LIFEReligion

അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത്‌ ദേശീയ വാർഷിക സമ്മേളനവും

കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപനവും 91-ാമത്‌ ദേശീയ വാർഷിക സമ്മേളനവും മേയ്‌ 9, 10 തീയതികളിൽ തിരുവഞ്ചൂർ തൂത്തൂട്ടി മോർ ​ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്റ്റേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാപ്പോലീത്താമരും ഇതര ക്രൈസ്തവ സഭാ അധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാരും സംബന്ധിക്കും. സമ്മേളനത്തിൽ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ഷൈലജ, വൃക്കദാനം ചെയ്ത ഗീവറുഗീസ്‌ മോർ സ്തേഫാനോസ്‌ മെത്രാപ്പോലീത്ത, സാമൂഹിക പ്രവർത്തക ദയാഭായി, മുൻ ദേശീയ അത്‍ലറ്റിക്സ്‌ താരങ്ങളായ ഷൈനി വിൽസൺ, ആഞ്ജു ബോബി ജോർജ്ജ്‌ എന്നിവരെ ആദരിക്കുമെന്ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്‌ സഖറിയാസ്‌ മോർ പീലക്സീനോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഫാ. കുര്യാക്കോസ്‌ കടവുംഭാഗം, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, വനിതാ വൈസ്‌ പ്രസിഡന്റ്‌ അമ്മിണി മാത്യു, ജോയിന്റ്‌ സെക്രട്ടറി അമ്മിണി അബ്രഹാം, ട്രഷറർ ശലോമി പാലോസ്‌ എന്നിവർ അറിയിച്ചു.

9ന് രാവിലെ 7ന് കുർബ്ബാന, 9ന് ക്യാമ്പ്‌ രജിസ്‌ട്രേഷൻ, പ്രഭാത ഭക്ഷണം. 10ന് പതാക ഉയർത്തൽ – സഖറിയാസ്‌ മോർ പീലക്സീനോസ്‌, പ്രാർത്ഥന, വേദവായന. ക്യാമ്പി​ന്റെ ഉദ്ഘാടനം 10:10ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ നിർവഹിക്കും. സഖറിയാസ്‌ മോർ പീലക്സിനോസ്‌ അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ സുന്നഹദോസ്‌ സെക്രട്ടറി ഡോ. തോമസ്‌ മോർ തീമോത്തിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തും. 11ന് ക്ലാസ്‌ – ഡോ. മേരിക്കുട്ടി പി.ജെ. (അസ്സി. പ്രഫ. സൈക്കോളജി വിഭാഗം, യു.സി. കോളജ്‌ ആലുവ), ഗാനശുശ്രൂഷ (തൂത്തൂട്ടി ഗായക സംഘം). തുടർന്ന് മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ശലോമി പാലോസ്‌ കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് 1ന് ഉച്ചനമസ്‌ക്കാരം, ഭക്ഷണം.

ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന നവതി സമാപന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. സഖറിയാസ്‌ മോർ പീലക്സിനോസ്‌ അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ്‌ മോർ ​ഗ്രീഗോറിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തും.

നവതി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവനും ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം മാർത്തോമ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ മോർ ബർന്നബാസും ചികിത്സാ സഹായ വിതരണോദ്ഘാടനം മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത ആർച്ച്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മോർ കൂറിലോസും വിവാഹ സഹായ പദ്ധതി ഉദ്ഘാടനം സി.എസ്‌.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശിയും മിസ്‌. കെ.കെ. മേരിക്കുട്ടി എൻഡോവ്മെന്റ്‌ വിതരണം ക്നാനായ കത്തോലിക്ക കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ്‌ മോർ അഫ്രേം മെത്രാപ്പോലീത്തയും ആതുരാലയങ്ങൾക്ക് സഹായ പദ്ധതി ഉദ്ഘാടനം തോമസ്‌ ചാഴിക്കാടൻ എം.പിയും വിദ്യാഭ്യാസ സഹായം ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും.

കാലംചെയ്ത സഖറിയാസ്‌ മോർ പോളികാർപ്പോസ്‌ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം യൂറോപ്പ്‌ ഭദ്രാസനത്തിലെ മാൾട്ട സെന്റ്‌ മേരീസ്‌ പള്ളി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനവും 200ൽ താഴെ ഇടവക അംഗങ്ങളുള്ള ദൈവാലയങ്ങളിലെ യൂണിറ്റുകളിൽനിന്നും മികച്ച യൂണിറ്റിന്‌ യുറോപ്പ്‌ ഭദ്രാസനം മർത്തമറിയം വനിതാ സമാജം നൽകുന്ന ക്യാഷ്‌ അവാർഡ് വിതരണവും യൂറോപ്പ്‌ ഭദ്രാസനാധപൻ ഡോ. കുര്യാക്കോസ്‌ മോർ തെയോഫീലോസും ഡയാലിസിസ്‌ കിറ്റ്‌ വിതരണോദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവറുഗീസ്‌ മോർ സ്തേഫാനോസും നിർവഹിക്കും. നിരണം ഭദ്രാസനാധിപൻ ഗീവറുഗീസ്‌ മോർ കൂറിലോസ്‌ സമാപന സന്ദേശം നൽകും. യോ​ഗത്തിൽ 90 വയസ്സിന്‌ മുകളിൽ പ്രായമുള്ളവരെ ആദരിക്കും. ഫാ. കുര്യാക്കോസ്‌ കടവുംഭാഗം സ്വാ​ഗതവും അമ്മിണി മാത്യു കൃതജ്ഞതയും പറയും.

ഉച്ചകഴിഞ്ഞ് 3ന് കലാമത്സരങ്ങൾ- ബൈബിൾ ക്വീസ്‌, ബൈബിൾ ടെസ്റ്റ്‌, 5ന് വിശ്വാസ പ്രഖ്യാപനം, 6ന് സന്ധ്യാപ്രാർത്ഥന – ജെറുശലേം, മിഡിൽ ഈസ്റ്റ്‌ പാത്രിയർക്കൽ വികാർ മാത്യൂസ്‌ മോർ തീമോത്തിയോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാനകാർമ്മികത്വത്തിൽ. 6:30ന് ധ്യാനം – ഗീവറുഗീസ്‌ മോർ സ്തേഫാനോസ്‌, 8ന് അത്താഴ വിരുന്ന്‌, കൾച്ചറൽ പ്രോഗ്രാം, ക്യാമ്പ്‌ ഫയർ, സൂത്താറ പ്രാർത്ഥന.

10ന് രാവിലെ 7ന് മൂന്നിന്മേൽ കുർബ്ബാന, 8ന് പ്രഭാത ഭക്ഷണം. തുടർന്ന് മോട്ടിവേഷൻ ക്ലാസുകൾ – 9ന് ഡോ.മാത്യു കണമല (മൂലമറ്റം സെന്റ്‌ ജോസഫ്‌ കോളജ്‌ സാമൂഹിക വിഭാ​ഗം മേധാവി), 10ന് റീന ജെയിംസ്‌ ( കോ-ഡയറക്ടർ ഐ.പി.സി.എ.ഐ, കോട്ടയം), 11ന് ഗോപിനാഥ്‌ മുതുകാട്‌ (മാജിക്‌ പ്ലാനെറ്റ്‌, തിരുവനന്തപുരം). ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനം സഖറിയാസ്‌ മോർ പീലക്സിനോസ്‌ അധ്യക്ഷത വഹിക്കും. അമ്മിണി അബ്രഹാം സ്വാ​ഗതവും ഫാ. കുര്യാക്കോസ്‌ കടവുംഭാഗം ആമുഖസന്ദേശവും നൽകും. വനിതാ സമാജം മുൻ പ്രസിഡന്റുമാരായ ഡോ. ഏബ്രഹാം മോർ സേവേറിയോസ്‌, കുര്യാക്കോസ്‌ മോർ യൗസേബിയോസ്‌, ഡോ. മാത്യൂസ്‌ മോർ അന്തീമോസ്‌, ഡോ. ഏലിയാസ്‌ മോർ അത്താനാസിയോസ്‌ എന്നിവർ അനുഗ്രപ്രഭാഷണം നടത്തും. യാക്കോവായ സഭ വൈദീക ട്രസ്റ്റി സ്ലീബാ പോൾ വട്ടുവേലിൽ കോർ എപ്പിസ്‌ക്കോപ്പ, സഭാ ട്രസ്റ്റി ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്‌, മുൻ വൈസ്‌ പ്രസിഡന്റുമാരായ കോറെപ്പിസ്‌ക്കോപ്പാമാർ എന്നിവർ പ്രസം​ഗിക്കും.

മുൻ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ഷൈലജ, വൃക്കദാനം ചെയ്ത ഗീവറുഗീസ്‌ മോർ സ്തേഫാനോസ്‌ മെത്രാപ്പോലീത്ത, സാമൂഹിക പ്രവർത്തക ദയാഭായി, മുൻ ദേശീയ അത്‍ലറ്റിക്സ്‌ താരം ഷൈനി വിൽസൺ, മുൻ ദേശീയ അത്‍ലറ്റിക്സ്‌ താരം ആഞ്ജു ബോബി ജോർജ്ജ്‌, മുൻ കാലങ്ങളിലെ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ, ജനറൽ സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, ട്രഷറർ എന്നിവരെ യോ​ഗത്തിൽ ആദരിക്കും. തുടർന്ന് സമ്മാനദാനം. അമ്മിണി മാത്യു സമാപന സന്ദേശവും മേരിക്കുട്ടി പീറ്റർ കൃതജ്ഞതയും പറയും.

Back to top button
error: