LIFE

  • നമിതയുടെ ചിത്രത്തിന് അത്ഭുതകിണറൊഴുക്കി അനില്‍ കുമ്പഴയും സംഘവും

    സിനിമ ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന, അയഥാര്‍ത്ഥ്യമായൊന്നിനെ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന കലയാണ്. തിരശ്ശീലയില്‍ വലിയ കൊട്ടാരങ്ങളും, യുദ്ധക്കളവും, ബംഗ്ലാവുമൊക്കെ കണ്ട് കൈയ്യടിക്കുന്ന നമ്മള്‍ അത് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെട്ട കുറേ മനുഷ്യരുടെ അധ്വാനം പലപ്പോഴും കാണാറില്ല. ഒരു സിനിമയുടെ വിജയത്തില്‍ ആര്‍ട്ട് വിഭാഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇല്ലാത്തൊരു വസ്തുവിനെ കഥയ്ക്ക് വേണ്ട വിധം പുനര്‍നിര്‍മ്മിക്കുന്ന മാജിക്കാണ് ഓരോ ആര്‍ട്ട് ഡയറക്ടര്‍മാരും അവരുടെ കൂട്ടാളികളും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു കിണറാണ്. തെന്നിന്ത്യന്‍ താരം നമിത കേന്ദ്ര കഥാപാത്രമായെത്തുന്ന ബൗ വൗ എന്ന ചിത്രത്തിന് വേണ്ടിയാണ് ആര്‍ട്ട് ഡയറക്ടര്‍ അനില്‍ കുമ്പഴയും സംഘവും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പിന്നില്‍ ഒരു കിണര്‍ സെറ്റിട്ടത്. വെറുതെ കിണര്‍ എന്ന് പറഞ്ഞ് നിസാരമാക്കാന്‍ പറ്റില്ല അനില്‍ കുമ്പഴയുടെയും സംഘത്തിന്റെയും പരിശ്രമം. കിണറിനടിയിലേക്ക് ഇറങ്ങാന്‍ സ്റ്റെയര്‍കെയ്‌സ് ഉള്‍പ്പടെ കിണറിനുള്ളില്‍ നിന്നും ചിത്രീകരിക്കാവുന്ന വിധത്തിലുള്ള സംവിധാനമാണ് ആര്‍ട് ഡയറക്ടര്‍ ഒരുക്കിയിരിക്കുന്നത്. കിണര്‍ നിര്‍മ്മിക്കുന്ന…

    Read More »
  • ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

    കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പതിനൊന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. അസാം സ്വദേശി മുണ്‍മിക് ആണ് ഇരിട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്നത് കൗതുകത്തോടെയാണ് മലയാളികള്‍ ഏവരും നോക്കിക്കണ്ടത്. ഇപ്പോഴിതാ മുണ്‍മിക്കിനെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മുണ്‍മിക്കും കുടുംബവും ഇരിട്ടിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നതെന്നറിഞ്ഞ പ്രീയപ്പെട്ട താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഇവര്‍ക്ക് വീട് വെച്ച് നല്‍കും എന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. മുണ്‍മിക്കിനെ നേരിട്ട് വിളിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പറഞ്ഞത്. സന്തോഷത്തോടെ മുണ്‍മിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. അസാം സ്വദേശിയാണെങ്കിലും മുണ്‍മിക്ക് നന്നായി തന്നെ മലയാളം പറയും. സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്, വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല, മുണ്‍മിക്ക് പറയുന്നു

    Read More »
  • ട്രമ്പ് വഴങ്ങി, ഒടുവിൽ അധികാര കൈമാറ്റത്തിന് നിർദേശം

    രണ്ട് പാർട്ടികളിൽ നിന്നും നിർദേശം ഉണ്ടായിട്ടും അധികാര കൈമാറ്റത്തിന് തയ്യാറാവാഞ്ഞ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ് ഒടുവിൽ വഴങ്ങി.അധികാര കൈമാറ്റത്തിന് തയ്യാർ ആണെന്ന് ട്രമ്പ് ജോ ബൈഡൻ ക്യാമ്പിനെ അറിയിച്ചു.വേണ്ടത് ചെയ്യാൻ വൈറ്റ് ഹൗസ് അധികൃതർക്കും നിർദേശം നൽകി. നവംബർ 3 ന് നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചെങ്കിലും അത് അംഗീകരിക്കാൻ ട്രമ്പ് തയ്യാറായില്ല. മാത്രമല്ല നിരവധി നിയമ യുദ്ധങ്ങളും നടത്തി.എന്നാൽ തിങ്കളാഴ്ച്ച അധികാര കൈമാറ്റത്തിന് ട്രമ്പ് തയ്യാറായതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. സുഗമമായ അധികാര കൈമാറ്റത്തിന് പുതിയ പ്രസിഡന്റ്റിനു എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബൈഡൻ ക്യാമ്പ് വ്യക്തമാക്കി.

    Read More »
  • മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്

    സൈബർ ആക്രമങ്ങൾ തടയാൻ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു .എന്നാൽ ആ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് കൊണ്ടുവന്ന ഓർഡിനൻസ് വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി . മാധ്യമങ്ങളെ അടക്കം കേസിന്റെ പരിധിയിൽ ആക്കിയ പോലീസ് നിയമ ഭേദഗതിയുടെ ഉദ്ദേശ ശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത് .സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപിത നിലപാടിനെ തള്ളുന്നതാണ് പുതിയ നിയമ ഭേദഗതി .പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി നിയമം ദുരുപയോഗം ചെയ്യില്ലെന്ന പ്രസ്‍താവനയുമായി രംഗത്തെത്തി എങ്കിലും അത് പ്രസ്താവന മാത്രമായി നിലകൊള്ളുകയാണ് . ഏറെ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതും പൊലീസിന് ഇല്ലാത്ത അധികാരം നൽകുന്നതുമാണ് പുതിയ ഭേദഗതി .ഒരാളുടെ മനസിന് വിഷമം വന്നാൽ വർത്തയ്ക്കും അത് നൽകിയ മാധ്യമ സ്ഥാപനത്തിനും എതിരെ സ്വമേധയാ കേസ് എടുക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി .വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾ പരാതിക്കാരൻ ആവണമെന്ന നിർബന്ധവുമില്ല . ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിൽ ആക്കിയ…

    Read More »
  • കേരളത്തെ കാത്തിരിക്കുന്നത് കേസുകളുടെ പെരുമഴ ,ചെറിയ മാനസിക വിഷമം പോലും എഫ് ഐ ആർ ആകാം

    പോലീസ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് നിയമ വിദഗ്ധർ .ഏതു വിനിമയോപാധി വഴിയുള്ള ആശയവിനിമയവും കേസിലേക്ക് നയിക്കാം .കോഗ്നിസിബിൾ വകുപ്പായതിനാൽ കേസെടുക്കാൻ കാലതാമസവും പാടില്ല . സമൂഹ മാധ്യമങ്ങളിലെ ചെറിയ തർക്കങ്ങൾ വരെ കേസിലേക്കെത്താം .അപകീർത്തിയ്ക്ക് വിധേയനായ ആളുടെ വസ്തുവിന് ഹാനിയുണ്ടാക്കുന്നതും കേസിന്റെ പരിധിയിൽ വരാ,എന്നിരിക്കെ കമ്പനികൾക്ക് അവർക്കെതിരെയുള്ള പരാതികൾ വരെ കേസിലേക്ക് മാറ്റാം . ഒരാൾക്കെതിരെയുള്ള പരാമർശം അയാൾക്കോ അയാൾക്ക് താല്പര്യമുള്ള മറ്റാർക്കെങ്കിലുമോ മനോവിഷമമുണ്ടാക്കിയാലും കേസിലേക്കെത്താം .കേരള പോലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിന്റെ പ്രഹര ശേഷി പോലീസ് നിയമ ഭേദഗതിയ്ക്കുണ്ട് . 2015 ൽ സുപ്രീംകോടതി ഐ ടി നിയമത്തിലെ 66 എ ഭരണഘടനവിരുദ്ധമെന്നു പറഞ്ഞ് റദ്ദ് ചെയ്യുമ്പോൾ കേരള പോലീസ് നിയമത്തിലെ 118 ഡി കൂടി റദ്ദ് ചെയ്യുക ആയിരുന്നു .നിയമത്തിൽ പ്രയോഗിച്ചിരുന്ന വാക്കുകളുടെ അവ്യക്തത സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു .സമാനമാണ് പുതിയ ഭേദഗതിയും .

    Read More »
  • “ജോസഫ് എന്ന അച്ഛാ ജോക്കുട്ടന് മരണമില്ല “

    കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻമന്ത്രിയുമായ പി ജെ ജോസഫിന്റെ മകനുമായ ജോമോൻ ജോസഫിന് ആദരാഞ്ജലി അർപ്പിച്ച് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ് സമൂഹമാധ്യമത്തിൽ എഴുതിയ വൈകാരിക കുറിപ്പ് വൈറലായി .ജോക്കുട്ടന്റെ ഓർമ്മകൾ പി ജെ ജോസഫ് എന്ന അച്ഛനെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവർത്തകനും ആക്കിതത്തീർക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നുവെന്ന് കുറിപ്പിൽ എസ് സുദീപ് വ്യക്തമാക്കുന്നു . എസ് സുദീപിന്റെ ഫേസ്ബുക് പോസ്റ്റ് – എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല. ഒരു ജീവിതം മുഴുവൻ അവർ നിസംഗരായി നമുക്കു മുന്നിൽ തുറന്നു വയ്ക്കും. സ്വർഗവാതിൽപടിയിൽ നിൽക്കുവോർ കള്ളം പറയില്ലെന്നതാണു വിശ്വാസം. ഒടുക്കം ഒപ്പിടാൻ കഴിയാതെ, വിരലടയാളം പതിക്കാൻ വെന്തു കരിഞ്ഞ വിരലുകൾക്കാവതില്ലാതെ……

    Read More »
  • സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ…

    Read More »
  • പോലീസ് രാജിന് വഴിവെക്കുന്ന ഓർഡിനൻസ് ,ഹൈക്കോടതിയെ സമീപിക്കും -അഡ്വ.ഹരീഷ് വാസുദേവനുമായി അഭിമുഖം-വീഡിയോ

    കേരള പോലീസ് നിയമത്തിലെ 118A കൊണ്ടുവന്ന ഓർഡിനൻസ് സംസ്ഥാനത്ത് പോലീസ് രാജിന് വഴിയൊരുക്കുമെന്ന് അഡ്വ .ഹരീഷ് വാസുദേവൻ .സംശയത്തിന്റെ പേരിൽ പോലീസിന് ആരെയും കോടതി കയറ്റാൻ അധികാരം നൽകുന്നതാണ് ഓർഡിനൻസ് .സ്ത്രീ സുരക്ഷ ലക്ഷ്യം വച്ച് കൊണ്ട് വന്ന ഓർഡിനൻസ് സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കും .തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരെ ഉയർന്നു വന്നേക്കാവുന്ന വിമർശനങ്ങളുടെ വാ മൂടിക്കെട്ടാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കി .അഡ്വ .ഹരീഷ് വാസുദേവനുമായി NewsThen പ്രതിനിധി എം രാജീവ് നടത്തിയ അഭിമുഖത്തിലേയ്ക്ക് . വീഡിയോ – https://youtu.be/B0hanJGgyrk

    Read More »
  • മേക്കപ്പ്മാന്‍ റോയി പെല്ലശ്ശേരിയുടെ ” ശ്…ഫെയ്റ്റ് “

    മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മേക്കപ്പ്മാന്‍ റോയി പെല്ലശ്ശേരി ആദ്യമായി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ ചിത്രമാണ് “ശ്…ഫെയ്റ്റ് “. ജി കെ പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോമോന്‍ ചെങ്ങന്നൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കൊല്ലം തുളസി,വെട്ടുകിളി പ്രകാശ്,ജയന്‍ ചേര്‍ത്തല,ടോണി ഏന്റെണി,സൂര്യകാന്ത്,മണി മേനോന്‍, റോയി പല്ലിശ്ശേരി, വിജു കൊടുങ്ങല്ലൂര്‍, ജെയിംസ് പാറയ്ക്കല്‍, മധു പട്ടത്താനം, വെങ്കിടേശ്, ജോണ്‍സണ്‍ മഞ്ഞളി, സാബു, ഹരി,ബിന്ദു ലാല്‍, രമേശ് മടവക്കര, രാജീവ്, മനീഷ്,ലിജന്‍,അജി പുവത്തൂര്‍,സെെജു പിള്ള,ഫാദര്‍ സുനില്‍ കുമാര്‍,കുളപ്പുള്ളി ലീല,അമ്പിളി സുനില്‍,ലക്ഷമി പ്രിയ,സരള തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുശീല്‍ നമ്പ്യാര്‍, മുഹമ്മദ് നസീര്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മീര റോയിയുടെ വരികള്‍ക്ക് സിനോ ഏന്റെണി സംഗീതം പകരുന്നു. ആലാപനം-വില്‍ സ്വരാജ്. എഡിറ്റര്‍-ലിന്‍സണ്‍ റാഫേല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ,കല-സുമേഷ് കോഴഞ്ചേരി,മേക്കപ്പ്-ആര്‍ പി,വസ്ത്രാലങ്കാരം-ഡേവീസ് കൂള,സ്റ്റില്‍സ്-ജോഷി അറവയ്ക്കല്‍,പരസ്യക്കല-റോമി ആന്റെണി. 2018 ല്‍ “ആരാണ് ഞാന്‍” എന്ന ചിത്രത്തില്‍ നായകന് നാല്പതോളം ചമയമൊരുക്കി ഗിന്നസ് റെക്കോഡ് നേടിയ റോയി പെല്ലിശ്ശേരി…

    Read More »
  • പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതി പത്രമാരണ നിയമമോ ?ഭേദഗതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്ത് ,ഒന്നും മിണ്ടാതെ സിപിഐഎം കേന്ദ്ര നേതൃത്വം

    <iframe width=”560″ height=”315″ src=”https://www.youtube.com/embed/MHvzVOPTTNs” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു . ഐ ടി നിയമത്തിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 എയ്ക്ക് സമാനമാണ് പുതിയ നിയമം എന്നാണ് വിമർശനം . സൈബർ അക്രമണങ്ങൾ തടയാൻ എന്ന പേരിൽ കൊണ്ട് വന്ന ഭേദഗതിയാണ് രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമാവുന്നത് .നിർദയവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതും ആണിതെന്നായിരുന്നു പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷന്റെ മുന്നറിയിപ്പ് . പ്രശാന്ത് ഭൂഷന്റെ പ്രതികരണത്തോടെ ഭേദഗതി ദേശീയ തലത്തിൽ ചർച്ചയാവുകയാണ് .മാധ്യമങ്ങളെ ചങ്ങലക്കിടുന്ന നയങ്ങളോടും നിയമങ്ങളോടും എന്നും നിലപാട് എടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം .എന്നാൽ ഈ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല . പോലീസ് നിയമത്തിൽ 118 എ കൂട്ടിച്ചേർത്തുകൊണ്ടാണ് ഭേദഗതി .ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ…

    Read More »
Back to top button
error: