Movie

അർജുൻ അശോകൻ ‘തീപ്പൊരി ബെന്നി,’ ഷൂട്ടിംഗ് തൊടുപുഴയിൽ തുടങ്ങി

വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.’
ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.

ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന തികഞ്ഞ കുടുംബ ചിത്രമാണ് ‘തീപ്പൊരി ബെന്നി’.
യുവ നിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനാണ് ‘തീപ്പൊരി ബെന്നി’യെ അവതരിപ്പിക്കുന്നത്.
വട്ടക്കുട്ടയിൽ ചേട്ടായിയായി ജഗദീഷും എത്തുന്നു.
ഫെമിനാ ജോർജാണ് നായിക. ‘മിന്നൽ മുരളി’യിലെ നായികയാണ് ഫെമിന.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്.
ടി.ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം- ശ്രീരാഗ് സജി.
ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്. എഡിറ്റിംഗ്- സൂരജ് .ഈ.എസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കുടമാളൂർ രാജാജി.
ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജേഴ്സ്– നോബിൾ ജേക്കബ് ഏറ്റുമാനൂർ, എബി കോടിയാട്ട്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- രാജേഷ് മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.

വാഴൂർ ജോസ്

Back to top button
error: