2017ൽ 9 പേരെ കൊന്ന കേസിൽ ജപ്പാനിൽ യുവാവിന് വധശിക്ഷ. ട്വിറ്റർ കില്ലർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ട്വിറ്ററിലൂടെയാണ് ഇയാൾ ഇരകളെ കണ്ടെത്തിയത് അതുകൊണ്ടാണ് ഈ പേര് വന്നത്.
തകഹിരോ ഷിറൈശി എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാൾ കൊന്ന ആളുകളുടെ മൃതദേഹങ്ങൾ സ്വന്തം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ടോകിയോയുടെ ഇവിടെ പ്രാന്തപ്രദേശത്ത് ആണ് കൊല നടന്നിരുന്നത്.
ആത്മഹത്യ പ്രവണത കാണിക്കുന്നവരെയാണ് ഇയാൾ ലക്ഷ്യം ഇട്ടിരുന്നത്. ഇവരുമായി സൗഹൃദത്തിൽ ആകും. അതിനുശേഷം മരിക്കാൻ സഹായിക്കാം എന്ന് പറഞ്ഞുകൊണ്ട് ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തും.
അതേസമയം ഇരകളുടെ സമ്മതത്തോടുകൂടി ആണ് ഇയാൾ കൊല നടത്തിയത് എന്നാണ് തകഹിരോയുടെ അഭിഭാഷകന്റെ വാദം. 8 സ്ത്രീകളെയും ഒരു പുരുഷനെയും ആണ് ഇയാൾ വകവരുത്തിയത്. 2017 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ 15 നും 26 നും ഇടയിലുള്ള 9 പേരെയാണ് ഇയാൾ കൊന്നൊടുക്കിയത്. സ്ത്രീകൾക്കെതിരെ ഇയാളുടെ ലൈംഗികാതിക്രമങ്ങളും ഉണ്ടായിരുന്നു.