Movie
-
പാട്ടിന്റെ പാലാഴി തീർത്ത എ.ബി രാജിന്റെ ‘പ്രസാദം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘പുലയനാർ മണിയമ്മ’യുമായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന ‘പ്രസാദ’ത്തിന് 47 വർഷപ്പഴക്കം. 1976 ഏപ്രിൽ ഒന്നിനാണ് ടി.കെ ബാലചന്ദ്രൻ നിർമ്മിച്ച് (ടീക്കേബി എന്ന ബാനർ) എ.ബി രാജ് സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. നിർമ്മാതാവിന്റെ കഥയ്ക്ക് എസ്.എൽ പുരം സംഭാഷണമെഴുതി. പി ഭാസ്‌ക്കരൻ- ദക്ഷിണാമൂർത്തി ടീമിന്റെ ഗാനങ്ങൾ ആസ്വാദകമനസുകളിൽ ഇന്നും സുഗന്ധം പരത്തുന്നു. ജയഭാരതിയും നസീറും പ്രണയിതാക്കളായിരുന്നു. ജയഭാരതിക്ക് ‘നല്ലൊരു’ ആലോചന വന്നപ്പോൾ ജയഭാരതിയുടെ അച്ഛൻ ശങ്കരാടി നസീറിനോട് ഒഴിവായിത്തന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചു. നസീർ ആ നാട് വിട്ടുപോയി. പക്ഷെ അതിനോടകം ‘പാട്ടിന്റെ ലഹരിയിൽ മുങ്ങി’ ജയഭാരതി ഗർഭിണിയായിരുന്നു. കല്യാണം കഴിച്ച ജനാർദ്ദനൻ പെൺവാണിഭക്കാരനായത് കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. ജയഭാരതി മറ്റൊരു വീട്ടിൽ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അന്യനാട്ടിൽ മറ്റൊരു വീട്ടിൽ അഭയം തേടിയ നസീർ അവിടുത്തെ പെൺകുട്ടിയെ കല്യാണം കഴിച്ചു. നസീറിന് ഒരു പെൺകുഞ്ഞിനെ കൊടുത്ത് ആദ്യപ്രസവത്തോടെ അവൾ മരിക്കുകയാണ്.…
Read More » -
ആ നിറം നല്ലതായിരുന്നു… കൂടുതലൊന്നും ചിന്തിച്ചില്ല… ‘പഠാൻ’ ബിക്കിനി വിവാദത്തിൽ പ്രതികരിച്ച സംവിധായകൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വദകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ കാരണമായത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഷാരൂഖ് നിറഞ്ഞാടിയ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, ഭാഷാഭേദമെന്യെ ഏവരും അത് ഏറ്റെടുത്തു. ഹിന്ദി ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിച്ചു. എന്നാൽ പഠാന്റെ ഒരുഗാനരംഗത്ത് ദീപിക ധരിച്ച ബിക്കിനി നിറം വലിയ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു. ‘ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു’, എന്ന് സിദ്ധാർഥ് ആനന്ദ് വ്യക്തമാക്കി. ന്യൂസ് 18 റൈസിംഗ് ഇന്ത്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകൻ. പഠാന് ലഭിച്ച വരവേൽപ്പ് തന്നെയാണ് ബഹിഷ്കരണ ക്യാമ്പയിനുകൾ തെറ്റായിരുന്നു…
Read More » -
ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയിലും നിൽക്കില്ല പഠാൻ കളക്ഷൻ; ഒടിടി റിലീസിനു പിന്നാലെ ചൈന, ജപ്പാൻ, ലാറ്റിൻ അമേരിക്ക റിലീസ്
ബോളിവുഡ് ഒരു വിജയത്തിനായി ഏറ്റവുമധികം കാത്തിരുന്ന സമയത്ത് വിജയിച്ച ചിത്രമാണ് പഠാന്‍. സമകാലിക ഹിന്ദി സിനിമയില്‍ ഈ ഷാരൂഖ് ഖാന്‍ ചിത്രത്തിന്‍റെ വിജയത്തിന് തിളക്കമേറുന്നതും അതുകൊണ്ടാണ്. ഷാരൂഖ് ഖാനെ സംബന്ധിച്ചും പഠാന്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇതുകൊണ്ടും നില്‍ക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് നേരത്തെ അറിയിച്ച കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.25 കോടിയാണ്. ആഗോള ഗ്രോസ് 1049.60 കോടിയും. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍…
Read More » -
“കള്ളനും ഭഗവതിയും ” തിയറ്ററുകളിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ ഇന്ന് പ്രദർശനത്തിനെത്തിക്കുന്നു. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമുള്ള ഈ ചിത്രത്തിൽ സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ,മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ-…
Read More » -
പത്മരാജൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ‘സീസൺ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രതിഭയുടെ ഗന്ധർവ്വൻ പത്മരാജൻ, കോവളം മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച സിനിമ ‘സീസൺ’ റിലീസ് ചെയ്‌തിട്ട് 34 വർഷം. മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത് 1989 മാർച്ച് 31 നാണ്. നിർമ്മാണം പന്തളം ഗോപിനാഥ്. പഞ്ചാഗ്നി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായിരുന്നു ഗോപിനാഥ്. സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങൾ കൂടുതൽ സംസാരിക്കുന്ന ‘സീസൺ’ന്റെ കാമറ വേണു. ബ്ലെസ്സി സംവിധാനസഹായി. ആറ് വിദേശികൾ ചിത്രത്തിൽ അഭിനയിച്ചു എൺപതുകളിൽ കോവളം കടപ്പുറത്ത് നടന്ന കഥയാണിത്. ഫോറിൻ ഗുഡ്‌സ് വിൽക്കുന്ന മോഹൻലാൽ, ബ്രൗൺ ഷുഗർ വിൽക്കുന്ന അശോകൻ, മണിയൻപിള്ള രാജു. ഗാവിൻ സായിപ്പും മലയാളി ഗേൾഫ്രണ്ടും അവിടെ കറങ്ങി നടക്കുന്നുണ്ട്. സായിപ്പുമായി ബ്രൗൺ ഷുഗർ കച്ചവടം നടത്തുന്നു മണിയൻപിള്ളയും അശോകനും. പണം കൈപ്പറ്റിയ ഉടൻ സായിപ്പ് കാശ് തിരിച്ച് തരാൻ പറഞ്ഞ് അശോകനെ വെടി വച്ച് കൊന്നു. ഇതിനിടെ…
Read More » -
ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രിൽ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. ഇർഷാദ് അലി നായകനായ ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലർ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അണിയറക്കാർ ചിത്രം തിയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിൻറെ അഞ്ചാമത്തെ ചിത്രമാണിത്. ഒമർ…
Read More » -
രാമനവമി ദിനത്തിൽ ആദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ
ശ്രീരാമൻ്റെ ജന്മദിനമായ രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രഭാസിൻ്റയും സംവിധായകൻ ഓം റൗട്ടിൻ്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റർ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാൻ്റെ ഭക്തി സാന്ദ്രമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. 2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ജൂൺ 16-ന് റിലീസിനൊരുങ്ങുന്ന ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ…
Read More » -
ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ പോസ്റ്റര്‍ പുറത്തു
പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷ്’ ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ‘ആദിപുരുഷ്’ എന്ന ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. രാമ നവമി ദിവസമായ ഇന്ന് ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ‘ആദിപുരുഷി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യാകുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. View this post on Instagram A post shared by Kriti (@kritisanon) നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
എൻ ഗോവിന്ദൻകുട്ടി തിരക്കഥ എഴുതിയ കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ അഭ്രപാളികളിലെത്തിയിട്ട് 50 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘പൊന്നാപുരം കോട്ട’ ജൂബിലി നിറവിൽ. 1973 മാർച്ച് 30 നാണ് എൻ ഗോവിന്ദൻകുട്ടി രചിച്ച ഈ വടക്കൻപാട്ട് ചിത്രം പ്രദർശനത്തിനെത്തിയത്. തച്ചോളി മരുമകൻ ചന്തു, തച്ചോളി അമ്പു, അങ്കത്തട്ട്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഗോവിന്ദൻകുട്ടിയുടേതായിരുന്നു. ഒടുവിൽ റിലീസായ ചിത്രം പടയോട്ടമാണ്. ‘പൊന്നാപുരം കോട്ട’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു. കുറുപ്പ് (ജി.കെ പിള്ള) നമ്പ്യാരെ (തിക്കുറിശ്ശി) ചതിച്ചു കൊന്നു. നമ്പ്യാർക്ക് രണ്ട് പെൺമക്കളാണുള്ളത് (വിജയശ്രീ, ഷബ്‌നം). കുറുപ്പിന് രണ്ടാൺ മക്കൾ (ഉമ്മർ, നസീർ). പെൺശിരോമണികൾ കുറുപ്പിനെ വധിച്ച് പ്രതികാരം വീട്ടി. ഇനി ആൺമക്കളുടെ കൂടി തല കൊയ്യാനാണ് പുറപ്പാട്. ആൺപിള്ളേർക്കാണെങ്കിൽ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം. പൊന്നാപുരം കോട്ടയാണ് യുദ്ധഭൂമി. അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിൽ ആൺപിള്ളേർ പെങ്കുട്ട്യോളെ ആളറിയാതെ കാളപ്പോരിൽ നിന്ന് രക്ഷിക്കുന്നുണ്ട്. പൊന്നാപുരം കോട്ട കീഴടക്കിയ ചേട്ടന്റെ അഹങ്കാര വഴി ശരിയല്ലെന്ന് കണ്ട്…
Read More » -
മലയാളികളുടെ ‘അർജ്ജുനൻ മാഷ്’ അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ എത്തിയിട്ട് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.കെ അർജ്ജുനൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ക്ക് 55 വർഷപ്പഴക്കം. 1968 മാർച്ച് 29 നാണ് ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ,’ ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും’ എന്നീ പി ഭാസ്‌ക്കരൻ ഗാനങ്ങളോടെ വന്ന ഈ ചിത്രം റിലീസ് ചെയ്‌തത്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ വച്ച് ദേവരാജന്റെ ഹാർമോണിസ്റ്റായി പ്രവർത്തിച്ചു വരവേ, നാടകകൃത്തും ‘കറുത്ത പൗർണ്ണമി’യുടെ തിരക്കഥാകൃത്തുമായ സി.പി ആന്റണിയാണ് സിനിമയിലേയ്ക്ക് എം.കെ അർജ്ജുനനെ ക്ഷണിക്കുന്നത്. സംവിധായകൻ നാരായണൻകുട്ടി വല്ലത്തും പ്രോത്സാഹിപ്പിച്ചു. സിനിമ പരാജയമായെങ്കിലും സംഗീത സംവിധായകൻ വിജയമായി. മലമ്പനി ബാധിച്ച പ്രദേശത്ത് ഒരു ഹോസ്പിറ്റൽ പണി കഴിപ്പിക്കുന്നതിനായി വരുന്ന ഡോക്ടർ കുഞ്ഞുമോൾ (ശാരദ). ഏറെ നാൾ മുൻപ് ഡോക്ടർക്ക് അവിടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു- ഗായകൻ ബാലു (മധു). അന്ന് ഹൃദയം കൈമാറിയ കൂട്ടത്തിൽ കാമുകി കാമുകന്റെ വിരലിൽ ഒരു നീലരത്നനഖചിത മോതിരം അണിയിച്ചു. ഒഴിവുകാലം കഴിഞ്ഞ് മടങ്ങവേ, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ…
Read More »