
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പതിനൊന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. അസാം സ്വദേശി മുണ്‍മിക് ആണ് ഇരിട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്നത് കൗതുകത്തോടെയാണ് മലയാളികള്‍ ഏവരും നോക്കിക്കണ്ടത്. ഇപ്പോഴിതാ മുണ്‍മിക്കിനെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മുണ്‍മിക്കും കുടുംബവും ഇരിട്ടിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നതെന്നറിഞ്ഞ പ്രീയപ്പെട്ട താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഇവര്‍ക്ക് വീട് വെച്ച് നല്‍കും എന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. മുണ്‍മിക്കിനെ നേരിട്ട് വിളിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പറഞ്ഞത്. സന്തോഷത്തോടെ മുണ്‍മിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. അസാം സ്വദേശിയാണെങ്കിലും മുണ്‍മിക്ക് നന്നായി തന്നെ മലയാളം പറയും. സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്, വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല, മുണ്‍മിക്ക് പറയുന്നു