LIFETRENDING

സൂര്യ നിര്‍മ്മാണം; നായകന്‍ നടന്‍ അരുണ്‍ വിജയ്‌യുടെ മകന്‍

ടന്‍ സൂര്യ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നടന്‍ അരുണ്‍ വിജയ് യുടെ മകന്‍ അര്‍ണവ് വിജയ് നായകന്‍. നവാഗതനായ സരോവര്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ചിത്രം 2ഡി എന്‍ര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.

കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ണവിന്റെ അച്ഛനായി അരുണ്‍ വിജയ്‌യും മുത്തച്ഛനായി വിജയ്കുമാറും ഓണ്‍സ്‌ക്രീനിലുമെത്തും.

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. നിവാസ് കെ. പ്രസന്ന സംഗീതം. ഗോപിനാഥ് ഛായാഗ്രഹണം.

Back to top button
error: