LIFEReligion

ഇരട്ടരാജയോഗം, ധനഭാഗ്യം ഫലമായി വരും 3 നക്ഷത്രക്കാര്‍

പുതുവര്‍ഷം അടുത്തെത്തിക്കഴിഞ്ഞു. 2025 സര്‍വസൗഭാഗ്യത്തോടും ഐശ്വര്യത്തോടും കൂടി തങ്ങള്‍ക്ക് ഫലമായി വരണം എന്ന് ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും. പുതുവര്‍ഷത്തില്‍ ജ്യോതിഷത്തിന് പ്രധാന്യമുണ്ട്. പുതുവര്‍ഷം ചില നക്ഷത്രക്കാര്‍ക്ക് നല്ലതും മോശവുമെല്ലാം ഫലമായി വരും. ഇതില്‍ മൂന്ന് നക്ഷത്രങ്ങള്‍ക്ക് ഇരട്ട രാജയോഗം, ധനഭാഗ്യം എന്നിവ പറയുന്നു. ആകെയുള്ള 27 നക്ഷത്രക്കാരില്‍ 2025ല്‍ ഏറെ ഭാഗ്യവും ഉയര്‍ച്ചയും ഫലമായി പറയുന്ന ആ മൂന്ന് നക്ഷത്രക്കാരെക്കുറിച്ചറിയാം.

പുണര്‍തം
പുണര്‍തം നക്ഷത്രജാതര്‍ ചുവന്ന താമരപ്പൂവ് ദേവീക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിയ്ക്കു. രോഗാദി ദുരിതങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ശമനമുണ്ടാകും. ഇവര്‍ക്ക് ആഗ്രഹിച്ചതും കൊതിച്ചതും നേടിയെടുക്കും. ആദ്യമുക്കാല്‍ ഭാഗത്ത് ജനിച്ചവര്‍ മിഥുനവും ബാക്കി കര്‍ക്കിടകക്കൂറുമാണ്. ഏത് രാശിയാണെങ്കിലും ഈ നാളുകാര്‍ക്ക് 2025ല്‍ രാജയോഗമാണ് പറയുന്നത്. ജോലി രംഗത്ത് നേട്ടമുണ്ടാകും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് അത് ലഭിക്കും. ലോട്ടറി ഭാഗ്യവും ഇവര്‍ക്കുണ്ടാകും. ദുഖങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ആശ്വസിക്കാന്‍ പല കാര്യങ്ങളും ലഭിയ്ക്കും. എല്ലാ കാര്യങ്ങളിലും നേട്ടമാണ് ലഭിക്കുന്നത്.

Signature-ad

പൂയം
അടുത്തത് പൂയം നക്ഷത്രമാണ. ഇവര്‍ക്ക് സൗഭാഗ്യസമ്പന്നതയാണ്. ഇവര്‍ രക്ഷപ്പെടും. ഈ വര്‍ഷം ആദ്യം തന്നെ ഇവരുടെ ജീവിതത്തില്‍ നല്ല കാര്യം നടക്കും. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ഏറ്റവും അനുകൂലമായ വര്‍ഷമാണ് 2025. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ആദ്യ വ്യാഴാഴ്ച കണ്ണന് കദളിപ്പഴം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ആഗ്രഹിച്ചത് ഇവര്‍ക്ക് നടന്നു കിട്ടും. കര്‍മരംഗം വിജയത്തിലെത്തും. ലോട്ടറി ഭാഗ്യം ലഭിക്കും. ജോലി തേടുന്നവര്‍ക്ക് അത് ലഭിക്കും. പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. സൗഭാഗ്യ സമ്പന്നത ഇവര്‍ക്ക ലഭിക്കും. ഇരട്ട രാജയോഗം ഫലമായി പറയാം. അത്രയ്ക്ക് ഉയര്‍ച്ചയുണ്ടാകുമെന്നര്‍ത്ഥം.

ആയില്യം
ആയില്യം അടുത്ത നക്ഷത്രമാണ്. ഇവര്‍ക്ക് 2025ല്‍ ഇടപെടുന്ന കാര്യത്തില്‍ വിജയിക്കും. ജോലി ലഭിക്കും. ഇവര്‍ നാഗരാജാവിനെ പ്രീതിപ്പെടുത്തി മുന്നോട്ടു പോകുന്നത് നല്ലതാണ്. നവഗ്രഹപൂജ, ഗണപതിക്ക് മോദക വഴിപാട് എന്നിവ നല്ലതാണ്. ശിവന് മഹാമൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണ്. ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ സാധിക്കും. രോഗഭീതിയുള്ളവര്‍ക്ക് അത് മാറിക്കിട്ടും. ധനപരമായ പ്രശ്നങ്ങള്‍ അവസാനിക്കും. ആഗ്രഹിച്ചതോ കൊതിച്ചതോ ആയ കാര്യങ്ങള്‍ നടന്നു കിട്ടും. പല കാര്യത്തിലും വലിയ ഉയര്‍ച്ചയാണ്. വരുന്ന നാളുകളില്‍ ഇവര്‍ക്ക് ഏറെ ഉ്യര്‍ച്ചയുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: