Religion
-
വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്; നടതുറക്കല്‍ ശുശ്രൂഷയും പന്തിരുനാഴിഘോഷയാത്രയും ഇന്ന്
മണര്‍കാട്: മണര്‍കാട് വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ഇന്ന് നടക്കും. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂര്‍ത്തമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. രാവിലെ 8.30ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന. മാത്യൂസ് മോര് അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30നു മധ്യാഹ്ന പ്രാര്‍ഥന വേളയിലാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷ യാത്ര 12നു നടത്തും. വൈകിട്ടു 4നു പാച്ചോര്‍ തയാറാക്കുന്നതിന് അടുപ്പു കത്തിക്കും. നോമ്പ് സമാപനത്തിലെ പ്രധാന നേര്‍ച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂര്‍ ശര്‍ക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോര്‍ തയാറാക്കല്‍. രസീത് എടുത്തവര്‍ക്ക് ഇന്ന് അര്‍ധരാത്രി…
Read More » -
മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ ശുശ്രൂഷ നാളെ
മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ അറിയപ്പെടുന്ന റാസയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു അംശവസ്ത്രധാരികളായ വൈദികര്‍ പള്ളിയില്‍നിന്ന് പറുപ്പെടും. കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിക്കും. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോടെപള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലില്‍ എത്തും. ഏഴിനാണു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന്…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടയേറി
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ടു. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കത്തീഡ്രലില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും താഴത്തെ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് വയോജനസംഘത്തിലെ മുതിര്‍ന്ന അംഗം കൊടികെട്ടി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്കോപ്പ പ്രാര്‍ഥിച്ച് ആശീര്‍വദിച്ചു. കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കത്തീഡ്രലിന്റെ പടിഞ്ഞാറുവശത്തുള്ള കല്ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി.
Read More » -
കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവ്: തോമസ് മോര് തീമോത്തിയോസ്
മണര്‍കാട്: കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവെന്നും പരിശുദ്ധ കന്യകമറിയാമിന്റെ ഉദാത്തമായ മാതൃകകളെ ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്നും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോര് തീമോത്തിയോസ്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുധാര്മ്മികതയില് ഏറ്റവും ശ്രേഷ്ഠമായ മാതൃകകളെ പിന്പറ്റുവാന് വിശ്വാസ ജീവിതത്തില്‍ സാധിക്കണം. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രവൃത്തിയിടങ്ങളിലും തിന്മകളില്നിന്ന് അകന്നുള്ള നന്മയുടെ മാതൃകകളെ സൃഷ്ടിക്കുവാനും ദൈവമഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും സാധിക്കണം. മാതാവിന്റെ ജീവിതത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോള്‍ അവള് പരാചയപ്പെട്ടില്ല. ആ മാതൃക വിശ്വാസ സമൂഹം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മദിനമായ ഇന്നലെ കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും കുര്‍ബാനയ്ക്ക് ശേഷം നേര്‍ച്ചയായി നെയ്യപ്പം വിതരണം ചെയ്തു. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2023-ലെ…
Read More » -
ഇനി വ്രതശുദ്ധിയുടെ എട്ടുനാളുകള്‍; മണർകാട് പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന് ഇന്നലെ സന്ധ്യാപ്രാര്‍ഥനയോടെ തുടക്കമായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ താമസിച്ച് നോമ്പെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദൈവമാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ചൊല്ലിയും ധ്യാനത്തിലൂടെയും വേദവായനയിലൂടെയും ഇവര്‍ എട്ട് ദിവസവും കത്തീഡ്രലില്‍ കഴിയും. കത്തീഡ്രലില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് പൂര്‍വീക ആചാരപ്രകാരം വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശിങ്കല്‍ ചുറ്റുവിളക്ക് കത്തിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്കോപ്പ, കത്തീഡ്രല്‍ സഹവികാരിമാരായ കുറിയാക്കോസ് കോര്‍ എപ്പിസ്കോപ്പ കിഴക്കേടത്ത്, ഫാ. ജെ. മാത്യൂ മണവത്ത് എന്നിവര്‍ ചേര്‍ന്ന് ചുറ്റുവിളക്കില്‍ ആദ്യം തിരിതെളിയിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചുറ്റുവിളിക്ക് തെളിയിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി കത്തീഡ്രലില്‍നിന്ന് പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന്…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും
കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും. കത്തീഡ്രലില്‍ ഇന്നലെ വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ഥനയോടെ നോമ്പ് ആചരണത്തിന് തുടക്കമായി. കരോട്ടെ പള്ളിയില്‍ ഇന്ന് രാവിലെ 6ന് കുര്‍ബാന ഉണ്ടായിരിക്കും. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.30ന് എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര് തീമോത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എന്‍. വാസവന് സേവകസംഘം…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം; സാംസ്കാരിക സമ്മേളനം 4ന്, വര്‍ണാഭവും ഭക്തിനിര്‍ഭരവുമായ റാസ 6ന്, ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ 7ന്
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ നാളെ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകുന്നേരം 6.30ന് ധ്യാനം. നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാതനമസ്ക്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം നാളെ മുതല്‍
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കേന്ദ്ര പ്രാര്ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനയോഗങ്ങള്‍ നാളെ മുതല്‍ നടക്കും. കത്തീഡ്രലിന്റെ വിവിധ കരകളില്‍ 13 മുതല്‍ 28 വരെയാണ് ധ്യാനയോഗം. 13ന് െവെകുന്നേരം 7ന് മാലം വടക്കുംഭാഗം പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടയ്ക്കല്‍ സജി തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹ വികാരി ഫാ. കുറിയാക്കോസ് കാലായില്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു മണവത്ത് അധ്യക്ഷത വഹിക്കും. ഫാ. ജിനൂപ് കുറിയാക്കോസ് തെക്കേക്കുഴി വചനസന്ദേശം നല്‍കും. 14ന് െവെകുന്നേരം 7ന് കുഴിപ്പുരയിടം വടക്കുംഭാഗം പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണൂപ്പറമ്പില്‍ അനീഷ് പി കുര്യന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹവികാരി ഫാ. എം.ഐ തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. ഡീക്കന്‍: ബെന്നി ജോണ്‍ ചിറയില്‍ വചനസന്ദേശം നല്‍കും. 15ന് െവെകുന്നേരം 7ന് വെള്ളൂര്‍ ഈസ്റ്റ് പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ ഈസ്റ്റ് സണ്ഡേസ്കൂളില് കത്തീഡ്രല്‍ സഹവികാരി…
Read More » -
മാര്‍ ബസേലിയോസ് ദയറായ്ക്ക് അനുഗ്രഹനിമിഷം; സഭാ ചരിത്രത്തില്‍ അദ്യമായി ഒരേ ആശ്രമത്തില്‍നിന്ന് മൂന്നുപേര്‍ ഒരുമിച്ച് മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ചു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അഭിഷേകം ചെയ്യപ്പെട്ട ഏഴുപേരില്‍ മൂന്നുപേരും കോട്ടയം ഭദ്രാസനത്തില്‍നിന്ന് പഠിച്ചിറങ്ങിയവര്‍. സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരാണ് കോട്ടയം ഭദ്രാസനത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയത്. ഇവര്‍ മൂന്നു പേരും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായിലെ അംഗങ്ങളും കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ ശിഷ്യന്മാരുമായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഒരു ആശ്രമത്തില്‍നിന്ന് ഒന്നിലധികം പേര് ഒരുമിച്ച് മെത്രാന്മാരാകുന്നത് ആദ്യമാണ്. ആലപ്പുഴ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ് തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കോട്ടയം െവെദിക സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് പൂര്‍ണ ശെമ്മാശപട്ടവും സ്വീകരിച്ചത്. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍ കിഴക്കേമണ്ണില്‍ വീട്ടില്‍…
Read More » -
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി. ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), തോമസ് മാര്‍ ഇവാനിയോസ് (ഫാ.പി. സി തോമസ്), ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് (ഫാ വര്‍ഗീസ് ജോഷ്വാ). ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, (ഫാ. വിനോദ് ജോര്‍ജ്) ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് (കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (ഫാ. റെജി ഗീവര്‍ഗീസ്),സഖറിയാ മാര്‍ സേവേറിയോസ് ( ഫാ. സഖറിയാ െനെനാന്‍) എന്നിവരാണ് അഭിഷിക്തരായത്. വിശുദ്ധ കുര്‍ബ്ബാന മധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. രണ്ടു ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ മേല്പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പട്ടത്വ പ്രഖ്യാപനം…
Read More »