കോവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടത്തിലുമാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രാലയം.
അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്‌സീന്‍ നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സീന്‍ ലഭ്യമാകുക. വാക്‌സീന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.
മൂന്നാഴ്ചയുടെ ഇടവേളയില്‍ രണ്ടു ഡോസുകളാകും നല്‍കുക. രണ്ടാമത്തെ ഡോസ് നല്‍കി രണ്ടു മാസത്തിനു ശേഷം വാക്‌സീന്റെ കാര്യക്ഷമത വിലയിരുത്തും.