
ഹൈന്ദവ വിശ്വാസികള്‍ അവരുടെ വീടുകളില്‍ രാവിലേയും വൈകുന്നേരവും വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. രണ്ട് നേരം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ ഐശ്വര്യവും വീട്ടിലുള്ളവര്‍ക്ക് സന്തോഷവും സമാധാനവുമുണ്ടാകുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിളക്ക് കത്തിച്ച ശേഷം ബാക്കി വരുന്ന വിളക്ക് തിരി എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. മിക്കവാറും എല്ലാവരും ഈ തിരി വലിച്ചെറിയാറാണ് പതിവ്.
എന്നാല്‍, ഇത്തരത്തില്‍ കത്തിത്തീര്‍ന്ന വിളക്ക് തിരികള്‍ ഒരിക്കലും മാലിന്യമായി കണ്ട് വലിച്ചെറിയാന്‍ പാടില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി അനാവശ്യ ദോഷങ്ങളുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ പ്രവര്‍ത്തി അശുഭകരമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ പിന്നെ ദോഷമുണ്ടാകാതിരിക്കാന്‍ കത്തി തീര്‍ന്ന തിരികള്‍ എന്ത് ചെയ്യണമെന്നതാണ് മിക്കവരുടേയും സംശയം.

വിളക്ക് കത്തിച്ച ശേഷം അവശേഷിക്കുന്ന തിരികള്‍ വൃത്തിയുള്ള ഒരു ഭാഗത്ത് മണ്ണില്‍ കുഴിച്ചിടുന്നതാണ് ഒരു രീതി. അതല്ലെങ്കില്‍ മരത്തിന് ചുവട്ടില്‍ ഉപേക്ഷിക്കുന്ന രീതി സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദോഷം സംഭവിക്കാനുള്ള സാദ്ധ്യത കുറയുകയും വീട്ടിലേക്ക് ഐശ്വര്യവും ഭാഗ്യവും കടന്ന് വരാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.