Religion

  • മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം; സാംസ്‌കാരിക സമ്മേളനം 4ന്, വര്‍ണാഭവും ഭക്തിനിര്‍ഭരവുമായ റാസ 6ന്, ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ 7ന്

    കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ നാളെ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്‌കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകുന്നേരം 6.30ന് ധ്യാനം. നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാതനമസ്‌ക്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ…

    Read More »
  • മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം നാളെ മുതല്‍

    മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കേന്ദ്ര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനയോഗങ്ങള്‍ നാളെ മുതല്‍ നടക്കും. കത്തീഡ്രലിന്റെ വിവിധ കരകളില്‍ 13 മുതല്‍ 28 വരെയാണ് ധ്യാനയോഗം. 13ന് െവെകുന്നേരം 7ന് മാലം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടയ്ക്കല്‍ സജി തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹ വികാരി ഫാ. കുറിയാക്കോസ് കാലായില്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു മണവത്ത് അധ്യക്ഷത വഹിക്കും. ഫാ. ജിനൂപ് കുറിയാക്കോസ് തെക്കേക്കുഴി വചനസന്ദേശം നല്‍കും. 14ന് െവെകുന്നേരം 7ന് കുഴിപ്പുരയിടം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണൂപ്പറമ്പില്‍ അനീഷ് പി കുര്യന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹവികാരി ഫാ. എം.ഐ തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. ഡീക്കന്‍: ബെന്നി ജോണ്‍ ചിറയില്‍ വചനസന്ദേശം നല്‍കും. 15ന് െവെകുന്നേരം 7ന് വെള്ളൂര്‍ ഈസ്റ്റ് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ ഈസ്റ്റ് സണ്‍ഡേസ്‌കൂളില്‍ കത്തീഡ്രല്‍ സഹവികാരി…

    Read More »
  • മാര്‍ ബസേലിയോസ് ദയറായ്ക്ക് അനുഗ്രഹനിമിഷം; സഭാ ചരിത്രത്തില്‍ അദ്യമായി ഒരേ ആശ്രമത്തില്‍നിന്ന് മൂന്നുപേര്‍ ഒരുമിച്ച് മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ചു

    കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അഭിഷേകം ചെയ്യപ്പെട്ട ഏഴുപേരില്‍ മൂന്നുപേരും കോട്ടയം ഭദ്രാസനത്തില്‍നിന്ന് പഠിച്ചിറങ്ങിയവര്‍. സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരാണ് കോട്ടയം ഭദ്രാസനത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയത്. ഇവര്‍ മൂന്നു പേരും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായിലെ അംഗങ്ങളും കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ ശിഷ്യന്‍മാരുമായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഒരു ആശ്രമത്തില്‍നിന്ന് ഒന്നിലധികം പേര്‍ ഒരുമിച്ച് മെത്രാന്‍മാരാകുന്നത് ആദ്യമാണ്. ആലപ്പുഴ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ് തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കോട്ടയം െവെദിക സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് പൂര്‍ണ ശെമ്മാശപട്ടവും സ്വീകരിച്ചത്. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍ കിഴക്കേമണ്ണില്‍ വീട്ടില്‍…

    Read More »
  • മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി

    കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി. ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), തോമസ് മാര്‍ ഇവാനിയോസ് (ഫാ.പി. സി തോമസ്), ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് (ഫാ വര്‍ഗീസ് ജോഷ്വാ). ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, (ഫാ. വിനോദ് ജോര്‍ജ്) ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് (കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (ഫാ. റെജി ഗീവര്‍ഗീസ്),സഖറിയാ മാര്‍ സേവേറിയോസ് ( ഫാ. സഖറിയാ െനെനാന്‍) എന്നിവരാണ് അഭിഷിക്തരായത്. വിശുദ്ധ കുര്‍ബ്ബാന മധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. രണ്ടു ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പട്ടത്വ പ്രഖ്യാപനം…

    Read More »
  • ഓര്‍ത്തഡോക്‌സ് സഭയില്‍ ഏഴ് മെത്രാപ്പോലീത്തമാര്‍ ഇന്ന് അഭിഷിക്തരാകും

    കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഇന്ന് ഏഴ് മെത്രാപ്പോലീത്താമാര്‍ അഭിഷിക്തരാകും. മലങ്കര സുറിയാനി അസോസിയേഷന്‍ തെരഞ്ഞെടുത്തവരെയാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തപ്പെടുന്നത്. രാവിലെ ആറിന് ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വിശുദ്ധ കുര്‍ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും. രണ്ട് ഭാഗങ്ങളായിട്ടുള്ള ശുശ്രൂഷയില്‍ ആദ്യ ഭാഗത്ത് സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രധാന ഭാഗമായ രണ്ടാം ശുശ്രൂഷ ആരംഭിക്കും. ഈ ശുശ്രൂഷയില്‍ പ്രധാനമായിട്ടുള്ളത് പരിശുദ്ധാത്മ ദാനത്തിനായിട്ടുള്ള പ്രാര്‍ത്ഥനയാണ്. മെത്രാഭിഭിഷേക സമയത്താണ് ഓരോരുത്തരും സ്വീകരിക്കുന്ന പുതിയ പേരുകള്‍ പ്രഖ്യാപിക്കുന്നത്. അതു കഴിഞ്ഞാല്‍ അവരെ മെത്രാപ്പോലീത്തായ്ക്കടുത്ത സ്ഥാനവസ്ത്രങ്ങള്‍(അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകരണത്തോടെ ധരിപ്പിക്കും. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം…

    Read More »
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: തിരുനെല്ലിക്ഷേത്ര സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

    തിരുവനന്തപുരം: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തര്‍പ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം പ്രത്യേക സര്‍വ്വീസ് നടത്തും. 27 ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം പൂര്‍ത്തിയാക്കി 28 ന് രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. തിരുവനന്തപുരം, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ 91886 19368, 94474 79789 എന്നീ നമ്പരുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

    Read More »
  • ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ പുണ്യനാളുകള്‍

    ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. കര്‍ക്കിടകം മലയാളത്തിന്റെ പുണ്യ മാസങ്ങളില്‍ ഒന്നാണ്. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. ഇനിയുള്ള ഒരുമാസക്കാലം രാമമയമാണ് എങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്തരീക്ഷത്തില്‍ അലയടിച്ച് രാമജപങ്ങള്‍ കാതുകളിലേക്കും മനസുകളിലേക്കും ചേക്കേറുന്നു. അതാണ് ഈ കര്‍ക്കിടകം പേറുന്ന പുണ്യം. ബലിതര്‍പ്പണത്തിന്റെ മാഹാത്മ്യവും കര്‍ക്കിടകം നല്‍കുന്നു. പിതൃക്കള്‍ക്ക് ആത്മശാന്തി നേര്‍ന്ന് എള്ളും കറുകയും ചേര്‍ത്ത് സമര്‍പ്പിക്കുന്ന വെള്ളച്ചോറിന് കൈകൊട്ടി ബലികാക്കകളെ ക്ഷണിക്കുന്ന കര്‍ക്കിടക കാഴ്ചകള്‍ മനുഷ്യ വിശ്വാസത്തിന്റെ നേര്‍ച്ചിത്രങ്ങളാണ്. പൂര്‍ത്തീകരിക്കാത്ത മോഹങ്ങളും വ്യഥകളുമായി അലയുന്ന ആത്മാക്കളുടെ പിറുപിറുപ്പും അതിന്റെ മുഴക്കങ്ങളും ആ ബലിതര്‍പ്പണത്തില്‍ അലിഞ്ഞില്ലാതാകുമെന്ന് നമ്മള്‍ വിശ്വസിച്ച് പോരുന്നു ഇന്നുമുതല്‍ ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന രാമായണമാസം…

    Read More »
  • മണര്‍കാട് കത്തീഡ്രൽ എട്ടുനോമ്പ് പെരുന്നാള്‍: 1501 അംഗ കമ്മറ്റി രൂപീകരിച്ചു

    മണര്‍കാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാളിനുള്ള ക്രമീകരണങ്ങള്‍ക്കായി കമ്മറ്റികള്‍ രൂപീകരിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍. പള്ളിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി 1501 അംഗ കമ്മറ്റി രൂപീകരിച്ചു. വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുറിയാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുറിയാക്കോസ് കാലായില്‍, ഫാ. മാത്യൂസ് മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. ജോര്‍ജ്ജ് കുന്നേല്‍, കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ മാലിയില്‍, ഫാ. ഷെറി ഐസക് പൈലിത്താനം, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചത്. ശ്രേഷ്ഠ കാതോലിക്ക…

    Read More »
  • പെരുമ്പാവൂര്‍ എം.എല്‍.എയുടെ സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: ബിജു ഉമ്മന്‍

    കോട്ടയം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എം.എല്‍.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാനും ജുഡീഷ്യറിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികര്‍, ബാലിശമായ വിവാദങ്ങളുയര്‍ത്തി സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുവാന്‍ നിയമസഭ വേദിയാകുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ നടത്തുന്ന നിയമാനുസൃത ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാന്‍ പെരുമ്പാവൂര്‍ എംഎല്‍എ നടത്തുന്ന വിചിത്രമായ ഒറ്റയാള്‍ പ്രദര്‍ശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുവാന്‍ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവര്‍ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മന്‍ പറഞ്ഞു.

    Read More »
  • മൊസൂളില്‍ ഭീകരര്‍ തകര്‍ത്ത അതിപുരാതന സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

    ബാഗ്ദാദ്:  ഭീകരര്‍ തകര്‍ത്ത ഇറാഖിലെ അതിപുരാതന പള്ളിയില്‍നിന്ന് അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട മൊസൂളിലെ മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്നാണ് അപ്പസ്‌തോലന്മാരുടേതടക്കം ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. അപ്പസ്‌തോലന്മാരായ യോഹന്നാന്‍, ശിമയോന്‍, ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, രക്തസാക്ഷിയായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, െദെവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതാണ് ഈ തിരുശേഷിപ്പുകളെന്നു കരുതപ്പെടുന്നു. പള്ളിയുടെ പുനരുദ്ധാരണ നടത്തുന്ന തൊഴിലാളികളാണ് അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്. പള്ളിഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്. ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍.   ഇതോടൊപ്പം അറമായ, സുറിയാനി…

    Read More »
Back to top button
error: