Movie
-
ടൊവിനോ നായകനായി എത്തുന്ന ‘നീലവെളിച്ചം’ ഒരു ദിവസം മുന്നേയെത്തും; പുതിയ റിലീസ് തീയതി
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ…
Read More » -
പതിനൊന്നു നായകളും ഒരു പൂവൻ കോഴിയും അഭിനയിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന് പ്രദർശനത്തിനെത്തും
നവാഗതനായ ദേവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വാലാട്ടി’ വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ്. ചലച്ചിത രംഗത്ത് ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീഷയും ഉണർത്തിയിരിക്കുന്നു ഈ ചിത്രം. എപ്പോഴും പരീഷണങ്ങൾ നടത്താൻ സന്നദ്ധരായ വ്യത്യസ്ഥ ചലച്ചിത നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിംസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകർ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രേരകമായി എന്ന് മുഖ്യ സാരഥി വിജയ് ബാബു പറയുന്നു. മൃഗങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ‘വാലാട്ടി’ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്. ഇതിൽ മൃഗങ്ങൾ മാത്രമേയുള്ളൂ എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ലോകത്തിലെ തന്നെ അത്ഭുത ചിത്രമായി വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല. പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ…
Read More » -
പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് ട്രെയിലർ പുറത്ത്; ഗായത്രി ശങ്കർ നായികയായെത്തുന്ന ത്രില്ലർ ചിത്രം ഏപ്രിൽ തിയറ്ററുകളിൽ
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻറെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ…
Read More » -
കെ.പി കൊട്ടാരക്കരയും ശശികുമാറും ചേർന്നൊരുക്കിയ ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 52 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പുരാണകഥയെ പോലീസിന്റെയും കൊള്ളക്കാരുടെയും കഥയായി അവതരിപ്പിച്ച ‘ലങ്കാദഹനം’ റിലീസ് ചെയ്തിട്ട് 52 വർഷം. 1971 മാർച്ച് 26 നാണ് കെ.പി കൊട്ടാരക്കരയുടെ രചനയിൽ ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനമാരംഭിച്ചത്. നിർമ്മാണവും കെ.പി കൊട്ടാരക്കരയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനിടെ നടിയെ (വിജയശ്രീ) തട്ടിക്കൊണ്ടു പോയി ലങ്കയിലെ പഞ്ചവടി സംഗീത കലാപീഠത്തിൽ പാർപ്പിച്ചിരിക്കുന്നു. പഞ്ചവടി ഒരു ദുരൂഹകേന്ദ്രമാണ്. രാവണൻ എന്നൊരു മുഖം മൂടിധാരിയാണ് അത് നിയന്ത്രിക്കുന്നത്. പഞ്ചവടിയിൽ പാട്ട് വാദ്ധ്യാരായി ചെല്ലുന്ന നസീർ ‘ഈശ്വരനൊരിക്കൽ വിരുന്നിന് പോയി’ പാടി അവിടെ കഥകളി പഠിക്കാൻ വന്ന ഫ്രഞ്ച് മദാമ്മയുടെ പോലും പ്രിയങ്കരനാകുന്നു. പഞ്ചവടിയുടെ ഒരു രക്ഷാധികാരിയായ സുൽത്താന്റെ സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന്റെ പെട്ടി മോഷണം പോയി. പഞ്ചവടി നസീറിനെ സംശയിക്കുന്നു. നസീർ തന്നെയാണ് മോഷ്ടിച്ചത്. പിന്നെ കാണല്ലോ അത് വെളിപ്പെടുക, നസീർ സി.ഐ.ഡിയാണ്. സുൽത്താന്റെ പെട്ടിക്കകത്ത് രാജ്യരക്ഷയെ സംബന്ധിക്കുന്ന രഹസ്യങ്ങളടങ്ങിയ ഭൂപടമാണ്. അത് ശത്രുരാജ്യങ്ങൾക്ക് കൈമാറി കാശ് വാങ്ങുന്ന…
Read More » -
തിയറ്ററിൽ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ഒടിടിയിലേക്ക്; കാത്തിരുന്ന ആ പ്രഖ്യാപനമെത്തി, റിലീസ് ഹോട്ട്സ്റ്റാറിൽ
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. റിലീസ് ഏറെക്കാലം നീണ്ടുപോയ, എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്‍റെ 50-ാം ദിനം ആഘോഷിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്‍റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. രോമാഞ്ചം ഉടൻ വരുന്നു.…
Read More » -
ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കായ്‍പ്പോള’ ട്രെയിലര്‍ പുറത്ത്
ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘കായ്‍പ്പോള’ റിലീസിന് തയ്യാറായിരിക്കുകയാണ്. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ…
Read More » -
‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗവും ‘ഗോകുല’ത്തിന്, ട്രെയിലർ മാർച്ച് 29 ന്
സി.കെ അജയ് കുമാർ, പി.ആർ.ഒ തമിഴ് സിനിമയിലെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു ‘പൊന്നിയിൻ സെൽവൻ’ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി വാഴുന്ന മക്കൾ തിലകം എം.ജി.ആർ മുതൽ കമലഹാസൻ അടക്കമുള്ളവർ ഇത് സിനിമയാക്കാൻ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇതിനിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ എറ്റവും വലിയ ഒരു ടിവി ചാനൽ നടൻ റഹ്മാനെ വെച്ച് ‘പൊന്നിയിൻ സെൽവൻ’ ബ്രഹ്മാണ്ഡ മെഗാ പരമ്പര നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നൂ. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഇങ്ങനെ സിനിമയിലെ ജാംബവാൻമാർക്ക് കഴിയാതെ പോയത് വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രാവർത്തികമാക്കി ചരിത്രം സൃ്ടിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. അതും വൻ താര നിരയെ അണനിരത്തി രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ചു കൊണ്ട്. ആദ്യ ഭാഗം നിരൂപക പ്രശംസ പിടിച്ചു പറ്റി ബോക്സ് ഓഫീസിൽ വിജയത്തിൻ്റെ ചരിത്രം സൃഷ്ട്ടിച്ചു. ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രിൽ 28 – ന് ലോകമെമ്പാടും…
Read More » -
കാനം ഇ.ജെ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ‘അവൾ വിശ്വസ്‌തയായിരുന്നു’ റിലീസ് ചെയ്തിട്ട് 45 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കാനം ഇ.ജെ-ജേസി കൂട്ടുകെട്ടിലെ ‘അവൾ വിശ്വസ്‌തയായിരുന്നു’ പ്രദർശനശാലകളിലെത്തിയിട്ട് 45 വർഷം. ‘തിരയും തീരവും ചുംബിച്ചുറങ്ങി’ എന്ന പാട്ട് കൊണ്ട് ഇന്നും സ്മരണീയമായ ഈ ചിത്രം റിലീസ് ചെയ്‌തത് 1978 മാർച്ച് 25 ന്. ആകസ്മികമായി കണ്ടുമുട്ടുന്ന പഴയ സുഹൃത്ത് മുൻകാമുകിയുടെ ഭർത്താവാണെന്നറിയുന്ന ഒരാളുടെ പിരിമുറുക്കമാണ് കഥ. മനോരാജ്യം വാരികയുടെ എഡിറ്ററായിരുന്ന ഇലവുങ്കൽ ജോസഫ് ഫിലിപ്പ് എന്ന കാനം ഇ ജെ മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച നോവലാണ് സിനിമയായത്. കാനം തിരക്കഥയും ഗാനങ്ങളും എഴുതി. നിർമ്മാണം ജെ.ജെ കുറ്റിക്കാട്. സഹസംവിധായകർ പി ചന്ദ്രകുമാർ, സത്യൻ അന്തിക്കാട്. വീട്ടിൽ നിന്നും പിണങ്ങിപ്പോയ സോമൻ പഴയ സുഹൃത്ത് വിൻസെന്റിനെ അവിചാരിതമായി കണ്ടുമുട്ടി. വീട്ടിൽ താമസിക്കാമെന്നായി വിൻസെന്റ്. അവിടെ ചെന്നപ്പോൾ വീട്ടുകാരി സോമൻ പണ്ട് പ്രണയിച്ചിരുന്ന ജയഭാരതി. സുഹൃത്തിന്റെ കാമുകിയെ വേറെ ആരോ കല്യാണം കഴിച്ചു എന്ന് മാത്രമേ വിൻസെന്റിന് അറിയുമായിരുന്നുള്ളു. സോമനും ജയഭാരതിയും പണ്ട് തിരയും തീരവും (വാണിജയറാം…
Read More » -
തിയറ്ററുകളില്‍ 50-ാം ദിവസവും നിറഞ്ഞാടി രോമാഞ്ചം; ഇതുവരെ നേടിയത്…
മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓൾ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ തിയറ്ററുകളിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. വൈഡ് റിലീസിൻറെ കാലത്ത് ലോംഗ് റൺ ലഭിക്കുന്ന സിനിമകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഏതാനും ചില സ്ക്രീനുകളിൽ മാത്രമല്ല ഈ ഘട്ടത്തിലും ചിത്രം പ്രദർശിപ്പിക്കുന്നത് എന്നതാണ് കൗതുകം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിൻറെ 50-ാം ദിവസം ആഘോഷിക്കുന്നത് ഇന്നാണ്. നിർമ്മാതാക്കൾ അറിയിക്കുന്നത് പ്രകാരം കേരളത്തിൽ മാത്രം 107 സ്ക്രീനുകളിൽ ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്. കളക്ഷൻ പരിശോധിച്ചാൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻറെ ഇതുവരെയുള്ള ആഗോള…
Read More » -
‘ജയിലർ’ ചിത്രീകരണത്തിനായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കേരളത്തിലെത്തി, ആരാധകർ ആവേശത്തിൽ
കൊച്ചി: നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലര്‍’ ചിത്രീകരണത്തിനായി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് കേരളത്തിലെത്തി. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിമാനത്താവളത്തിലൂടെയുള്ള സ്‌റ്റൈല്‍ മന്നന്റെ മാസ് നടത്തവും ആരാധകരെ കൈവിശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. താമസസ്ഥലത്തെ ജീവനക്കാര്‍ താരത്തെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചാലക്കുടിയിലാകും ചിത്രീകരിക്കുക എന്നാണ് റിപോര്‍ട്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം മോഹന്‍ലാല്‍ വിനായകന്‍,…
Read More »