മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ടപൊന്നിയിൻ സെൽവന്റെട ട്രെയിലർ 29ന് പുറത്തുവിടാനിരിക്കെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നു.
മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ജയം രവിയെയും ജയറാമിനെയുമൊക്കെ ട്രെയിലറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയിൽ കാണാം. എന്തായാലും പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും.
What happens #BehindTheScenes is what matters for what you see on the screen!
Get a glimpse of what is to come in the #PS2Trailer! Releasing tomorrow!#PS2TrailerFromTomorrow#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @RedGiantMovies_ @Tipsofficial pic.twitter.com/gG7WUExljR— Lyca Productions (@LycaProductions) March 28, 2023
കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിൻ സെൽവനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.
തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കൽക്കി കൃഷ്‍ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരിൽ മണിരത്നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം ആനന്ദ് കൃഷ്‍ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ. എ ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.