Movie

മിലിറ്ററി ഓഫീസർ മഹാദേവനായി മമ്മൂട്ടി, അഖിൽ അക്കിനേനി നായകനായ തെലുങ്ക് ചിത്രം ‘ഏജൻ്റ്’ഏപ്രിൽ 28 ന് എത്തും

‘ഏജന്റി’ലെ മമ്മൂട്ടിയുടെ പ്രകടനം കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പോസ്റ്ററുകളും മമ്മൂട്ടിയുടെ ‘ഏജന്റ്’ ലുക്കും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടന്ന ചിത്രീകരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയിൽ കുറിച്ചത്. തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളിൽ. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ‘ഏജന്റിലെ’ ഒരു പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവന്നത്. ഏപ്രിൽ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനിക്കുന്ന ചിത്രമാണിത്.

മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക. സ്പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിക്കും. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാകുല്‍ ഹെരിയനും എഡിറ്റ് നവീൻ നൂലിയുമാണ്.

അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തിലെ വിതരണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്.’

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: