LIFE
-
വയസ്സന്മാർ 19 വയസുള്ളവരെ നായികമാരാകുന്നത് വയസ്സ് പുറത്തറിയിക്കാതിരിക്കാൻ, തുറന്നടിച്ച് നടി
ബോളിവുഡിലെ പാർശ്വവൽക്കരണത്തിന് എതിരെ എപ്പോഴും ആഞ്ഞടിക്കുന്ന നടിയാണ് ദിയ മിർസ. പുരുഷ കേന്ദ്രീകൃതമാണ് സിനിമ വ്യവസായം എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. നരച്ച നടന്മാർ ഡൈ അടിച്ച് നായകരായി അഭിനയിക്കും എങ്കിലും നടിമാരുടെ സ്ഥിതി അതല്ല. വിവാഹം കഴിഞ്ഞു പോവുകയോ മുപ്പതുകളുടെ അവസാനത്തിൽ എത്തുകയോ ചെയ്യുമ്പോൾ പിന്നെ നടിമാർക്ക് നായികാപദവി ലഭിക്കില്ല. ഈ പ്രവണതക്കെതിരെ ആഞ്ഞടിക്കുകയാണ് ദിയ മിർസ. വയസ്സായ നായകൻമാർ തങ്ങളുടെ വയസ്സ് പുറത്തറിയാതിരിക്കാൻ ആണ് 19കാരിയായ നായികമാരെ തിരഞ്ഞെടുക്കുന്നതെന്ന് ദിയ മിർസ പറയുന്നു. 50 കഴിഞ്ഞവർ പോലും മുപ്പതുകളിലെ കഥാപാത്രമായിട്ടാണ് നായകനൻ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ നായികമാർക്ക് ഈ അവസരം കിട്ടില്ലെന്നും ദിയ മിർസ തുറന്നടിക്കുന്നു.
Read More » -
ഉണ്ണീശോ – ഗോപി സുന്ദറിന്റെ ക്രിസ്മസ് കരോൾ ഗാനം പുറത്തിറങ്ങി
ഉണ്ണീശോ – ഗോപി സുന്ദറിന്റെ ക്രിസ്മസ് കരോൾ ഗാനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ പുറത്തിറക്കി. ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട് ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്..ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ്…
Read More » -
സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി
പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. തിരുവല്ല സ്വദേശി വിഷ്ണു പ്രഭയാണ് വധു. ബിടെക് ബിരുദധാരിയായ വിഷ്ണു പ്രഭ ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇന്നു രാവിലെ പത്തുമണിക്കായിരുന്നു വിവാഹം. അറേഞ്ച് മാര്യേജായിരുന്നു തങ്ങളുടേതെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു.
Read More » -
ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്
2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകൻ എം.ആർ. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങൾ ആലപിച്ച വീരമണി രാജു തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് നേരത്തെ അർഹനായിട്ടുണ്ട്. അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് എം.ആർ. വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.
Read More » -
പവർസ്റ്റാറില്‍ കന്നഡ യുവ ആക്ഷൻ താരം ശ്രേയസ് മഞ്ജു
വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാര്‍ എന്ന ബഹുഭാഷാ ചിത്രത്തില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു. കന്നടയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കെ മഞ്ജുവിൻ്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ൽ പുറത്തിറങ്ങിയ “പാഡെ ഹുളി” എന്ന ആക്ഷൻ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾക്ക് വളരെയേറെ പ്രേക്ഷകാംഗീകാരങ്ങൾ ലഭിച്ചിരുന്നു. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ കന്നട സിനിമയിലെമറ്റു പ്രശസ്ത താരങ്ങളുമുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ബാബു ആൻ്റണി നായകനായി, ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന “പവര്‍ സ്റ്റാര്‍ ” ഒമർ ലുലുവിൻ്റെ ആദ്യ ആക്ഷൻ മാസ്സ് ചിത്രമാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക, എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിൽ, ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻ്റിലോർ, അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാം എന്നിവർ ജോയിൻ ചെയ്തിരുന്നു.…
Read More » -
പുതിയ കേസുമായി ഈശോ പണിക്കര്‍ എത്തുന്നു
കേരളക്കരയെ ഇളക്കി മറിച്ച സംഭവമായിരുന്നു സിസ്റ്റര്‍ അഭയയുടെ കൊലപാതകം. കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന പേരില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച കേസ് പിന്നീട് സിബിഐ സംഘം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളായ തോമസ് കോട്ടൂരിനും സെഫിക്കും ജീവപര്യന്തം ശിക്ഷ നേടിക്കൊടുക്കുകയും ചെയ്ത നാള്‍വഴികളിലൂടെയാണ് കേരളം കടന്നു പോവുന്നത്. ഏറെ വിവാദമായ അഭയകേസിനെ ആസ്പദമാക്കി എ.കെ.സാജന്റെയും എ.കെ സന്തോഷിന്റെയും തിരക്കഥയില്‍ 1999 ല്‍ കെ.മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്രൈം ഫയല്‍. അഭയ കേസിനെ മുന്‍നിര്‍ത്തി തയ്യാറാക്കിയെന്ന പേരില്‍ തന്നെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഈശോ പണിക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു സിസ്റ്റര്‍ അമലയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന ഈശോ പണിക്കര്‍ എന്ന ഐ.പി.എസ് ഓഫീസറുടേത്. സുരേഷ് ഗോപിക്കൊപ്പം സിദ്ധിഖ്, കലാഭവന്‍ മണി, വിജയരാഘവന്‍, ജനാര്‍ദ്ധനന്‍, സംഗീത തുടങ്ങിയ താരങ്ങളും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയിരുന്നു. സിസ്റ്റര്‍ അഭയക്കേസിന്റെ വിധി…
Read More » -
‘അടയ്ക്ക രാജു’ നായകന്‍: ബഹുഭാഷ ചിത്രമൊരുങ്ങുന്നു
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധിപറഞ്ഞ് പ്രതികള്‍ ഇരുമ്പഴിക്കുള്ളിലക്ക് പോവുമ്പോള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചൊരു കള്ളനുണ്ട്. അടയ്ക്കാ രാജുവെന്ന് ജനം വിളിക്കുന്ന രാജു. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സിസ്റ്റര്‍ അഭയ്ക്ക് വേണ്ടി സത്യമായി സാക്ഷ്യം പറഞ്ഞ കള്ളന്‍. ദൈവവേല ചെയ്യുന്നവരടക്കം കള്ളം പറഞ്ഞപ്പോള്‍ ദൈവം കള്ളനായി അവതരിച്ചുവെന്നാണ് സമൂഹമാധ്യമങ്ങള്‍ അടയ്ക്കാ രാജുവിനെ വാഴ്ത്തുന്നത്. അടയ്ക്കാ രാജുവിനെ പ്രശംസിച്ചും നന്ദി പറഞ്ഞു ഒരുപാട് പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ച ഏറ്റവും പുതിയ വാര്‍ത്ത ഒരു സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടാണ്. സംവിധായകന്‍ രാജു ചന്ദ്രയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സെന്റ്.എലിസബത്ത് എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലവും നായകകഥാപാത്രവുമൊക്കെ അഭയ കൊലക്കേസുമായി സാമ്യമുണ്ട്. ചിത്രത്തിലെ നായക കഥാപാത്രവും ഒരു കള്ളനാണ്. കോണ്‍വെന്റില്‍ കക്കാനെത്തുന്ന കള്ളന്‍ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാവുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ഈ സാമ്യത തീര്‍ത്തും അവിചാരിതമായി സംഭവിച്ചതാണെന്നും അഭയകേസില്‍ അടയ്ക്ക രാജു എന്നൊരു സാക്ഷിയുണ്ടായിരുന്നുവെന്നുള്ള…
Read More » -
ജോജു ജോര്‍ജ്ജിന്റെ “ഒരു താത്വിക അവലോകന “ത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍
കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശെെലജ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്” ഒരു താത്വിക അവലോകനം ” ജോജു ജോർജ്ജ്, അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ജേഷ്ഠ്യന്‍ സജി വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്നു. ഷമ്മി തിലകൻ,സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ” ഒരു താത്വിക അവലോകം “എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും.
Read More » -
ഷാനവാസ് പ്രീയപ്പെട്ട സുഹൃത്ത്: ജയസൂര്യ
ചിലരെ കാണുമ്പോള്‍ ഇയാളെ നമുക്ക് മുന്‍പെവിടെയോ പരിചയമുണ്ടെന്ന തോന്നലുണ്ടാവും അത്തരത്തില്‍ ഒരാളായിരുന്നു എനിക്ക് ഷാനവാസ്‌നടന്‍ ജയസൂര്യ കണ്ണീരോടെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഓര്‍ക്കുന്നു. പറയാന്‍ ഒരുപാട് കഥകള്‍ ബാക്കി വെച്ചിട്ടാണ് ഷാനവാസ് പോയത്. കഴിഞ്ഞ ദിവസവും ഷാനവാസ് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വപ്‌നത്തെപ്പറ്റിയും പുതിയ കഥകളെപ്പറ്റിയും സംസാരിച്ചിരുന്നുവെന്നും താരം ഓര്‍മ്മിക്കുന്നു. കരി, സൂഫിയും സുജാതയും എന്നീ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായിരുന്നു നരണിപ്പുഴ ഷാനവാസ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ജയസൂര്യയായിരുന്നു. അന്നുമതുലാണ് ഷാനവാസുമായി ജയസൂര്യയുടെ സൗഹൃദം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഷാനവാസിന്റേതായി ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവയെല്ലാം പാതിയാക്കിയാണ് അദ്ദേഹം പോയത്. ഷാനവാസിനൊപ്പമുള്ള നല്ലോര്‍മ്മകള്‍ ഒരിക്കലും തന്റെ മനസില്‍ നിന്നും മാഞ്ഞ് പോവില്ലെന്ന് ജയസൂര്യ പറയുന്നു, അദ്ദേഹത്തിന്റെ ചിരിച്ച മുഖം എന്നും എന്റെ മനസിലുണ്ടാവും
Read More » -
സീരിയൽ താരങ്ങളായ മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു
”മഞ്ഞിൽ വിരിഞ്ഞ പൂവി”ലെ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവ കൃഷ്ണയും “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക മൃദുല വിജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങ്. 2015 മുതൽ സീരിയൽ രംഗത്ത് സജീവമായി ഉള്ള മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സിനിമയിലൂടെയാണ് മൃദുല സീരിയൽ രംഗത്ത് എത്തിയത്. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണ വേണിയാണ് യുവ കൃഷ്ണയുടെ അമ്മ. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയാണ് യുവയുടെ കരിയർ ബ്രേക്ക്. സീരിയൽ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും രണ്ടുപേരുടെയും വിവാഹം പ്രണയവിവാഹം ഇല്ല. കുടുംബക്കാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നാണ് റിപ്പോർട്ടുകൾ. മാജിക്കും മെന്റലിസവും ഹരമാണ് യുവയ്ക്ക്. മൃദുലയ്ക്ക് ആകട്ടെ നൃത്തവും.
Read More »