LIFE
-
സംസ്ഥാനത്ത് ഇടതു തരംഗം, പിണറായി വിജയം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഇടതു തരംഗം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ഇടതുമുന്നണിയാണ് മുമ്പിൽ. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ 503ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 107ഉം ജില്ലാ പഞ്ചായത്തുകളിൽ പത്തും മുനിസിപ്പാലിറ്റികളിൽ 37ഉം കോർപ്പറേഷനുകളിൽ നാലും ഇടത്ത് എൽഡിഎഫ് മുന്നിലാണ്.യുഡിഎഫ് ആകട്ടെ ഗ്രാമപഞ്ചായത്തുകളിൽ 375ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 43ഉം ജില്ലാ പഞ്ചായത്തുകളിൽ നാലും മുനിസിപ്പാലിറ്റികളിൽ 42ഉം കോർപ്പറേഷനുകളിൽ രണ്ടും ഇടങ്ങളിലാണ് മുമ്പിലുള്ളത്.26 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ബിജെപി മുന്നിലാണ്. പിണറായി വിജയൻ സർക്കാറിനുള്ള വോട്ട് ആയാണ് ഈ ജനവിധിയെ രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. നിരവധി വിവാദങ്ങൾക്കിടയിലും പിണറായി വിജയൻ സർക്കാർ നടത്തിയ വികസന- ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫിന് വൻമുന്നേറ്റം നേടിക്കൊടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.
Read More » -
സൂര്യ നിര്‍മ്മാണം; നായകന്‍ നടന്‍ അരുണ്‍ വിജയ്‌യുടെ മകന്‍
നടന്‍ സൂര്യ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നടന്‍ അരുണ്‍ വിജയ് യുടെ മകന്‍ അര്‍ണവ് വിജയ് നായകന്‍. നവാഗതനായ സരോവര്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ചിത്രം 2ഡി എന്‍ര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ണവിന്റെ അച്ഛനായി അരുണ്‍ വിജയ്‌യും മുത്തച്ഛനായി വിജയ്കുമാറും ഓണ്‍സ്‌ക്രീനിലുമെത്തും. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. നിവാസ് കെ. പ്രസന്ന സംഗീതം. ഗോപിനാഥ് ഛായാഗ്രഹണം.
Read More » -
ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ” ആഹാ ” യ്ക്കൊപ്പം കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും !
ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള “ആഹാ ” യുടെ ഗാന വീഡിയോ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും സൂപ്പർ താരം മോഹൻലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുൽത്താൻ ‘ കാർത്തിയും വിജയ് സേതുപതിയും നാളെ ഇന്ദ്രജിത്തിൻ്റെ ജന്മദിനമായ ഡിസംബർ 17 ന് രാവിലെ 10 മണിക്ക് പുറത്തിറക്കും. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ” ആഹാ” ഇന്ദ്രജിത്തിൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും , കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിൻ്റെ…
Read More » -
ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി
കോവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടത്തിലുമാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രാലയം. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്‌സീന്‍ നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സീന്‍ ലഭ്യമാകുക. വാക്‌സീന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. മൂന്നാഴ്ചയുടെ ഇടവേളയില്‍ രണ്ടു ഡോസുകളാകും നല്‍കുക. രണ്ടാമത്തെ ഡോസ് നല്‍കി രണ്ടു മാസത്തിനു ശേഷം വാക്‌സീന്റെ കാര്യക്ഷമത വിലയിരുത്തും.
Read More » -
എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻവലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിൻവലിച്ചതെന്ന് നഴ്സസ് യൂണിയൻ വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടൽ ആവശ്യപ്പെട്ട് യൂണിയൻ നാളെ ഹർജി നൽകും. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്സുമാർ പിൻമാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Read More » -
ഹോമിയോ ഡോക്ടർമാർക്കും കോവിഡ് ചികിത്സിക്കാം : സുപ്രീംകോടതി
ഇനി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും കോവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് ഉത്തരവ്. ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു. കോവിഡ് പ്രതിരോധം, രോഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് മാത്രമേ മരുന്ന് കുറിച്ച് നല്‍കാന്‍ അനുവാദമുള്ളു.
Read More » -
കുതിച്ചുയർന്ന് ഇന്ധന വില
രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് ചൊവ്വാഴ്ച 50 രൂപ വർധിച്ചു. ഇതോടെ, കൊച്ചിയിൽ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വർധന. പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയിൽ വെറും മൂന്നു ഡോളറിന്റെ മാത്രം വർധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്.
Read More » -
നിയമന തട്ടിപ്പ്; സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം ∙ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്തെന്ന കേസിൽ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന് നിർദേശം. ഭരണകക്ഷി നേതാക്കളുടെ നിർദേശത്തെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിൻകര പൊലീസിനു നിർദേശം നൽകിയത്. അതിനാൽ പ്രതികളുടെ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താൽ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണ് മറ്റു പ്രതികൾ.
Read More » -
വിജയമോഹന മാധ്യമ ലോകം-സുധീര്‍ നാഥ്
“എഴുതാറില്ലേയൊന്നും?” സുഹ്യത്ത് തിരക്കുന്നു. എഴുതാറുണ്ടെന്നാലോ വാക്കുകള്‍ പിണങ്ങുന്നു… ഡി വിജയമോഹന്‍റെ കാട്ടാളന്‍ എന്ന കവിത ആരംഭിക്കുന്നത് ഈ വരികളിലാണ്. ഡി വിജയമോഹന്‍ കവിയായിരുന്നു, സാഹിത്യകാരനായിരുന്നു, പ്രഭാഷകനായിരുന്നു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഒടുവില്‍ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മലയാള മാധ്യമപ്രവര്‍ത്തകനായ ഡി വിജയമോഹന്‍ അന്തരിച്ചു. അദ്ദേഹം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന മാധ്യമപ്രവര്‍ത്തകനായിരുന്നില്ല. മൂന്നര പതിറ്റാണ്ട് രാജ്യതലസ്ഥാനത്ത് മലയാള മാധ്യമ രംഗത്ത് അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാന്‍ സാധിക്കാത്തതാണ്. തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ഡി വിജയമോഹന്‍ എന്ന് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപഴകാന്‍ സാധിക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇതാണ് ഡി വിജയമോഹന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്നോ, തുടക്കക്കാരനായ പത്രപ്രവര്‍ത്തകനെന്ന വ്യത്യാസമില്ലാതെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന എല്ലാ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കും…
Read More » -
ട്വിറ്ററിലൂടെ ഇരകളെ വേട്ടയാടും,പെണ്ണുങ്ങൾ എങ്കിൽ ബലാത്സംഗത്തിന് പിന്നാലെ കൊല, ഒടുവിൽ സീരിയൽ കില്ലറിന് വധശിക്ഷ
2017ൽ 9 പേരെ കൊന്ന കേസിൽ ജപ്പാനിൽ യുവാവിന് വധശിക്ഷ. ട്വിറ്റർ കില്ലർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ട്വിറ്ററിലൂടെയാണ് ഇയാൾ ഇരകളെ കണ്ടെത്തിയത് അതുകൊണ്ടാണ് ഈ പേര് വന്നത്. തകഹിരോ ഷിറൈശി എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാൾ കൊന്ന ആളുകളുടെ മൃതദേഹങ്ങൾ സ്വന്തം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ടോകിയോയുടെ ഇവിടെ പ്രാന്തപ്രദേശത്ത് ആണ് കൊല നടന്നിരുന്നത്. ആത്മഹത്യ പ്രവണത കാണിക്കുന്നവരെയാണ് ഇയാൾ ലക്ഷ്യം ഇട്ടിരുന്നത്. ഇവരുമായി സൗഹൃദത്തിൽ ആകും. അതിനുശേഷം മരിക്കാൻ സഹായിക്കാം എന്ന് പറഞ്ഞുകൊണ്ട് ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തും. അതേസമയം ഇരകളുടെ സമ്മതത്തോടുകൂടി ആണ് ഇയാൾ കൊല നടത്തിയത് എന്നാണ് തകഹിരോയുടെ അഭിഭാഷകന്റെ വാദം. 8 സ്ത്രീകളെയും ഒരു പുരുഷനെയും ആണ് ഇയാൾ വകവരുത്തിയത്. 2017 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ 15 നും 26 നും ഇടയിലുള്ള 9 പേരെയാണ് ഇയാൾ കൊന്നൊടുക്കിയത്. സ്ത്രീകൾക്കെതിരെ ഇയാളുടെ ലൈംഗികാതിക്രമങ്ങളും ഉണ്ടായിരുന്നു.
Read More »