Breaking NewsCrimeKeralaLead NewsNEWS
അകത്ത് ഡിജെ പാർട്ടി തകൃതി, പാർട്ടിക്കിടെ പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി, കള്ളൻ കപ്പലിൽ തന്നെ- സംശയത്തിൽ പോലീസ്

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാർട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പാർട്ടിയിലുണ്ടായിരുന്ന പതിനേഴ് പേരോളം പോലീസ് വിളിച്ചു ചോദ്യം ചെയ്തു. അതേസമയം മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.






