Movie

  • മലയാളികളുടെ ‘അർജ്ജുനൻ മാഷ്’ അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ എത്തിയിട്ട് 55 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    എം.കെ അർജ്ജുനൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ക്ക് 55 വർഷപ്പഴക്കം. 1968 മാർച്ച് 29 നാണ് ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ,’ ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും’ എന്നീ പി ഭാസ്‌ക്കരൻ ഗാനങ്ങളോടെ വന്ന ഈ ചിത്രം റിലീസ് ചെയ്‌തത്‌. കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ വച്ച് ദേവരാജന്റെ ഹാർമോണിസ്റ്റായി പ്രവർത്തിച്ചു വരവേ, നാടകകൃത്തും ‘കറുത്ത പൗർണ്ണമി’യുടെ തിരക്കഥാകൃത്തുമായ സി.പി ആന്റണിയാണ് സിനിമയിലേയ്ക്ക് എം.കെ അർജ്ജുനനെ ക്ഷണിക്കുന്നത്. സംവിധായകൻ നാരായണൻകുട്ടി വല്ലത്തും പ്രോത്സാഹിപ്പിച്ചു. സിനിമ പരാജയമായെങ്കിലും സംഗീത സംവിധായകൻ വിജയമായി. മലമ്പനി ബാധിച്ച പ്രദേശത്ത് ഒരു ഹോസ്പിറ്റൽ പണി കഴിപ്പിക്കുന്നതിനായി വരുന്ന ഡോക്ടർ കുഞ്ഞുമോൾ (ശാരദ). ഏറെ നാൾ മുൻപ് ഡോക്ടർക്ക് അവിടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു- ഗായകൻ ബാലു (മധു). അന്ന് ഹൃദയം കൈമാറിയ കൂട്ടത്തിൽ കാമുകി കാമുകന്റെ വിരലിൽ ഒരു നീലരത്നനഖചിത മോതിരം അണിയിച്ചു. ഒഴിവുകാലം കഴിഞ്ഞ് മടങ്ങവേ, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ…

    Read More »
  • ‘പൊന്നിയിൻ സെൽവൻ’ രണ്ടിന്റെ ട്രെയിലർ 29ന്, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

    മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ടപൊന്നിയിൻ സെൽവന്റെട ട്രെയിലർ 29ന് പുറത്തുവിടാനിരിക്കെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ജയം രവിയെയും ജയറാമിനെയുമൊക്കെ ട്രെയിലറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയിൽ കാണാം. എന്തായാലും പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. What happens #BehindTheScenes is what matters for what you see on the screen!Get a glimpse of what is to come in the #PS2Trailer!…

    Read More »
  • ഷൈൻ ടോം ചാക്കോയുടെ നായികയായി അഹാന കൃഷ്‍ണ; ‘അടി’യുടെ ടീസര്‍ പുറത്തു

    അഹാന കൃഷ്‍ണ ചിത്രം ‘അടി’ വളരെ നാളുകൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു…

    Read More »
  • ‘ദൈവത്തോട് എപ്പോഴും സംസാരിക്കുന്ന ഇന്നസെന്റിനെ ദൈവം വിളിച്ചു’, മോഹൻലാൽ കണ്ണീരുകൊണ്ടെഴുതിയ ഓർമക്കുറിപ്പ്

      ‘ഇന്നസെന്റ് ഇല്ലാതെയായി എന്ന് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. കാരണം, ഈ മനുഷ്യന് ഇല്ലാതെയാവാൻ സാധിക്കില്ല എന്നാണ് ഞാൻ ഇപ്പോഴും എന്നെത്തന്നെ വിശ്വസിപ്പിക്കുന്നത്. ചില മനുഷ്യരെ എന്ന്, എവിടെവെച്ചാണ് പരിചയപ്പെട്ടത് എന്ന് എനിക്കോർക്കാൻ സാധിക്കാറില്ല. എന്നാൽ, അവർ എന്നിൽനിന്ന്‌ അടർന്നുപോവരുതേ എന്ന് പ്രാർഥിക്കാറുണ്ട്. നെടുമുടി വേണു അത്തരത്തിലൊരാളായിരുന്നു എനിക്ക്‌. ഇപ്പോൾ ഇന്നസെന്റും. ഇന്നസെന്റില്ലാത്ത ഈ ലോകം എത്രമേൽ വിരസമായിരിക്കുമെന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ടായിരുന്നു. ഇപ്പോഴത് യാഥാർഥ്യമായിരിക്കുന്നു. ആ ലോകത്തിലൂടെവേണം ഇനി യാത്രതുടരാൻ എന്നോർക്കുമ്പോൾ വിഷമം മാത്രമല്ല, ഭയവുമുണ്ട് എനിക്ക്‌. ഇന്നസെന്റിന്റെ ജീവിതമാണ് എന്നെ ഏറ്റവും അദ്‌ഭുതപ്പെടുത്തിയത്. അദ്ദേഹം അനുഭവിച്ചതിലെ നൂറിലൊരംശംപോലും ഞാനൊന്നും അനുഭവിച്ചിട്ടില്ല. ആ അനുഭവങ്ങളെല്ലാം ഇന്നസെന്റിനെ പരുക്കനായ വ്യക്തിയാക്കി മാറ്റേണ്ടതായിരുന്നു. എന്നാൽ, ഇന്നസെന്റ് താനനുഭവിച്ച പരുക്കൻ ജീവിതയാഥാർഥ്യങ്ങളെ ഫലിതം കൊണ്ട് പൊതിഞ്ഞു. ജീവിതത്തിലും മരണത്തിലും അദ്ദേഹം ഫലിതം കണ്ടെത്തി. പല അനുഭവങ്ങളെയും കഥയായി കെട്ടിപ്പറഞ്ഞു. ഇന്നച്ചൻ ഉള്ള സെറ്റുകളെല്ലാം ഇത്തരം കഥപറച്ചിൽ കേന്ദ്രങ്ങളായി. അദ്ദേഹത്തിന്റെ പറച്ചിലുകളിൽ ചിലപ്പോൾ കഥയേത്, യാഥാർഥ്യമേത് എന്നറിയാതെ…

    Read More »
  • ‘പാതിരാവും പകൽവെളിച്ചവും’ തിയേറ്ററിൽഎത്തിയിട്ട് 49 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായർ- എം ആസാദ് കൂട്ടുകെട്ടിലെ ‘പാതിരാവും പകൽവെളിച്ചവും’ തിരശ്ശീലയിൽ അനാവൃതമായിട്ട് 49 വർഷം. 1974 മാർച്ച് 28 നായിരുന്നു എം.ടിയുടെ ആദ്യ നോവൽ അതേ പേരിൽ ചലച്ചിത്രമായത്. ഉപേക്ഷിച്ചു പോയ അച്ഛൻ തിരിച്ചു വന്നപ്പോൾ തിരസ്ക്കരിക്കുന്ന മകന്റെ കഥയാണ് സിനിമ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അമ്പതുകളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണിത്. ഹിന്ദു-മുസ്‌ലിം പശ്ചാത്തലത്തിലാണ് കഥ. ഗോപിയും ഫാത്തിമയും പ്രണയബദ്ധരായെങ്കിലും ഗോപിയുടെ യാഥാസ്ഥിതിക കുടുംബം ആ വിവാഹത്തെ എതിർത്തു. ഗോപി മറ്റൊരു വിവാഹം കഴിച്ച് പോയി. അതിനോടകം ഗർഭിണിയായ ഫാത്തിമ ഒരു കുഞ്ഞിനെ പ്രസവിച്ച് മൊയ്‌തീൻ എന്ന് പേരിട്ട് അവനെ വളർത്തി. അച്ഛൻ ജീവിച്ചിരിക്കേ നിന്ദയും മാനഹാനിയും സഹിച്ച് ‘തന്തയില്ലാത്തവനായി’ അവൻ വളരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം പശ്ചാത്താപവുമായി തിരിച്ചു വരുന്ന അച്ഛനെ മകൻ സ്വീകരിക്കുന്നില്ല. സമൂഹം മോയ്തീനോട് എന്ത് കാട്ടിയോ അത് അയാൾ അച്ഛനോട് കാട്ടുന്നു. അച്ഛനെ എതിർക്കുന്ന മകൻ, പഴയകാലത്തെ ആശ്രയിക്കാത്ത…

    Read More »
  • മിലിറ്ററി ഓഫീസർ മഹാദേവനായി മമ്മൂട്ടി, അഖിൽ അക്കിനേനി നായകനായ തെലുങ്ക് ചിത്രം ‘ഏജൻ്റ്’ഏപ്രിൽ 28 ന് എത്തും

    ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പ്രകടനം കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പോസ്റ്ററുകളും മമ്മൂട്ടിയുടെ ‘ഏജന്റ്’ ലുക്കും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടന്ന ചിത്രീകരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയിൽ കുറിച്ചത്. തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളിൽ. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ‘ഏജന്റിലെ’ ഒരു പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവന്നത്. ഏപ്രിൽ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനിക്കുന്ന ചിത്രമാണിത്. മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക. സ്പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി…

    Read More »
  • പ്രേക്ഷകരുടെ മനം ‘ഹാക്ക്’ ചെയ്യാൻ, നിഗൂഢതകൾ ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ഫസ്റ്റ്ലുക്ക് എത്തി

    സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ്‌ അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ, സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷാഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ,…

    Read More »
  • അർജുൻ അശോകൻ ‘തീപ്പൊരി ബെന്നി,’ ഷൂട്ടിംഗ് തൊടുപുഴയിൽ തുടങ്ങി

    വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.’ ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന തികഞ്ഞ കുടുംബ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. യുവ നിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനാണ് ‘തീപ്പൊരി ബെന്നി’യെ അവതരിപ്പിക്കുന്നത്. വട്ടക്കുട്ടയിൽ ചേട്ടായിയായി ജഗദീഷും എത്തുന്നു. ഫെമിനാ ജോർജാണ് നായിക. ‘മിന്നൽ മുരളി’യിലെ നായികയാണ് ഫെമിന. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. ടി.ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം- ശ്രീരാഗ് സജി. ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്.…

    Read More »
  • ലോഹിതദാസിൻ്റെ ശില്പഭംഗിയുള്ള തിരക്കഥയിൽ സിബി മലയിൽ ഒരുക്കി മോഹൻലാൽ തകർത്താടിയ ‘കമലദള’ത്തിന് ഇന്ന് 31 വയസ്

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘കമലദള’ത്തിന് 31 വർഷപ്പഴക്കം. 1992 മാർച്ച് 27 നായിരുന്നു ലാലിൻ്റെ പ്രണവം ആർട്ട്സ് നിർമ്മിച്ച ‘കമലദളം’ റിലീസ് ചെയ്തത്. കെ വിശ്വനാഥിന്റെ കമൽഹാസൻ ചിത്രം ‘സാഗരസംഗമം’ (തെലുഗു) സ്വാധിനീച്ച സിനിമയാണ് ‘കമലദളം.’ കൈതപ്രം-രവീന്ദ്രന്മാരുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഹൃദയസ്പന്ദനമായിരുന്നു. ഭാര്യയെ ‘മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന’ കേസിൽ ജോലി പോയ കേരള കലാമന്ദിരത്തിലെ നൃത്താധ്യാപകൻ നന്ദഗോപനെ (മോഹൻലാൽ) പൂർവാധിക പ്രാബല്യത്തോടെ തിരിച്ചെടുക്കുന്നതാണ് ആദ്യഭാഗം. മദ്യപാനിയെങ്കിലും ജ്ഞാനമുള്ള കലാകാരനാണ് നന്ദൻ. വിദ്യാർത്ഥിനിയായ മോനിഷ, അവളുടെ പിന്നാലെനടക്കുന്ന വിനീത്, വിനീതിന്റെ ചേട്ടൻ ഓട്ടൻതുള്ളൽ അദ്ധ്യാപകൻ മുരളി, മോനിഷയുടെ അച്ഛൻ പ്രിൻസിപ്പൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി നെടുമുടി, ചായക്കടക്കടക്കാരൻ മാമുക്കോയ അങ്ങനെ കഥാപാത്രനിരകൾ. ഭാര്യയെക്കുറിച്ചുള്ള (പാർവതി) നന്ദന്റെ ഓർമ്മകൾ ദളം വിടർത്തുന്നു. ഭാര്യാ-ഭർതൃ സൗന്ദര്യപ്പിണക്കത്തിൽ ‘നീ ചത്താൽ അത്രയും സ്വൈര്യമായി’ എന്നോ മറ്റോ ഭർത്താവ് പറഞ്ഞത്…

    Read More »
  • ഉദ്വേഗങ്ങൾ അവസാനിച്ചു, നിറചിരിയുമായി ചലച്ചിത്ര താരം ഇന്നസെൻ്റ് വിടവാങ്ങി

       മലയാള സിനിമയുടെ മന്ദഹാസം, വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചി ലേക് ഷോർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഇന്ന് (ഞായർ) രാത്രി 10.45 നായിരുന്നു അന്ത്യം. ചാലക്കുടിയിൽ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ്, നാട്ടുകാരനായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന നിര്‍മാണ കമ്പനിയുമായാണ് സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്.  ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. പക്ഷേ നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. 1972-ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ്  ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ.1982-ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ‘ഓര്‍മയ്ക്കായി’ ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുന്നത്. തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ…

    Read More »
Back to top button
error: