LIFETRENDING

ഇരുവൃക്കകളും തകരാറിൽ ആയി ,മരണ സാധ്യത ചൂണ്ടിക്കാട്ടി ഡോക്ടർമാർ ,ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് കണ്ണീരോടെ റാണാ ദഗുബട്ടി

ജീവിതത്തിൽ താൻ കടന്നു പോയ പ്രതിസന്ധി കാലത്തെ കുറിച്ച് ബാഹുബലിയിലെ ശക്തനായ വില്ലൻ വേഷം അവതരിപ്പിച്ച നടൻ റാണാ ദഗുബട്ടി .സ്പീഡിൽ ഓടുന്ന ഒന്നിന് ഒരു പോസ് വീണ പോലെയായി അസുഖത്തിന്റെ കടന്നുവരവ് എന്ന് കണ്ണീരോടെ റാണ പറഞ്ഞു .നടി സാമന്ത അവതരിപ്പിക്കുന്ന സാം ജാം എന്ന പരിപാടിയിൽ ആയിരുന്നു റാണയുടെ വെളിപ്പെടുത്തൽ .

ഇരു വൃക്കകളും തകരാറിൽ ആയി .രക്തസമ്മര്ദം കൂടി കൂടിയപ്പോൾ മുപ്പത് ശതമാനം മരണ സാധ്യത ഡോക്ടർമാർ പ്രവചിച്ചു .എഴുപത് ശതമാനം സ്‌ട്രോക്കിന്റെ സാധ്യതയും ഉണ്ടായിരുന്നു .

“ചുറ്റുമുള്ളവർ തളർന്നപ്പോൾ പാറ പോലെ റാണ ഉറച്ചു നിന്നു .ഞാനത് നേരിൽ കണ്ടതാണ് .അതുകൊണ്ടാണ് റാണ എനിക്ക് സൂപ്പർ ഹീറോ ആകുന്നത് .”സാമന്ത പറഞ്ഞു .

Back to top button
error: