LIFENEWS

കോൺഗ്രസിൻ്റെ സമുന്നത നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

മുതിർന്ന കോൺഗസ് നേതാവും എ.ഐ.സി.സി ട്രഷറാറുമായ അഹമ്മദ് പട്ടേൽ (71) ഇന്നു പുലർച്ചെ അന്തരച്ചു.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും അഞ്ചു തവണ രാജ്യസഭയിലും അംഗമായിരുന്നു.
ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന പട്ടേൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായിരുന്നു. ജൻപഥിലെത്തുന്ന സങ്കീർണമായ ഏതു പ്രശ്നവും അഹമ്മദ് പട്ടേലിൻ്റെ മുന്നിലേയ്ക്കാണ് സോണിയ അയക്കുന്നത്. 2004, 2009 വർഷങ്ങളിൽ യു.പി.എ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മരണ വിവരം മകൻ ഫൈസൽ ഖാനാണ് ട്വിറ്റിലൂടെ അറിയിച്ചത്.

Back to top button
error: