ഇനി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും കോവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് ഉത്തരവ്.
ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു.
കോവിഡ് പ്രതിരോധം, രോഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് മാത്രമേ മരുന്ന് കുറിച്ച് നല്‍കാന്‍ അനുവാദമുള്ളു.