LIFE

  • അമീറായുടെ നാലാമത്തെ പോസ്റ്റര്‍ റിലീസായി

    അമീറായുടെ നാലമത്തെ പോസ്റ്റര്‍ റിലീസായി. കോ​വി​ഡ് ഭീ​ഷ​ണിയെ മറികടന്ന് ചി​ത്രീ​ക​രി​ച്ച “അ​മീ​റാ’ ഉടന്‍ റിലീസിനെത്തുന്നു.,കോ​വി​ഡ് വന്ന് സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ ആദ്യ പോ​സ്റ്റ​ര്‍ വൈ​റ​ലാ​യിരുന്നു. പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചർച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മാണ് ചിത്രം പറയുന്നത്. ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ്‌ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു… ഇ​വ​ര്‍​ക്കൊ​പ്പം കോ​ട്ട​യം പു​രു​ഷ​ന്‍, സം​വി​ധാ​യ​ക​ന്‍ ബോ​ബ​ന്‍ സാ​മു​വ​ല്‍, സു​മേ​ഷ് ഗു​ഡ്‌ല​ക്ക്, മീ​നാ​ക്ഷി…

    Read More »
  • സസ്‌പെന്‍സ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

    ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് മറ്റൊരു ക്രൈം ത്രില്ലർ കൂടി. ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാധ Crime No.59/2019. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഇന്നലെ മലയാളസിനിമയിലെ നിരവധി താരങ്ങൾ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായെത്തുന്ന സിനിമയിൽ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രജിത്തിന്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ കൂടി ചേർന്നാണ്. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്,…

    Read More »
  • ജോജു ജോര്‍ജിന്റെ “മധുരം ” ഷൂട്ടിംഗ് ആരംഭിച്ചു

    ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂൺ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം നിർവഹിക്കുന്ന “മധുരം”എന്ന സിനിമയുടെ ഷൂട്ടിംഗ് കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ഒരു പ്രണയ കഥയാണ്” മധുരം “പറയുന്നത്. ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കൊ പ്രൊഡ്യൂസേഴ് സ് ബാദുഷ, സുരാജ്. എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ്…

    Read More »
  • ഉയരങ്ങള്‍ കീഴടക്കി താരം; അഹമ്മദാബാദ് രാജ്യേന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍ ഗിന്നസ് പക്രു

    സ്വന്തം കുറവുകളെ അതിജീവിച്ച് മലയാള സിനിമയില്‍ തന്റേതായ ഇടെ കണ്ടെത്തിയ താരമാണ് ഗിന്നസ് പക്രുവെന്ന അജയ് കുമാര്‍. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് തുടര്‍ന്ന് ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തുവാനും താരത്തിനായിട്ടുണ്ട്. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ പക്രു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യേന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു. തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജ് തിരക്കഥ എഴുതിയി ചിത്രത്തില്‍ പക്രുവിനെ കൂടാതെ ഹരിശ്രീ…

    Read More »
  • ഈരാട്ടുപേട്ടയില്‍ “എല്ലാം ശരിയാകും “

    “സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോൾ….” എല്ലാം ശരിയാകും'” വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന”എല്ലാം ശരിയാകും ” ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ്സ് ആദ്യ ക്ലാപ്പടിച്ചു.മാണി സി കാപ്പന്‍ എം എല്‍ എ,പി സി ജോര്‍ജ്ജ് എം എല്‍ എ,സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഷാജി, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ഏന്റെണി,ജെയിംസ് ഏല്യ,ജോര്‍ഡി പൂഞ്ഞാര്‍,സേതുലക്ഷ്മി,മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.ബി…

    Read More »
  • ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ‘ആഹാ’യിലെ ഗാനം

    പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള ‘ആഹാ’യിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും സൂപ്പര്‍ താരം മോഹന്‍ലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുല്‍ത്താന്‍ ‘ കാര്‍ത്തിയും വിജയ് സേതുപതിയും ചേര്‍ന്നാണ് ഇന്ന് രാവിലെ ഗാനം റിലീസ് ചെയ്തത്. സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ ആഹാ” ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും , കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിന്റെ നായിക. അമിത്…

    Read More »
  • സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം: ഇടതുവിജയത്തെ അഭിനന്ദിച്ച് സംവിധായകന്‍

    തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കാഴ്ച വെച്ച ഇടതുമുന്നണിക്ക് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും റോഷന്‍ പറയുന്നു. അഭിനന്ദനങ്ങള്‍ അറിയാമായിരുന്നു….. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന് അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം ഈ ചുവപ്പന്‍ വിജയം! നേരത്തെ കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അഭിനന്ദിച്ചും റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയിരുന്നു. ‘നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേക്ക് നടന്നുകയറുന്നത് കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്ന് തിരിച്ചറിയുന്നു’, റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ദുല്‍ഖര്‍…

    Read More »
  • മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം; ‘മേജര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ‘മേജര്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അദിവിയുടെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുഗുവിലുമാണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന മേജര്‍ 2021-ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. ‘ഗൂഡാചാരി’ എന്ന ചിത്രത്തിലൂടെയാണ് അദിവി ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സാഷി കിരണ്‍ ടിക്കയാണ് മേജര്‍ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഗൂഡാചാരിക്കു ശേഷം ശോഭിതയും അദിവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സായീ മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അദിവി സേഷിന്റെ അദിവി…

    Read More »
  • ” ഇന്നു മുതല്‍ ” ടീസ്സര്‍ റിലീസ്

    സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രhജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇന്നു മുതല്‍” എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസ്സര്‍, പ്രശസ്ത ചലച്ചിത്ര സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ റിലീസ് ചെയ്തു സൂരാജ് പോപ്സ്, നെടുമുടി വേണു,ഇന്ദ്രന്‍സ്,ഗോകുലന്‍,സ്മൃതി,അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. സംഗീതം-മെജോ ജോസഫ്,കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,കല-ഷംജിത്ത് രവി,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-ആന്‍ സരിഗ, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റര്‍- ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍–നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ,അസിസ്റ്റന്റ് ഡയറക്ടര്‍- റെജിന്‍,ആന്റേജോസഫ്,ഗോപിക,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വര്‍ഗ്ഗീസ് പി സി.

    Read More »
  • “ബ്ലാക്ക് കോഫി” ട്രെയിലര്‍ റിലീസ്

    ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ” എന്ന ചിത്രത്തിന്റെ ട്രെെയ്ലര്‍ റിലീസായി. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കെെയ്യടി നേടിയ ലാല്‍,മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം,സണ്ണി വെയ്ന്‍,സിനി സെെനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു. സുധീര്‍ കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്ജ്,സാജൂ കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണൻ കുട്ടി, ഓർമ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.ഗായകര്‍-ജാസി ഗിഫ്റ്റ്,മഞ്ജരി, എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള…

    Read More »
Back to top button
error: