LIFEMovie

ഓസ്കാ‍റി​ന്റെ തിളക്കത്തിൽ ആര്‍ആര്‍ആര്‍ സംഘം നാട്ടിലെത്തി; ഹൈദരാബാദിൽ ഉജ്ജ്വല സ്വീകരണം

സ്കർ വേദിയിലെ ചരിത്രനേട്ടത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേൽപ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ ആണ് സംഘം വിമാനം ഇറങ്ങിയത്. കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവൻ എന്നിവരെ സ്വീകരിക്കാൻ 100 കണക്കിന് പേരാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. എല്ലാവരെയും കനത്ത സുരക്ഷയിലാണ് വണ്ടിയിലേക്ക് മാറ്റിയത്. അധികം വൈകാതെ ആർ.ആർ.ആർ ടീം വാർത്താ സമ്മേളനം വിളിച്ചേക്കും. ഓസ്കർ പുരസ്കാര ജേതാക്കളെ ആദരിക്കാൻ തെലങ്കാന സർക്കാർ പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: