LIFE
-
മെഗാസ്റ്റാറിന്റെ മെഗാ പ്രോജക്ടുകള്‍
കോവിഡ് 19 കേരളത്തില്‍ ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമായിരുന്നു സിനിമാവ്യവസായം. മാസങ്ങളോളം സിനിമാ മേഖല നിശ്ചലമായപ്പോള്‍ സാമ്പത്തികമായും മാനസികമായും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി പതിയെ ചലച്ചിത്ര മേഖല പഴയ അവസ്ഥയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരങ്ങളുടേതടക്കം ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടു തുടങ്ങിയത് വലിയ പ്രതീക്ഷയാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കും സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കിയത്. പല ചിത്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളുടേതടക്കം ചിത്രങ്ങളുടെ പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചപ്പോഴും പലരും പ്രതീക്ഷയോടെ ഉറ്റുനോക്കിയത് മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിക്ക് വേണ്ടിയാണ്. കോവിഡ് സംഭവിച്ച ശേഷം പൂര്‍ണമായും വീട്ടില്‍ തന്നെ ചിലവഴിക്കുന്ന മമ്മുക്കയുടെ പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് ഒരു സൗകര്യ ചാനലിന് അഭിമുഖത്തില്‍ മമ്മുക്കയുടെ പുതിയ പ്രോജക്ടായ ബിലാലിനെക്കുറിച്ച് പറഞ്ഞ ഒരു വാചകം സോഷ്യല്‍ മീഡിയയില്‍ വലിയ…
Read More » -
കോഴി മുട്ടയിൽ നിന്നോ ?അതോ ..മുട്ട കോഴിയിൽ നിന്നോ ?ഉത്തരം ബാലചന്ദ്ര മേനോൻ പറയും
തന്റെ സിനിമാ ജീവിത ഏടുകളിലെ ചില സംഭവങ്ങൾ പങ്കുവെക്കുകയാണ് ചലച്ചിത്രകാരൻ ബാലചന്ദ്ര മേനോൻ ഫേസ്ബുക് പോസ്റ്റിലൂടെ. ബാലചന്ദ്ര മേനോന്റെ ഫേസ്ബുക് പോസ്റ്റ് – കോഴി മുട്ടയിൽ നിന്നോ ? അതോ .. .മുട്ട കോഴിയിൽ നിന്നോ ? രണ്ടും എന്റെ കാര്യത്തിൽ ശരിയായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം . അങ്ങിനെ സമർത്ഥിക്കാൻ മതിയായ കാരണവുമുണ്ട് എന്നെ വായനക്കാർക്ക് പ്രിയപ്പെട്ടവനാക്കിയതിന്റെ പിന്നിൽ മംഗളം വാരികയ്ക്ക് ഒരു പ്രധാന പങ്കുണ്ട് . 1987 എന്റെ സിനിമാ ജീവിതത്തെ ആധാരമാക്കി ആത്മകഥാപരമായ ഒരു ആവിഷ്ക്കാരം , മംഗളം വാരികയുടെ ക്ഷണപ്രകാരമാണ് ഞാൻ തയ്യാറാക്കുന്നത് .’ അമ്മയാണെ സത്യം’ എന്നതിന് പേരുമിട്ടു . ആഴ്ചയിൽ ഒരിക്കൽ എന്ന നിലയിൽ എന്റെ ജീവിതാനുഭവങ്ങൾ മലയാളികളുള്ളിടത്തെല്ലാം ചർച്ചാവിഷയമായി .ആഴ്ചകളോളം വായനക്കാർ അഭിരമിച്ചപ്പോൾ മംഗളത്തിന്റെ സർക്കുലേഷനും കുത്തനെ കൂടി .പിന്നീട് പുസ്തകരൂപത്തിൽ അമ്മയാണെ സത്യം പുറത്തിറക്കിയത് ഡിസി ബുക്ക്സ് ആണ് . വിശ്രുത സാഹിത്യകാരി ശ്രീമതി മാധവിക്കുട്ടി മലയാള സിനിമയിലെ മുത്തശ്ശി…
Read More » -
‘ജല്ലിക്കട്ടി’ന് കങ്കണയുടെ അഭിനന്ദനം
ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമാ മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു തുടങ്ങിയെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്!’ കങ്കണ ട്വീറ്റില്‍ കുറിച്ചു. അതേസമയം, കങ്കണയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. 27 ചിത്രങ്ങളില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ”ജല്ലിക്കെട്ട് ”ഓസ്‌കാര്‍ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ആന്റണി വര്‍ഗീസ്…
Read More » -
ബിജെപി സർക്കാരുകളും കർഷകരും നേർക്കുനേർ
കേന്ദ്ര സർക്കാർ കൊണ്ട് വന്ന വിവാദ കർഷക നിയമത്തിൽ പ്രതിഷേധിച്ച് കർഷകരും ബിജെപി സർക്കാരുകളും നേർക്കുനേർ .പഞ്ചാബിൽ നിന്ന് ആയിരക്കണക്കിന് കർഷകർ ഹരിയാന അതിർത്തിയിൽ ഒത്തുചേർന്നിരിക്കുകയാണ് .ഇവരെ ഹരിയാനയിലേക്ക് കടത്തി വിടാതിരിക്കാൻ ഹരിയാന അതിർത്തി അടച്ചിരിക്കുകയാണ് അധികൃതർ . #WATCH Farmers' protest continues at Shambhu border, near Ambala (Haryana) as police stop them from proceeding to Delhi pic.twitter.com/UtssadGKpU — ANI (@ANI) November 26, 2020 “ചലോ ദില്ലി” എന്നാണ് മാർച്ചിന് പേരിട്ടിരിക്കുന്നത് .അഞ്ച് ദേശീയ പാതകളിലൂടെ മാർച്ച് ഡൽഹിയിൽ വ്യാഴാഴ്ച എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് .എന്നാൽ മനോഹർ ലാൽ ഖട്ടാർ സർക്കാർ മാർച്ച് പരാജയപ്പെടുത്താൻ പഞ്ചാബുമായുള്ള എല്ലാ അതിർത്തികളും അടച്ചിട്ടിരിക്കുകയാണ് .തണുപ്പ്കാലത്ത് ജലപീരങ്കി ആണ് പോലീസിന്റെ ആയുധം . #WATCH Police use water cannon to disperse farmers gathered at Shambhu border, near Ambala (Haryana), to proceed…
Read More » -
ഡീഗോ മറഡോണ ,ജീവിതം സാധാരണമല്ലാതെയും ജീവിക്കാമെന്ന് തെളിയിച്ച മനുഷ്യൻ -എം രാജീവ്
1986,അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു എടപ്പാളിൽ ഞാൻ .അടുത്ത വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുകയാണ് കൂട്ടുകാരോടൊപ്പം .”കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ” എന്ന് മനസ്സിൽ പറഞ്ഞ് ഇരിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ ഒപ്പം .കാരണം കാറും കോളും ഞങ്ങളുടെ ആന്റിനയെ ഉലച്ചു കളയും .ആ ഇരിപ്പ് ,അച്ചടക്കത്തോടെയുള്ള ആ ഇരിപ്പ് ഒരു മനുഷ്യനെ കാണാൻ ആയിരുന്നു ,കാൽപ്പന്തുകാരനായി പകർന്നാടുന്ന ഒരു ഇന്ദ്രജാലക്കാരനെ,സാക്ഷാൽ ഡീഗോ മറഡോണയെ . അതൊരു അസാധാരണ ദിവസം ആയിരുന്നു .അർജെന്റിന – ഇംഗ്ളണ്ടിനെ ലോകകപ്പ് സെമി ഫൈനലിൽ നേരിടുന്നു .എന്ത് കൊണ്ടോ ബ്രിട്ടീഷുകാരെ വെറുപ്പായിരുന്നു ആ മത്സരത്തിൽ ,ചുണ്ടുകളിൽ അർജെന്റിന മന്ത്രം മാത്രം .ഞങ്ങളെക്കാൾ അത്രയധികം പ്രായമൊന്നുമില്ലാത്ത ഒരു മാന്ത്രികൻ ഞങ്ങളെ ഗാന്ധിജിക്ക് ശേഷം ബ്രിട്ടീഷ് വിരുദ്ധരാക്കി .ചുണ്ടുകളിൽ ഒരു മന്ത്രം മാത്രം ഡീഗോ മറഡോണ . മലപ്പുറത്തുകാർ അങ്ങിനെയാണ് .ലാറ്റിനമേരിക്കൻ ഫുട്ബാളർമാർ മാത്രമാണ് ദൈവങ്ങൾ ,ഞങ്ങൾ തരം പോലെ അർജെന്റിന ആയും…
Read More » -
തമിഴ്നാട്ടിലും പുതുച്ചേരിയിലും ദുരിതം പെയ്ത് ചുഴലിക്കാറ്റ് നിവർ ,തമിഴ്‌നാട്ടിൽ 16 ജില്ലകളിൽ പൊതു അവധി ,2 മരണം
അതി തീവ്ര ചുഴലിക്കാറ്റ് നിവർ പുതുച്ചേരിയുടെ 30 കിലോമീറ്റർ വടക്ക് മഴയായി പെയ്തിറങ്ങിത്തുടങ്ങി .തമിഴ്‍നാട്ടിലെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ആണ് നിർദേശം . രാത്രി 11 30 ഓടെ കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവർ കര തൊട്ടത് .വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് തകർന്നു വീണും വില്ലുപുരത്ത് വീട് തകർന്നും രണ്ടു പേര് മരിച്ചു . ചുഴലിക്കാറ്റിന്റെ കേന്ദ്രം പുതുച്ചേരിയ്ക്ക് സമീപമുള്ള കടൽത്തീരത്ത് കൂടി 3 മണിക്കൂറിനുള്ളിൽ കടന്നു പോകുമെന്നാണ് പ്രവചനം .120 മുതൽ 130 കിലോമീറ്റർ വേഗതയിൽ ആണ് കാറ്റ് ഉണ്ടാവുക . തമിഴ്‌നാട്ടിലെ ചെന്നൈ ,ചെങ്കൽപെട്ട് ,കൂടല്ലൂർ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ് .ചെമ്പരമ്പാക്കം റിസർവോയറിന്റെ ഷട്ടറുകൾ അഞ്ച് കൊല്ലത്തിനിടെ ഇതാദ്യമായി തുറന്നു .
Read More » -
ഫുട്ബാൾ ഇതിഹാസം മറഡോണ അന്തരിച്ചു
ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു .തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു .ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം . 1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു .
Read More » -
ഇ ഡി നോട്ടീസിന് പിന്നാലെ സി എം രവീന്ദ്രൻ വീണ്ടും ചികിത്സ തേടി
ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി .കോവിഡ് അനന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണു വിശദീകരണം . വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത് .സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഇടനിലക്കാരി ആയി പ്രവർത്തിച്ചു എന്നും ശിവശങ്കരൻ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു .മാത്രമല്ല സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കരനും ടീമിനും അറിയാമായിരുന്നുവെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണുള്ളതെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് പ്രസക്തി ഏറുന്നത് .നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ബാധിച്ചുവെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചിരുന്നു .
Read More » -
ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന്
ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന് .27 ചിത്രങ്ങളിൽ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ജല്ലിക്കെട്ട് “തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ആന്റണി വർഗീസ് ,ചെമ്പൻ വിനോദ് ,സാബു മോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മനുഷ്യനും മൃഗവും തമ്മിലുള്ള അകലം നേർത്തതാണ് എന്ന് ചിത്രം വരച്ചു കാട്ടുന്നു . എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത് .പ്രാദേശിക തലത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് ജല്ലിക്കെട്ട് .
Read More » -
സെക്രട്ടറിയെ തന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ അതൃപ്തി ,കെ ബി ഗണേഷ് കുമാർ പിണറായിയുമായി ഇടയുന്നു
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തത് എംഎൽഎയുടെ വീട്ടിൽ നിന്ന് .കാസർഗോഡ് ബേക്കൽ പോലീസ് പത്തനാപുരത്ത് എത്തിയാണ് അറസ്റ്റ് നടത്തിയത് .പുലർച്ചെ ഗണേഷിന്റെ വീട്ടിൽ എത്തിയ പോലീസ് വാതിൽ മുട്ടിത്തുറന്നാണ് പ്രതിയെ കൈയ്യോടെ പൊക്കിയത് .സെക്രട്ടറി അകത്തായി കഴിഞ്ഞാണ് എംഎൽഎ സംഭവം അറിഞ്ഞത് തന്നെ . സോളാർ കേസ് വിവാദങ്ങൾക്ക് പിന്നാലെയാണ് കെ ബി ഗണേഷ് കുമാർ യുഡിഎഫുമായി ഇടയുന്നതും എൽഡിഎഫുമായി അടുക്കുകയും ചെയ്യുന്നത് .പിന്നീട് കേരള കോൺഗ്രസ് ബി എൽഡിഎഫിന്റെ ഭാഗമായി .കെ ബി ഗണേഷ് കുമാർ എൽഡിഎഫ് എംഎൽഎ ആയി .അച്ഛൻ ബാലകൃഷ്‌ണ പിള്ള മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനുമായി . മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കേരള കോൺഗ്രസ് ബി കരുതിയിരുന്നത് .എന്നാൽ അത് ലഭിച്ചില്ല .ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങുന്നതായി അഭ്യൂഹം പ്രചരിച്ചിരുന്നു .എന്നാൽ ഗണേഷ് കുമാർ തന്നെ ഈ ആരോപണം നിഷേധിച്ചു…
Read More »