LIFEMovie

ഷൈൻ ടോം ചാക്കോയുടെ നായികയായി അഹാന കൃഷ്‍ണ; ‘അടി’യുടെ ടീസര്‍ പുറത്തു

ഹാന കൃഷ്‍ണ ചിത്രം ‘അടി’ വളരെ നാളുകൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്.

ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി ‘ഞാൻ സ്റ്റീവ് ലോപ്പസ്’ മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടേതായി പുറത്തെത്തി.

‘അടി’ക്ക് പുറമേയുള്ള ചിത്രമായി നാൻസി റാണി’യാണ് അഹാന അഭിനയിച്ചതിൽ പുറത്തുവരാനുള്ളത്. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകർഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്. അഹാന കൃഷ്‍ണ ആദ്യമായി സംവിധായികയായി എത്തിയ ‘തോന്നൽ’ ശ്രദ്ധയാകർഷിച്ചിരുന്നു. അഹാന കൃഷ്‍ണയുടെ സംവിധാനത്തിൽ ‘തോന്നൽ’ എന്ന ഒരു മ്യൂസിക് വീഡിയോ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: