LIFENEWSTRENDING

ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന്

ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന് .27 ചിത്രങ്ങളിൽ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ജല്ലിക്കെട്ട് “തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

ആന്റണി വർഗീസ് ,ചെമ്പൻ വിനോദ് ,സാബു മോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മനുഷ്യനും മൃഗവും തമ്മിലുള്ള അകലം നേർത്തതാണ് എന്ന് ചിത്രം വരച്ചു കാട്ടുന്നു .

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത് .പ്രാദേശിക തലത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് ജല്ലിക്കെട്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button