ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ” ആഹാ ” യ്ക്കൊപ്പം കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും !

ന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള “ആഹാ ” യുടെ ഗാന വീഡിയോ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും സൂപ്പർ താരം മോഹൻലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുൽത്താൻ ‘ കാർത്തിയും വിജയ് സേതുപതിയും നാളെ ഇന്ദ്രജിത്തിൻ്റെ ജന്മദിനമായ ഡിസംബർ 17 ന് രാവിലെ 10 മണിക്ക് പുറത്തിറക്കും.

സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ” ആഹാ” ഇന്ദ്രജിത്തിൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ.

കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും , കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിൻ്റെ നായിക. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *