LIFE

  • ഇ ഡി നോട്ടീസിന് പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും ചികിത്സ തേടി

    ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി .കോവിഡ് അനന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണു വിശദീകരണം . വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത് .സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഇടനിലക്കാരി ആയി പ്രവർത്തിച്ചു എന്നും ശിവശങ്കരൻ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു .മാത്രമല്ല സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കരനും ടീമിനും അറിയാമായിരുന്നുവെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണുള്ളതെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് പ്രസക്തി ഏറുന്നത് .നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ബാധിച്ചുവെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചിരുന്നു .

    Read More »
  • ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന്

    ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന് .27 ചിത്രങ്ങളിൽ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ജല്ലിക്കെട്ട് “തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ആന്റണി വർഗീസ് ,ചെമ്പൻ വിനോദ് ,സാബു മോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മനുഷ്യനും മൃഗവും തമ്മിലുള്ള അകലം നേർത്തതാണ് എന്ന് ചിത്രം വരച്ചു കാട്ടുന്നു . എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത് .പ്രാദേശിക തലത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് ജല്ലിക്കെട്ട് .

    Read More »
  • സെക്രട്ടറിയെ തന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ അതൃപ്തി ,കെ ബി ഗണേഷ് കുമാർ പിണറായിയുമായി ഇടയുന്നു

    നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തത് എംഎൽഎയുടെ വീട്ടിൽ നിന്ന് .കാസർഗോഡ് ബേക്കൽ പോലീസ് പത്തനാപുരത്ത് എത്തിയാണ് അറസ്റ്റ് നടത്തിയത് .പുലർച്ചെ ഗണേഷിന്റെ വീട്ടിൽ എത്തിയ പോലീസ് വാതിൽ മുട്ടിത്തുറന്നാണ് പ്രതിയെ കൈയ്യോടെ പൊക്കിയത് .സെക്രട്ടറി അകത്തായി കഴിഞ്ഞാണ് എംഎൽഎ സംഭവം അറിഞ്ഞത് തന്നെ . സോളാർ കേസ് വിവാദങ്ങൾക്ക് പിന്നാലെയാണ് കെ ബി ഗണേഷ് കുമാർ യുഡിഎഫുമായി ഇടയുന്നതും എൽഡിഎഫുമായി അടുക്കുകയും ചെയ്യുന്നത് .പിന്നീട് കേരള കോൺഗ്രസ് ബി എൽഡിഎഫിന്റെ ഭാഗമായി .കെ ബി ഗണേഷ് കുമാർ എൽഡിഎഫ് എംഎൽഎ ആയി .അച്ഛൻ ബാലകൃഷ്‌ണ പിള്ള മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനുമായി . മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കേരള കോൺഗ്രസ് ബി കരുതിയിരുന്നത് .എന്നാൽ അത് ലഭിച്ചില്ല .ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങുന്നതായി അഭ്യൂഹം പ്രചരിച്ചിരുന്നു .എന്നാൽ ഗണേഷ് കുമാർ തന്നെ ഈ ആരോപണം നിഷേധിച്ചു…

    Read More »
  • എൻഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റോ ?സി എം രവീന്ദ്രൻ ഇ ഡിയ്ക്ക് മുന്നിൽ എത്തുമ്പോൾ

    https://youtu.be/GKjYNaZWBHk ഒരു പക്ഷെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ സ്റ്റാഫിൽ ജോലി ചെയ്ത റെക്കോർഡ് സി എം രവീന്ദ്രന് സ്വന്തമായിരിക്കും .നാല് പതിറ്റാണ്ട് കാലം വിവിധ നേതാക്കളുടെ സ്റ്റാഫിൽ ജോലി ചെയ്ത ആളാണ് സി എം രവീന്ദ്രൻ വി എസ് അച്യുതാനന്ദൻ ,കോടിയേരി ബാലകൃഷ്ണൻ ,പിണറായി വിജയൻ എന്നിവരോടൊപ്പമൊക്കെ ഭരണത്തിലിരിക്കുമ്പോഴോ പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴോ രവീന്ദ്രൻ ഉണ്ടായിരുന്നു .അതായത് സിപിഐഎമ്മിന്റെ ഏറ്റവും വിശ്വസ്തനായ പേഴ്സണൽ സ്റ്റാഫ് എന്ന് വിളിക്കാം സി എം രവീന്ദ്രനെ .ആ സി എം രവീന്ദ്രനെ ആണ് ഇ ഡി ചോദ്യം ചെയ്യാൻ പോകുന്നത് . നേരത്തെ ഇ ഡി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു .എന്നാൽ കോവിഡ് ബാധിതൻ ആണെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചു .ഇപ്പോൾ കോവിഡ് മുക്തനായപ്പോൾ ഇ ഡി ഒട്ടും വൈകിക്കാതെ ആണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് .…

    Read More »
  • ഗാന്ധി കുടുംബത്തിലെ മൂന്ന് തലമുറയുടെ വിശ്വസ്തൻ ,അമിത് ഷായുടെ തന്ത്രങ്ങൾ മറു തന്ത്രങ്ങൾ കൊണ്ട് പൊളിച്ച രാഷ്ട്രീയ ചാണക്യൻ ,അഹമ്മദ് പട്ടേൽ വിടവാങ്ങുമ്പോൾ

    ഗാന്ധി കുടുംബത്തിലെ 3 തലമുറയുടെ വിശ്വസ്തൻ ആണ് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ .2017 ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ അങ്ങിനെ മാധ്യമ ശ്രദ്ധയിൽ വരാത്ത അഹമ്മദ് പട്ടേൽ വാർത്താ മുഖം ആയത് തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ തന്ത്രങ്ങളെ മറികടന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോൾ ആണ് .40 വര്ഷം കൊണ്ടാണ് അഹമ്മദ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ചത് . എ പി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അഹമ്മദ് പട്ടേൽ അറിയപ്പെടുന്നത് .ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് അഹമ്മദ് പട്ടേൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആവുന്നത് .രാജീവ് ഗാന്ധിയുടെ കാലത്തോടെ അഹമ്മദ് പട്ടേൽ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി . 1977 നു ശേഷം തുടർച്ചയായി അഹമ്മദ് പട്ടേൽ പാർലമെന്റിൽ ഉണ്ട് .ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് തുടർച്ചയായി 3 തവണ ലോക്സഭാ അംഗം ആയി .1999 മുതൽ രാജ്യസഭാ അംഗമാണ് . ഇന്ദിര ഗാന്ധിയോടും രാജീവ് ഗാന്ധിയോടും ഉണ്ടായിരുന്ന അടുപ്പമാണ്…

    Read More »
  • ഇരുവൃക്കകളും തകരാറിൽ ആയി ,മരണ സാധ്യത ചൂണ്ടിക്കാട്ടി ഡോക്ടർമാർ ,ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് കണ്ണീരോടെ റാണാ ദഗുബട്ടി

    ജീവിതത്തിൽ താൻ കടന്നു പോയ പ്രതിസന്ധി കാലത്തെ കുറിച്ച് ബാഹുബലിയിലെ ശക്തനായ വില്ലൻ വേഷം അവതരിപ്പിച്ച നടൻ റാണാ ദഗുബട്ടി .സ്പീഡിൽ ഓടുന്ന ഒന്നിന് ഒരു പോസ് വീണ പോലെയായി അസുഖത്തിന്റെ കടന്നുവരവ് എന്ന് കണ്ണീരോടെ റാണ പറഞ്ഞു .നടി സാമന്ത അവതരിപ്പിക്കുന്ന സാം ജാം എന്ന പരിപാടിയിൽ ആയിരുന്നു റാണയുടെ വെളിപ്പെടുത്തൽ . ഇരു വൃക്കകളും തകരാറിൽ ആയി .രക്തസമ്മര്ദം കൂടി കൂടിയപ്പോൾ മുപ്പത് ശതമാനം മരണ സാധ്യത ഡോക്ടർമാർ പ്രവചിച്ചു .എഴുപത് ശതമാനം സ്‌ട്രോക്കിന്റെ സാധ്യതയും ഉണ്ടായിരുന്നു . “ചുറ്റുമുള്ളവർ തളർന്നപ്പോൾ പാറ പോലെ റാണ ഉറച്ചു നിന്നു .ഞാനത് നേരിൽ കണ്ടതാണ് .അതുകൊണ്ടാണ് റാണ എനിക്ക് സൂപ്പർ ഹീറോ ആകുന്നത് .”സാമന്ത പറഞ്ഞു .

    Read More »
  • കോൺഗ്രസിൻ്റെ സമുന്നത നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

    മുതിർന്ന കോൺഗസ് നേതാവും എ.ഐ.സി.സി ട്രഷറാറുമായ അഹമ്മദ് പട്ടേൽ (71) ഇന്നു പുലർച്ചെ അന്തരച്ചു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും അഞ്ചു തവണ രാജ്യസഭയിലും അംഗമായിരുന്നു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന പട്ടേൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായിരുന്നു. ജൻപഥിലെത്തുന്ന സങ്കീർണമായ ഏതു പ്രശ്നവും അഹമ്മദ് പട്ടേലിൻ്റെ മുന്നിലേയ്ക്കാണ് സോണിയ അയക്കുന്നത്. 2004, 2009 വർഷങ്ങളിൽ യു.പി.എ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മരണ വിവരം മകൻ ഫൈസൽ ഖാനാണ് ട്വിറ്റിലൂടെ അറിയിച്ചത്.

    Read More »
  • നമിതയുടെ ചിത്രത്തിന് അത്ഭുതകിണറൊഴുക്കി അനില്‍ കുമ്പഴയും സംഘവും

    സിനിമ ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന, അയഥാര്‍ത്ഥ്യമായൊന്നിനെ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന കലയാണ്. തിരശ്ശീലയില്‍ വലിയ കൊട്ടാരങ്ങളും, യുദ്ധക്കളവും, ബംഗ്ലാവുമൊക്കെ കണ്ട് കൈയ്യടിക്കുന്ന നമ്മള്‍ അത് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെട്ട കുറേ മനുഷ്യരുടെ അധ്വാനം പലപ്പോഴും കാണാറില്ല. ഒരു സിനിമയുടെ വിജയത്തില്‍ ആര്‍ട്ട് വിഭാഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇല്ലാത്തൊരു വസ്തുവിനെ കഥയ്ക്ക് വേണ്ട വിധം പുനര്‍നിര്‍മ്മിക്കുന്ന മാജിക്കാണ് ഓരോ ആര്‍ട്ട് ഡയറക്ടര്‍മാരും അവരുടെ കൂട്ടാളികളും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു കിണറാണ്. തെന്നിന്ത്യന്‍ താരം നമിത കേന്ദ്ര കഥാപാത്രമായെത്തുന്ന ബൗ വൗ എന്ന ചിത്രത്തിന് വേണ്ടിയാണ് ആര്‍ട്ട് ഡയറക്ടര്‍ അനില്‍ കുമ്പഴയും സംഘവും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പിന്നില്‍ ഒരു കിണര്‍ സെറ്റിട്ടത്. വെറുതെ കിണര്‍ എന്ന് പറഞ്ഞ് നിസാരമാക്കാന്‍ പറ്റില്ല അനില്‍ കുമ്പഴയുടെയും സംഘത്തിന്റെയും പരിശ്രമം. കിണറിനടിയിലേക്ക് ഇറങ്ങാന്‍ സ്റ്റെയര്‍കെയ്‌സ് ഉള്‍പ്പടെ കിണറിനുള്ളില്‍ നിന്നും ചിത്രീകരിക്കാവുന്ന വിധത്തിലുള്ള സംവിധാനമാണ് ആര്‍ട് ഡയറക്ടര്‍ ഒരുക്കിയിരിക്കുന്നത്. കിണര്‍ നിര്‍മ്മിക്കുന്ന…

    Read More »
  • ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

    കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പതിനൊന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. അസാം സ്വദേശി മുണ്‍മിക് ആണ് ഇരിട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്നത് കൗതുകത്തോടെയാണ് മലയാളികള്‍ ഏവരും നോക്കിക്കണ്ടത്. ഇപ്പോഴിതാ മുണ്‍മിക്കിനെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മുണ്‍മിക്കും കുടുംബവും ഇരിട്ടിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നതെന്നറിഞ്ഞ പ്രീയപ്പെട്ട താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഇവര്‍ക്ക് വീട് വെച്ച് നല്‍കും എന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. മുണ്‍മിക്കിനെ നേരിട്ട് വിളിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പറഞ്ഞത്. സന്തോഷത്തോടെ മുണ്‍മിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. അസാം സ്വദേശിയാണെങ്കിലും മുണ്‍മിക്ക് നന്നായി തന്നെ മലയാളം പറയും. സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്, വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല, മുണ്‍മിക്ക് പറയുന്നു

    Read More »
  • ട്രമ്പ് വഴങ്ങി, ഒടുവിൽ അധികാര കൈമാറ്റത്തിന് നിർദേശം

    രണ്ട് പാർട്ടികളിൽ നിന്നും നിർദേശം ഉണ്ടായിട്ടും അധികാര കൈമാറ്റത്തിന് തയ്യാറാവാഞ്ഞ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ് ഒടുവിൽ വഴങ്ങി.അധികാര കൈമാറ്റത്തിന് തയ്യാർ ആണെന്ന് ട്രമ്പ് ജോ ബൈഡൻ ക്യാമ്പിനെ അറിയിച്ചു.വേണ്ടത് ചെയ്യാൻ വൈറ്റ് ഹൗസ് അധികൃതർക്കും നിർദേശം നൽകി. നവംബർ 3 ന് നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചെങ്കിലും അത് അംഗീകരിക്കാൻ ട്രമ്പ് തയ്യാറായില്ല. മാത്രമല്ല നിരവധി നിയമ യുദ്ധങ്ങളും നടത്തി.എന്നാൽ തിങ്കളാഴ്ച്ച അധികാര കൈമാറ്റത്തിന് ട്രമ്പ് തയ്യാറായതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. സുഗമമായ അധികാര കൈമാറ്റത്തിന് പുതിയ പ്രസിഡന്റ്റിനു എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബൈഡൻ ക്യാമ്പ് വ്യക്തമാക്കി.

    Read More »
Back to top button
error: