സീ തമിഴ് ടിവിയില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള ഷോയാണ് തമിഴ തമിഴ എന്ന പ്രതിവാര ചര്‍ച്ച പരിപാടി. കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ളത്. അടുത്തിടെ തമിഴ തമിഴയില്‍ നടന്ന ഒരു എപ്പിസോഡ് ജ്യോതിഷത്തെ കുറിച്ചായിരുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു വശത്തും വിശ്വസിക്കാത്തവര്‍ മറുവശത്തുമായി ചേരി തിരിഞ്ഞ് ഇരുന്നാണ് ചര്‍ച്ച നടന്നത്. അവതാരകനാണ് ചര്‍ച്ച നിയന്ത്രിച്ചത്. ഇന്ത്യയില്‍ ഒട്ടനവധി ആളുകള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ട്.
എന്തിന് ഏറെ പറയുന്നു സെലിബ്രിറ്റികള്‍ പോലും ഏത് നല്ല കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പും തങ്ങള്‍ക്ക് വിശ്വാസമുള്ള ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടും. ബോളിവുഡിലാണ് ഈ രീതി കൂടുതല്‍. മലയാളത്തിലും അടുത്തിടെയായി ഈ പ്രവണത കാണുന്നുണ്ട്. ഹിന്ദു വിവാഹങ്ങള്‍ പോലും നിശ്ചയിക്കുന്നത് ജാതകവും ജ്യോതിഷവും പരിഗണിച്ചാണ്.
ജ്യോതിഷമെന്നത് പ്രവചനമല്ലെന്നും സൂചനകളാണെന്നും മുന്‍കരുതലുകള്‍ എടുത്താല്‍ ഒട്ടൊക്കെ രക്ഷപെടാന്‍ കഴിയുന്ന സൂചനകളാണെന്നുമാണ് ഇതില്‍ വിശ്വസിക്കാന്‍ പറയാറുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നടി രേഖ നായരും എത്തിയിരുന്നു. തമിഴ് സിനിമ ടിവി രംഗത്തെ അറിയപ്പെടുന്ന നടിയാണ് രേഖ നായര്‍. ഒപ്പം തന്നെ മൊട്ടിവേഷണല്‍ സ്പീക്കര്‍, ലൈഫ് കോച്ച്, അവതാരക, വ്‌ലോ?ഗര്‍ ഇങ്ങനെ പല വേഷങ്ങളിലും രേഖ എത്താറുണ്ട്.
വംശം വംശം, പകല്‍ നിലാവ്, ആണ്ടാള്‍ അഴഗര്‍, നാം ഇരുവര്‍ നമുക്ക് ഇരുവര്‍, ബാല ഗണപതി തുടങ്ങിയ സീരിയലുകളിലൂടെ തമിഴ് കുടുംബങ്ങള്‍ക്ക് സുപരിചിതയാണ് രേഖ. സണ്‍ ടിവിയില്‍ വാര്‍ത്ത അവതാരകയായും രേഖ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത രേഖ ജ്യോതിഷവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ ചിലതൊക്കെ അതിശയിപ്പിക്കുന്നതായിരുന്നു.
അപ്രതീക്ഷിതമായി തന്റെ വീട്ടില്‍ ഒരാള്‍ വന്ന് തന്റെ ദാമ്പത്യത്തെ കുറിച്ച് പ്രവചിക്കുകയും പിന്നാലെ ഭര്‍ത്താവിനെ കാണാതാവുകയും ചെയ്തുവെന്നും ഷോയില്‍ വെച്ച് രേഖ വെളിപ്പെടുത്തി. പത്തൊമ്പത് വയസില്‍ വിവാഹിതയായതാണ് ഞാന്‍. ഞാനും ഭര്‍ത്താവും താമസിക്കുന്ന വീടിന്റെ ഉമ്മറത്ത് ഒരാള്‍ വന്ന് പ്രവചനം പോലെ പലതും സംസാരിച്ചു. അന്ന് ആ പ്രായത്തില്‍ എനിക്കത് മനസിലായില്ല. പക്ഷെ രേഖ സൂക്ഷിക്കണമെന്ന് അയല്‍വാസി എന്നെ ഉപദേശിച്ചു.
അന്ന് ജോതിഷത്തില്‍ വിശ്വാസമില്ലാതിരുന്നതിനാല്‍ ഞാന്‍ അത് തള്ളികളഞ്ഞു. എന്നാല്‍ വൈകാതെ എന്റെ ഭര്‍ത്താവിനെ കാണാതെയായി. എവിടെ പോയി, എങ്ങനെയുണ്ട്, ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ഒരു വിവരവുമില്ലായിരുന്നു. 18 വര്‍ഷമായി കാണാതെയായിട്ട്. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ രണ്ടാം വിവാഹം കഴിച്ചു.
അന്ന് അയാള്‍ പറഞ്ഞത് വിശ്വസിക്കാതിരുന്നത് എന്നെ ഇന്നും വേട്ടയാടുന്നു. അയാളെ വിളിച്ച് കൃത്യമായി ഞാന്‍ കാര്യങ്ങള്‍ ചോദിക്കണമായിരുന്നു. അല്ലെങ്കില്‍ ആ സമയം ഞാന്‍ ഒരു ജ്യോത്സ്യനെ കാണണമായിരുന്നു രേഖ പറയുന്നു. ഒരു ദിവസം രാവിലെ ജോലിക്ക് പോയ ഭര്‍ത്താവ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂരില്‍ പോയെന്ന് പറഞ്ഞു. ഞങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടിലേക്ക് പോയി. അവിടെ നിന്നും കണ്ടെത്താനായില്ല.
ഏകദേശം വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപ്പിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചു അത്രമാത്രം. തുടക്കത്തില്‍ എനിക്ക് ജ്യോതിഷത്തില്‍ വിശ്വാസമില്ലായിരുന്നു. ഞാന്‍ പലയിടത്തും അതിനെതിരെ സംസാരിച്ചിട്ടുണ്ട്. ഒരു ജോത്സ്യന്‍ എനിക്ക് രണ്ടാം കല്യാണം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അതുപോലെ നക്ഷത്രവും ഗ്രഹനിലയും അനുസരിച്ച് എനിക്കും മകള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല.
ഇന്ന് വരെ അവധി ദിവസങ്ങളില്‍ മാത്രമാണ് മകള്‍ വീട്ടില്‍ വരുന്നത്. എന്റെ മകള്‍ കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ വഴക്കിടും. ഒന്നുകില്‍ അവള്‍ മരിക്കും അല്ലെങ്കില്‍ ഞാന്‍ മരിക്കും. ആ സാഹചര്യം വന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കണമെന്ന് തീരുമാനിച്ചതെന്നും രേഖ പറയുന്നു.