Religion

  • മുനമ്പവും ജബല്‍പൂരും ചോദ്യമാകുമെന്നു ഭയം: മോദിയുടെ ആശംസാ കാര്‍ഡുമായി ക്രൈസ്തവ ഭവനങ്ങളിലെ ഈസ്റ്റര്‍ സന്ദര്‍ശനം വേണ്ടെന്നുവച്ച് ബിജെപി; സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരില്‍ തടിതപ്പി; മതമേലധ്യക്ഷന്‍മാരെ മാത്രം കാണും

    തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സുപ്രീം കോടതിയിലെ വിമര്‍ശനവും ജബല്‍പൂര്‍ ആക്രമണങ്ങളും ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമടക്കം പ്രതിസന്ധിയിലായതോടെ ബിജെപിയുടെ ഈസ്റ്റര്‍ ‘രാഷ്ട്രീയം’ ഇക്കുറിയില്ല. അടുത്തിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ‘ഇസ്റ്റര്‍ പൊളിറ്റിക്‌സ്’ അടക്കമുള്ള പ്രചാരണ പരിപാടികള്‍ സഹായിച്ചിരുന്നു.   എന്നാല്‍, മുനമ്പം വിഷയത്തില്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവന തിരിച്ചടിയായതും ജബല്‍പൂര്‍ ആക്രമണങ്ങളും ബിജെപിയുടെ ക്രൈസ്തവ പ്രീണന നയങ്ങള്‍ക്കു തിരിച്ചടിയായിരുന്നു. ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭയ്ക്കു കീഴിലുള്ള ആസ്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതും ചര്‍ച്ച് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതുമെല്ലാം ഭവന സന്ദര്‍ശന വേളയില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണു വിലയിരുത്തല്‍. ജബല്‍പൂര്‍ ആക്രമണത്തില്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരസ്യമായി പറഞ്ഞതും ബജ്‌രംഗ്ദളില്‍ കയറിക്കൂടിയ കോണ്‍ഗ്രസുകാരാണ് അക്രമം നടത്തിയതെന്നു മുന്‍ മന്ത്രി വി. മുരളീധരന്‍ പറഞ്ഞതും പ്രതിഷേധത്തിനും പരിഹാസത്തിനും വഴിവച്ചിരുന്നു.   എല്ലാ വര്‍ഷവും ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്കു മുമ്പ് ബൂത്തു തലങ്ങളില്‍ ക്രൈസ്തവ…

    Read More »
  • ശുഭമോ അശുഭമോ? കിടന്നുകിട്ടുന്ന പണം എടുക്കും മുമ്പ്…

    ചിലപ്പോള്‍ റോഡിലും വഴിയിലുമെല്ലാം പണം വീണ് കിടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അത് എടുക്കണോ വേണ്ടയോ എന്ന ചിന്ത ഉണ്ടാകും. ചിലര്‍ ഈ പണം എടുത്ത് ഉപയോഗിക്കുന്നു. ചിലര്‍ ആവട്ടെ അത് ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കും. നാണയമോ നോട്ടോ ഇത്തരത്തില്‍ ലഭിക്കാം. ഇങ്ങനെ വഴിയില്‍ കിടക്കുന്ന പണം എടുക്കുന്നത് ശുഭമോ അശുഭമോ എന്ന സംശയം എല്ലാവര്‍ക്കും കാണും. റോഡില്‍ വീണ് കിടക്കുന്ന പണത്തിന് ആത്മീയതയുമായും ചില ബന്ധമുണ്ട്. വാസ്തുപ്രകാരം ഒരു നാണയം റോഡില്‍ നിന്ന് ലഭിക്കുന്നുവെന്നതിനര്‍ത്ഥം നിങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ റോഡില്‍ വീണുകിടക്കുന്ന നാണങ്ങള്‍ ഒരു പുതിയ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ പണം ചെലവാക്കരുതെന്നാണ് വിശ്വാസം. അത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു. ചില പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന് ഇത്തരത്തില്‍ പണം ലഭിച്ചാല്‍ അത് നിങ്ങളുടെ ജോലിയില്‍ വിജയം നേടുമെന്നതിന്റെ സൂചനയാണെന്ന് വാസ്തുവിദഗ്ധര്‍ പറയുന്നു. ഇനി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍…

    Read More »
  • പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളെ പിയൂഷ് ഗോയലിനു മുന്നില്‍ എത്തിക്കുമെന്നു വാഗ്ദാനം നല്‍കി സുരേഷ് ഗോപി മുങ്ങി; ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ല; കോടതിയില്‍ പോകേണ്ടി വരുമെന്ന് ദേവസ്വങ്ങള്‍

    തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്കു കൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായി സുരേഷ്‌ഗോപി പറഞ്ഞ ഉറപ്പ് നടപ്പായില്ല. ഇക്കഴിഞ്ഞ നാലിനാണ് സുരേഷ്‌ഗോപി താന്‍ ദേവസ്വം ഭാരവാഹികളായ രാജേഷിനേയും ഗിരിഷിനേയും കൊണ്ട് വീണ്ടും ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പൂരം വെടിക്കെട്ട് പ്രതിസന്ധി തീര്‍ത്ത് പൂരം ഭംഗിയാക്കുമെന്നും മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ഈ ഉറപ്പു പറഞ്ഞ് ഒരാഴ്ചയാകുമ്പോഴും ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ജില്ല ഭരണകൂടം അഡ്വക്കറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമായിരിക്കും കോടതിയെ സമീപിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ട് നടത്തുന്ന ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് വകുപ്പിന്റെ പുതിയ നിയമഭേദഗതിയാണ് പൂരം വെടിക്കെട്ടിന് പ്രതിസന്ധിയായിരിക്കുന്നത്. ഈ നിയമത്തില്‍ ഭേദഗതിയോ ഇളവോ…

    Read More »
  • പരീക്ഷയ്ക്ക് എത്തുന്നവരുടെ മനസിളക്കും; ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക വിലക്ക്; നിയന്ത്രണം കൊണ്ടുവരുന്നത് രണ്ടാംവട്ടം; വന്‍ വിമര്‍ശനത്തിനു വഴിവെട്ടി ദാറുള്‍ ഉലൂം

    ലക്‌നൗ: ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ദാറുള്‍ ഉലൂം വീണ്ടും തലക്കെട്ടുകളിലേക്ക്. മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും അഭിമാനാര്‍ഹമെന്ന് അവകാശപ്പെടുത്ത മതപഠന കേന്ദ്രത്തില്‍ പരീക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതാണു വന്‍ ചര്‍ച്ചയാകുന്നത്. ഏപ്രില്‍ 17 വരെയുള്ള പത്തു ദിവസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് കാമ്പസില്‍ പ്രവേശിക്കുന്നതിനു വിലക്ക്. പുതിയ അക്കാദമിക് വര്‍ഷത്തേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ പേരിലാണ് മതപഠന കേന്ദ്രത്തിന്റെ ഭരണകര്‍ത്താക്കള്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. സെമിനാരിയുടെ ആക്ടിംഗ് വൈസ് ചാന്‍സലര്‍ മൗലാന അബ്ദുള്‍ ഖാലിക് മദ്രാസിയുടെ വാക്കുകള്‍ അനുസരിച്ച്, ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ പരീക്ഷയ്ക്ക് എത്തുമെന്നും അപ്പോള്‍ അവരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാനാണു നിയന്ത്രണമെന്നും പറയുന്നു. ഏപ്രില്‍ ഏഴുമുതല്‍ 17 വരെയാണു പ്രവേശന വിലക്കെന്നു ദാറുള്‍ ഉലൂം അലുമ്‌നി ബോഡി പ്രസിഡന്റ് മഹ്ദി ഹസന്‍ എയ്‌നി പറഞ്ഞു. 20,000-25,000 ആളുകളാണ് പരീക്ഷയ്ക്ക് എത്തുക. വന്‍ തിരക്കാണ് അപ്പോള്‍ കാമ്പസില്‍ അനുഭവപ്പെടുക. ഇവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നത് പരീക്ഷയ്‌ക്കെത്തുവരുടെ മനസിളക്കുമെന്നും തിരക്കു…

    Read More »
  • കാവി കൊടിയെ അംഗീകരിക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാം – മോഹന്‍ ഭാഗവത്

    ന്യൂഡല്‍ഹി:കാവി കൊടിയെ അംഗീകരിക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന, മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്നാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്.നാലുദിവസത്തെ വാരാണസി സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ ഭാഗവത്, ലജ്പത് നഗര്‍ കോളനിയിലെ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിരുന്നു. ഇവിടെവെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിനാണ്, മുസ്‌ലിങ്ങള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. എന്നാല്‍, ശാഖകളില്‍ വരുന്നവര്‍ക്ക് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ശങ്ക ഉണ്ടാകരുത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. എല്ലാ വിശ്വാസത്തില്‍പ്പെട്ടവര്‍ക്കും ജാതിയില്‍ പെട്ടവര്‍ക്കും ആര്‍എസ്എസ് ശാഖകളിലേക്ക് എത്താം. ജാതിവിവേചനം അവസാനിപ്പിച്ച് ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

    Read More »
  • വഖഫ് ബില്ലില്‍ പിന്തുണ: മെത്രാന്‍ സമിതിയുടേത് സാമൂഹിക ധ്രുവീകരണ നിലപാട്; കത്തോലിക്ക സഭയ്ക്കു രാഷ്ട്രീയ നിരക്ഷരത; രൂക്ഷ വിമര്‍ശനവുമായി ഫാ. അജി പുതിയപറമ്പില്‍; നിലപാട് വ്യക്തമാക്കിയത് സഭയില്‍ നവീകരണം ആവശ്യപ്പെട്ടതിനു നടപടി നേരിട്ട വൈദികന്‍

    കോഴിക്കോട്: വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എം.പി. മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നതെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും ഫാദര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചര്‍ച്ച് ബില്‍ ആയിരുന്നു എന്ന് കരുതുക. മെത്രാന്‍ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്‌ലിം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുക? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആ ബില്ലില്‍ സഭാ സ്വത്തുക്കളുടെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അക്രൈസ്തവരായ രണ്ടു പേര്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്‌ലിം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാല്‍ അവരോട് ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് സൗഹൃദം തോന്നുമോയെന്നും ഫാദര്‍ ചോദിച്ചു. ഇനി മുതല്‍ അക്രൈസ്തവരായ ആരും ക്രൈസ്തവര്‍ക്ക് സ്വത്ത് ദാനം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ആ നിയമത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും അവര്‍ അതിനെ പിന്തുണച്ചാല്‍ എന്തായിരിക്കും…

    Read More »
  • കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം. മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി. ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ…

    Read More »
  • കൂടല്‍മാണിക്യം ക്ഷേത്രം; കഴകക്കാരന്റെ രാജിക്കു കാരണം ജാതി വിവേചനംതന്നെ; രേഖകള്‍ പുറത്ത്; കൃഷ്ണപിഷാരവും അറയ്ക്കല്‍ പിഷാരവും തെക്കേ വാരിയവും 40 വര്‍ഷംമുമ്പേ കഴകം വേണ്ടെന്ന് എഴുതി നല്‍കി; ഈഴവനെ നിയമിച്ചപ്പോള്‍ എല്ലാം വളച്ചൊടിച്ചു; തന്ത്രിമാരുടെ ഇരട്ടത്താപ്പ് പുറത്ത്

    തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിനു പിന്നാലെ രാജിവയ്‌ക്കേണ്ടിവന്ന കഴകം ജീവനക്കാനും ഈഴവനുമായ ബി.എ. ബാലുവിന്റെ പന്‍മാറ്റം കടുത്ത നിരാശയെത്തുടര്‍ന്ന്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസു നടക്കുന്നുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിവച്ചത്. എന്നാല്‍, ജാതി വിവേചനമെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണു കേസിലൂടെ പുറത്തുവരുന്നത്. ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. ബാലു എന്നയാള്‍ക്ക് പത്തുദിവസം മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കി. അഞ്ചുവര്‍ഷത്തോളം താത്കാലിക കഴകം ചെയ്തയാളെ പിരിച്ചുവിട്ടതാണു കാരണമായി ഇവര്‍ പറയുന്നത്. തന്ത്രിമാരുമായി ആലോചിക്കാതെയാണു ബാലുവിനെ നിയമിച്ചതെന്നും ഇവര്‍ പറയുന്നു. ആചാരപരായ പ്രവൃത്തികള്‍ക്കു തന്ത്രിമാരുടെ അനുവാദം വേണമെന്നും ഇവര്‍…

    Read More »
  • ശ്രീത്വം തുളുമ്പുന്ന സ്ത്രീ നക്ഷത്രങ്ങള്‍

    ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതില്‍ ചില നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാകും. ചിലത് നല്ലതും ചിലത് മോശവുമാകാം. ഇത് സ്ത്രീ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്തങ്ങളുമാകാം. അതായത് സ്ത്രീ നക്ഷത്രങ്ങള്‍ക്കുള്ള ഫലങ്ങളാണ് പുരുഷനക്ഷത്രങ്ങള്‍ക്ക് ഉണ്ടാകുക എന്നതില്ലെന്നര്‍ത്ഥം. 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ശ്രീത്വമുണ്ടാകുമെന്ന് പറയും. അതായത് ശ്രീത്വം വിളങ്ങും സ്ത്രീ നക്ഷത്രങ്ങള്‍ എന്ന് ഇവരെക്കുറിച്ച് പറയാം. ഏതെല്ലാമാണ് ഈ നക്ഷത്രജാതകളായ സ്ത്രീകള്‍ എന്നറിയാം. അശ്വതി ഇതില്‍ ആദ്യത്തേത് ആദ്യ നക്ഷത്രമാണ് അശ്വതി തന്നെയാണ്. ഇവര്‍ പൊതുവേ ശ്രീത്വമുള്ള നക്ഷത്രങ്ങളാണെന്ന് പറയാം. സൗമ്യത ഇവരുടെ മുഖമുദ്രയാണ്. ഇവര്‍ പൊതുവേ കുടുംബസ്നേഹമുള്ളവരാകും. വീട്, കുടുംബം എന്നിവയോട് പ്രത്യേക ആഭിമുഖ്യവും അടുപ്പവും വച്ചുപുലര്‍ത്തുന്ന നാളുകാരാകും ഇവര്‍. കരുണയും ഇവരുടെ പ്രത്യേകതയായി പറയാം. കാര്‍ത്തിക, രോഹിണി കാര്‍ത്തിക ഈ ഗണത്തില്‍ പെടുന്ന അടുത്ത നക്ഷത്രമാണ്. ഇവരും ശ്രീത്വം വഴിഞ്ഞൊഴുകുന്ന വിഭാഗത്തില്‍ പെടുന്നു. കാഴ്ച കൊണ്ട് മാത്രമല്ല, ഇതുദ്ദേശിയ്ക്കുന്നത്. ഇവരുടെ സ്വഭാവവിശേഷങ്ങള്‍ കൂടിക്കൊണ്ടാണ്. ഇവര്‍ നന്മയും സ്നേഹവും…

    Read More »
  • ശിവരാത്രി വ്രതമെടുക്കുന്നവര്‍ ഈ രണ്ട് നിറത്തിലുള്ള വസ്ത്രം ധരിക്കരുതേ…

    ഇന്നാണ് മഹാശിവരാത്രി ദിവസം. സനാതനധര്‍മ വിശ്വാസപ്രകാരം പ്രത്യേക പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. ഈ ദിവസം ശിവനെ ആരാധിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം നടക്കുമെന്നാണ് വിശ്വാസം. ഭക്തര്‍ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിലെത്തി ശിവന് പഴവും പൂക്കളും കൂവളവും സമര്‍പ്പിക്കുന്നു. ശിവലിംഗത്തില്‍ പാലും വെള്ളവും അര്‍പ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം രാജ്യത്തുടനീളമുള്ള എല്ലാ ശിവക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ തിരക്കുണ്ടാവും. ഈ ദിവസം പ്രത്യേക പൂജകളുണ്ടാകും. ശിവരാത്രി വ്രതം എടുക്കുന്നവര്‍ ശരിയായ രീതിയില്‍ വേണം ചെയ്യാന്‍. അല്ലായെന്നുണ്ടെങ്കില്‍ വിപരീത ഫലമാകും ഉണ്ടാവുക. അതിനാല്‍, ശിവരാത്രി ദിവസം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ കാര്യങ്ങള്‍ അറിയാം. മഹാശിവരാത്രി ദിനത്തില്‍ കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. അബദ്ധത്തില്‍ പോലും ഇങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചുവപ്പ്, മഞ്ഞ അല്ലെങ്കില്‍ പച്ച നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമാണ്. മഹാശിവരാത്രി വ്രതം എടുക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഉപവാസം ചെയ്യണം. പലരും ഒരു നേരം ഭക്ഷണം കഴിച്ചുകൊണ്ടാണ് വ്രതമെടുക്കുന്നത്. എന്നാല്‍ ഇതല്ല ശരിയായ…

    Read More »
Back to top button
error: