LIFENEWS

ട്രമ്പ് വഴങ്ങി, ഒടുവിൽ അധികാര കൈമാറ്റത്തിന് നിർദേശം

രണ്ട് പാർട്ടികളിൽ നിന്നും നിർദേശം ഉണ്ടായിട്ടും അധികാര കൈമാറ്റത്തിന് തയ്യാറാവാഞ്ഞ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ് ഒടുവിൽ വഴങ്ങി.അധികാര കൈമാറ്റത്തിന് തയ്യാർ ആണെന്ന് ട്രമ്പ് ജോ ബൈഡൻ ക്യാമ്പിനെ അറിയിച്ചു.വേണ്ടത് ചെയ്യാൻ വൈറ്റ് ഹൗസ് അധികൃതർക്കും നിർദേശം നൽകി.

നവംബർ 3 ന് നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചെങ്കിലും അത് അംഗീകരിക്കാൻ ട്രമ്പ് തയ്യാറായില്ല. മാത്രമല്ല നിരവധി നിയമ യുദ്ധങ്ങളും നടത്തി.എന്നാൽ തിങ്കളാഴ്ച്ച അധികാര കൈമാറ്റത്തിന് ട്രമ്പ് തയ്യാറായതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. സുഗമമായ അധികാര കൈമാറ്റത്തിന് പുതിയ പ്രസിഡന്റ്റിനു എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബൈഡൻ ക്യാമ്പ് വ്യക്തമാക്കി.

Back to top button
error: