LIFETRENDING

‘അടയ്ക്ക രാജു’ നായകന്‍: ബഹുഭാഷ ചിത്രമൊരുങ്ങുന്നു

സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധിപറഞ്ഞ് പ്രതികള്‍ ഇരുമ്പഴിക്കുള്ളിലക്ക് പോവുമ്പോള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചൊരു കള്ളനുണ്ട്. അടയ്ക്കാ രാജുവെന്ന് ജനം വിളിക്കുന്ന രാജു. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സിസ്റ്റര്‍ അഭയ്ക്ക് വേണ്ടി സത്യമായി സാക്ഷ്യം പറഞ്ഞ കള്ളന്‍. ദൈവവേല ചെയ്യുന്നവരടക്കം കള്ളം പറഞ്ഞപ്പോള്‍ ദൈവം കള്ളനായി അവതരിച്ചുവെന്നാണ് സമൂഹമാധ്യമങ്ങള്‍ അടയ്ക്കാ രാജുവിനെ വാഴ്ത്തുന്നത്. അടയ്ക്കാ രാജുവിനെ പ്രശംസിച്ചും നന്ദി പറഞ്ഞു ഒരുപാട് പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ച ഏറ്റവും പുതിയ വാര്‍ത്ത ഒരു സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടാണ്. സംവിധായകന്‍ രാജു ചന്ദ്രയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സെന്റ്.എലിസബത്ത് എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലവും നായകകഥാപാത്രവുമൊക്കെ അഭയ കൊലക്കേസുമായി സാമ്യമുണ്ട്. ചിത്രത്തിലെ നായക കഥാപാത്രവും ഒരു കള്ളനാണ്.

Signature-ad

കോണ്‍വെന്റില്‍ കക്കാനെത്തുന്ന കള്ളന്‍ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാവുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ഈ സാമ്യത തീര്‍ത്തും അവിചാരിതമായി സംഭവിച്ചതാണെന്നും അഭയകേസില്‍ അടയ്ക്ക രാജു എന്നൊരു സാക്ഷിയുണ്ടായിരുന്നുവെന്നുള്ള കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഒരു വര്‍ഷം തന്റെ മനസില്‍ രൂപപ്പെട്ട കഥാപാത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുമായി സാമ്യമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടെന്നും രാജു ചന്ദ്ര പറയുന്നു.

Back to top button
error: