Religion

  • അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത്‌ ദേശീയ വാർഷിക സമ്മേളനവും

    കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത്‌ ദേശീയ വാർഷിക സമ്മേളനവും മേയ്‌ 9, 10 തീയതികളിൽ തിരുവഞ്ചൂർ തൂത്തൂട്ടി മോർ ​ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്റ്റേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാപ്പോലീത്താമരും ഇതര ക്രൈസ്തവ സഭാ അധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാരും സംബന്ധിക്കും. സമ്മേളനത്തിൽ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ഷൈലജ, വൃക്കദാനം ചെയ്ത ഗീവറുഗീസ്‌ മോർ സ്തേഫാനോസ്‌ മെത്രാപ്പോലീത്ത, സാമൂഹിക പ്രവർത്തക ദയാഭായി, മുൻ ദേശീയ അത്‍ലറ്റിക്സ്‌ താരങ്ങളായ ഷൈനി വിൽസൺ, ആഞ്ജു ബോബി ജോർജ്ജ്‌ എന്നിവരെ ആദരിക്കുമെന്ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്‌ സഖറിയാസ്‌ മോർ പീലക്സീനോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഫാ. കുര്യാക്കോസ്‌ കടവുംഭാഗം, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, വനിതാ…

    Read More »
  • പൊന്തൻപുഴ വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം; വലിയ പടയണി ഇന്ന്

    മണിമല: വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം. പൊന്തൻപുഴ വനത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ഏഴ് നാൾ നീളുന്ന പടയണി ഉത്സവം. പച്ചപ്പാളിൽ വരച്ചെടുത്ത കോലങ്ങൾ തുള്ളി ഒഴിയുമ്പോൾ ദേവീകടാക്ഷമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പടയണി. തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളകളോടെ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങുമ്പോൾ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമാകും. പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം. പച്ചപ്പാള ചെത്തി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്. പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് ഉപയോഗിക്കുന്നത്. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും.…

    Read More »
  • സഭാതര്‍ക്കം: നിയമ നിര്‍മ്മാണത്തിനെതിരേ കടുത്ത നിലപാടുമായി ഓര്‍ത്തഡോക്‌സ് സഭ; നാളെ പളളികളില്‍ പ്രതിഷേധ ദിനം

    കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കടുത്ത നിലപാടുമായി മലങ്കര ഓര്‍ത്തഡോസ് സഭ. പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയില്‍ നാളെ കുര്‍ബാനയ്ക്ക് ശേഷം സഭയിലെ എല്ലാ പളളികളിലും പ്രതിഷേധദിനമായി ആചരിക്കും. തിങ്കളാഴ്ച സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ഇതിന് പുറമേ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സഭാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുളള നീക്കം നടത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല.ഇത് ജുഡീഷ്യറിയോടുളള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ഒരു വിശ്വാസിക്കുപോലും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കാതിരിക്കേ ആരാധനാ സ്വതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥതാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ ഇടതുമുന്നണി അംഗീകാരം നല്‍കിയത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പളളികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനുളള ബോധപുര്‍വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്‍ നടപ്പാക്കിയാല്‍ പ്രശ്‌നം…

    Read More »
  • മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും

    മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശു​ദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാൾ” 26ന് നടത്തും. കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മണർകാട് വിശുദ്ധ ദൈവമാതാവിന്റെ സൂനോറൊ സ്ഥാപിച്ചത്. എല്ലാ വർഷവും ഈ ദിവസം പെരുന്നാളായി ആചരിക്കണമെന്ന് കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയിൽ കൂടി അറിയിക്കുകയും അതിൻപ്രകാരം പെരുന്നാൾ ആചരിച്ചുവരികയും ചെയ്തുപോരുന്നു. 26ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ 7ന് പ്രഭാത നമസ്‌കാരവും 8ന് കുർബ്ബാനയും അനുഗ്രഹപ്രഭാഷണവും ഉണ്ടായിരിക്കും. പെരുമ്പള്ളി തിരുമേനിയുടെ ദുഃഖറോനോയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപപ്രാർത്ഥനയും നടത്തും. കുർബാനയ്ക്ക് ശേഷം പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും. നേർച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളിൽ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിശുദ്ധ മർത്തമറിയം വനിതാസമാജ…

    Read More »
  • മണർകാട് കത്തീഡ്രലിൽ വലിയ നോമ്പ് സ്നേഹദീപ്തി പ്രാർത്ഥനാസംഗമം

    മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ വലിയനോമ്പ് കാലയളവിൽ സ്നേഹ ദീപ്തി പ്രാർത്ഥനാ സംഗമങ്ങൾ ഇടവകയുടെ വിവിധ കരകളിലായി നടത്തപ്പെടും. “ക്രൈസ്തവ കുടുംബങ്ങൾ പരിശുദ്ധ സഭയുടെ ചെറുശാഖകൾ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 25 മുതൽ മാർച്ച് 25 വരെ വിവിധ കരകളിലും മാർച്ച് 26 മുതൽ 28 വരെ കത്തീഡ്രലിലും വൈകിട്ട് 7 മണി മുതൽ വചന ശുശ്രൂഷ നടത്തപ്പെടും. 25ന് വെള്ളൂർ നോർത്ത് സൺഡേസ്കൂളിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ കാവുങ്കൽ, 26ന് മാങ്ങാനം സെന്റ് മേരീസ് ചാപ്പലിൽ ഫാ. എൽദോസ് വേങ്കടത്ത്, മാർച്ച് 4ന് വെള്ളൂർ സൗത്ത് സൺഡേസ്കൂളിൽ ഫാ കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മാർച്ച് 5ന് കുറ്റിയക്കുന്ന് സൺഡേസ്കൂളിൽ ഫാ. ജോജോ ജോസ് നടുവിലേപറമ്പിൽ, മാർച്ച് 5ന് മാലം മുണ്ടയ്ക്കൽ റ്റി.കെ. ചെറിയാന്റെ ഭവനാങ്കണത്തിൽ ഫാ എബി കെ. ഏലിയാസ് മൂവാറ്റുപുഴ, മാർച്ച്…

    Read More »
  • പാത്രിയർക്കാ ദിനം: മണർകാട് കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി

    മണർകാട്: പാത്രിയർക്കാ ദിനത്തോട് അനുബന്ധിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി. പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, സഹവികാരി ഫാ.കുറിയാക്കോസ് കാലായിൽ, ട്രസ്റ്റിമാരായ ബിനോയ് എബ്രഹാം, ജോസ് എം.ഐ, ബിനു ടി. ജോയ്, സെക്രട്ടറി രഞ്ജിത്ത് എബ്രഹാം എന്നിവർ ചേർന്നാണ് പാത്രിയർക്കാ പതാക ഉയർത്തിയത്.

    Read More »
  • നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂ: ചെറുവയൽ രാമൻ

    സുൽത്താൻ ബത്തേരി: നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂവെന്ന് ചെറുവയൽ രാമൻ.രാജ്യം പത്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമന് നിർമ്മലഗിരി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന സണ്ടേസ്കൂൾ ടീച്ചേർസ് പഠന ക്യാമ്പിൽ നൽകിയ അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. നല്ല കർഷകൻ മണ്ണിനെ സ്നേഹിക്കണം മണ്ണിനെ നശിപ്പിക്കരുത് മണ്ണ് നൽകുന്ന സ്നേഹം അത് ജീവിതത്തിൽ ലഭിക്കുന്ന കരുതൽ ആണെന്നു മണ്ണിൽ ലഭിക്കുന്ന കായ്കനികൾ ഭക്ഷിച്ച് നമുക്ക് രോഗമില്ലാത്ത ശരീരം നേടുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ നശിപ്പിക്കുന്ന കീടനാശിനികൾ ഒഴിവാക്കി നാടിനെ സംരക്ഷിക്കുവാൻ കഴിയണം. അതാണ് യഥാർത്ഥ മനുഷ്യ സ്നേഹിയുടെ കടമ. ഈ കടമ നിർവ്വഹിക്കണം മണ്ണിനോട് കാട്ടുന്ന ഈ കീടനാശിനി എന്ന ശാപത്തെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ ബർന്നബാസ് ചെറുവയൽ രാമനെ പൊന്നടാ അണിയിച്ചു ആദരിച്ചു. പി.എസ്.സിയിലെക്ക് സ്ഥാനകയറ്റം ലഭിച്ച സെന്റ് മേരീസ്…

    Read More »
  • മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര 10ന്

    കോട്ടയം: മീനടം 1687-ാം നമ്പർ എസ്എൻഡിപി ശാഖാ നേതൃത്വത്തിൽ നടക്കുന്ന ആറാട്ട് ഘോഷയാത്രയിൽ യൂത്ത് മൂവ്മെൻ്റ്, വനിതാ സംഘം, വിവിധ കുടുംബ യൂണിറ്റുകൾ, മൈക്രോ യൂണിറ്റുകൾ, മീനടത്തെ വ്യാപാര സ്ഥാപങ്ങൾ, രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർണ്ണ ശബളമായ ആറാട്ട് മഹത്സവമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എസ്എൻഡിപി യൂത്ത് മൂവ്മെ​ന്റി​ന്റെ (Reg no.320) നേതൃത്വത്തിൽ മീനടം പഞ്ചായത്ത് ഓഫീസിനു സമീപം പിന്നണി ഗായകനും മാളികപ്പുറം സിനിമയിൽ പാടിയ പ്രകാശൻ നയിക്കുന്ന പത്തനംതിട്ട സരംഗിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും.

    Read More »
  • പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ചു; ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി

    തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി. മഞ്ഞനിക്കര പെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ച ശേഷം വിശ്വാസികളെ ആശീർവദിച്ച് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കരയിലെ ദൈവജനത്തിന്റെ വിശ്വാസത്തെ പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനം മാനിക്കുന്നതായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹങ്ങളും വാഴ്വുകളും നേരുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ദൈവീക ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന സഖറിയാസ് മോർ പീലക്സിനോസിനെ അദ്ദേഹം അനുമോദിച്ചു. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മോർ സ്തേഫാനോസ്, മാർക്കോസ് മോർ ക്രിസ്റ്റോഫോറസ്, സഖറിയാസ് മോർ പീലക്സിനോസ്, മാത്യൂസ് മോർ തിമോത്തിയോസ്, ധ്യാനകേന്ദ്രത്തിലെ വൈദികർ, ശുശ്രൂഷകർ, അൽമായർ, ധ്യാനകേന്ദ്രത്തിലെ ആലോചന സമിതി അംഗങ്ങൾ, വചന ഗ്രാമത്തിലെ വിദ്യാർത്ഥികൾ, എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിലെ വിദ്യാർത്ഥികൾ, ലൈഫ് ഓഫ് സർവീസിലെ ഡോക്ടർസ്, നേഴ്സുമാർ എന്നിവർ ചേർന്നാണ് മോർ…

    Read More »
  • പ്രസിദ്ധമായ മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി: തീര്‍ത്ഥാടന സംഗമം 11 ന് നടക്കും

    മഞ്ഞിനിക്കര: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ാമത് ദുഖ്‌റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കല്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയ്ക്ക് ശേഷം ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറി. വൈകിട്ട് ആറിന് കബറിങ്കല്‍ നിന്നും പ്രാര്‍ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയര്‍ത്തി. ഗബ്രിയേല്‍ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. റോബി ആര്യാടന്‍ പറമ്പില്‍, ബോബി ജി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു. 11 നാണ് തീര്‍ഥാടക സംഗമം. 12 ന് പ്രധാന പെരുന്നാള്‍ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ കാല്‍നടയായി യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു…

    Read More »
Back to top button
error: