LIFEReligion

ശ്രീത്വം തുളുമ്പുന്ന സ്ത്രീ നക്ഷത്രങ്ങള്‍

ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതില്‍ ചില നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാകും. ചിലത് നല്ലതും ചിലത് മോശവുമാകാം. ഇത് സ്ത്രീ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്തങ്ങളുമാകാം. അതായത് സ്ത്രീ നക്ഷത്രങ്ങള്‍ക്കുള്ള ഫലങ്ങളാണ് പുരുഷനക്ഷത്രങ്ങള്‍ക്ക് ഉണ്ടാകുക എന്നതില്ലെന്നര്‍ത്ഥം. 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ശ്രീത്വമുണ്ടാകുമെന്ന് പറയും. അതായത് ശ്രീത്വം വിളങ്ങും സ്ത്രീ നക്ഷത്രങ്ങള്‍ എന്ന് ഇവരെക്കുറിച്ച് പറയാം. ഏതെല്ലാമാണ് ഈ നക്ഷത്രജാതകളായ സ്ത്രീകള്‍ എന്നറിയാം.

അശ്വതി

Signature-ad

ഇതില്‍ ആദ്യത്തേത് ആദ്യ നക്ഷത്രമാണ് അശ്വതി തന്നെയാണ്. ഇവര്‍ പൊതുവേ ശ്രീത്വമുള്ള നക്ഷത്രങ്ങളാണെന്ന് പറയാം. സൗമ്യത ഇവരുടെ മുഖമുദ്രയാണ്. ഇവര്‍ പൊതുവേ കുടുംബസ്നേഹമുള്ളവരാകും. വീട്, കുടുംബം എന്നിവയോട് പ്രത്യേക ആഭിമുഖ്യവും അടുപ്പവും വച്ചുപുലര്‍ത്തുന്ന നാളുകാരാകും ഇവര്‍. കരുണയും ഇവരുടെ പ്രത്യേകതയായി പറയാം.

കാര്‍ത്തിക, രോഹിണി

കാര്‍ത്തിക ഈ ഗണത്തില്‍ പെടുന്ന അടുത്ത നക്ഷത്രമാണ്. ഇവരും ശ്രീത്വം വഴിഞ്ഞൊഴുകുന്ന വിഭാഗത്തില്‍ പെടുന്നു. കാഴ്ച കൊണ്ട് മാത്രമല്ല, ഇതുദ്ദേശിയ്ക്കുന്നത്. ഇവരുടെ സ്വഭാവവിശേഷങ്ങള്‍ കൂടിക്കൊണ്ടാണ്. ഇവര്‍ നന്മയും സ്നേഹവും കരുണയും ഉള്ളവരാണ്.
രോഹിണിയാണ് ഇതില്‍ പെട്ട അടുത്ത നക്ഷത്രം. ഇവരും പൊതുവേ സൗമ്യതയുളളവരും നന്മ നിറഞ്ഞവരുമായിരിയ്ക്കും. ചിന്തയിലും പ്രവൃത്തിയിലും നന്മ നിറയുന്ന, സഹാനുഭൂതി നിറയുന്ന കൂട്ടര്‍.

തിരുവാതിര, പുണര്‍തം

തിരുവാതിര ഇതേ വിഭാഗത്തില്‍ വരുന്ന അടുത്ത സ്ത്രീ നക്ഷത്രമാണ്. ഇവരും പൊതുവേ ശ്രീത്വമുള്ള പ്രകൃതക്കാരാണ്. കുടുംബതാല്‍പര്യമുള്ള ഇവര്‍ നല്ല ഗൃഹനാഥകളാകാന്‍ സാധ്യതയുള്ളവരാണ്. സൗന്ദര്യവും ആകര്‍ഷണീയതയും ഉള്ളവര്‍.
പുണര്‍തം നാളുകാരും നന്മയും സ്നേഹവും കരുണയും ഉള്ളവരാണ്. ചിന്തയിലും പ്രവൃത്തിയിലും നന്മ നിറയുന്ന, സഹാനുഭൂതി നിറയുന്ന കൂട്ടര്‍. സൗന്ദര്യവും ആകര്‍ഷണീയതയും ഉള്ളവര്‍.

വിശാഖം, രേവതി

വിശാഖം ഇതില്‍ പെട്ട അടുത്ത സ്ത്രീ നക്ഷത്രമാണ്. ഇവര്‍ക്കും ശ്രീത്വവും ആകര്‍ഷണീയതയും നിറയുന്ന പ്രകൃതമാണ്. നന്മയും കരുണയും മുഖമുദ്രയായി കൊണ്ടു നടക്കുന്നവര്‍. വീട്, കുടുംബം എന്നിവയോട് പ്രത്യേക ആഭിമുഖ്യവും അടുപ്പവും വച്ചുപുലര്‍ത്തുന്ന നാളുകാരാകും ഇവര്‍. ഇതില്‍ പെട്ട അവസാന നക്ഷത്രം അവസാന നക്ഷത്രമാണ് രേവതിയാണ്. ഇവരും ആകര്‍ഷണീയതയുള്ള നാളുകാരാണ്. നന്മയും സ്നേഹവും കവിഞ്ഞൊഴുകുന്നവര്‍. പൊതുവേ ഈ ഗണത്തില്‍ പെട്ടവര്‍ നല്ല ഗൃഹനാഥകളാകാന്‍ സാധ്യതയുമേറെയാണ്. കുടുംബത്തോട് സ്നേഹമുള്ള തരക്കാരാകും ഈ ഗണത്തില്‍ പെട്ട സ്ത്രീകള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: