LIFE
-
ഷാനവാസ് മരിച്ചിട്ടില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: വിജയ് ബാബു
സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷാനാവാസിന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചു. തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത കള്‍ പ്രചരിച്ചത്. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ചയായിരുന്നു. https://www.facebook.com/Vijaybabuofficial/posts/1971064219724576
Read More » -
‘തുറമുഖം’ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് രവി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും അദ്ദേഹം മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ രാജീവ് രവി എന്ന സംവിധായകന്‍ എന്നും ശ്രദ്ധിച്ചിരുന്നു. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത തുറമുഖം അമ്പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ കോംമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നായിട്ടാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവലിലേത്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരം ആണ്…
Read More » -
നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ്
നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ രാകുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും സമ്പര്‍ക്കവിലക്കില്‍ പോയിരിക്കുകയാണെന്നും രാകുല്‍ വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഉടന്‍ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുല്‍ അഭ്യര്‍ഥിച്ചു. നാഗാര്‍ജുന നായകനായ മന്‍മദുഡു2, മര്‍ജാവാന്‍, സിംല മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് രാകുല്‍ കഴിഞ്ഞ വര്‍ഷം വേഷമിട്ടത്. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളില്‍ ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. https://www.facebook.com/ActressRakulPreet/posts/254161136069071
Read More » -
സോനു സൂദിന്റെ നല്ല മനസ്സിന് ക്ഷേത്രം ഉയരുന്നു
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ലോണെടുത്ത് സഹായം ചെയ്തിരുന്ന സോനു സൂദ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആ നല്ലമനസ്സിന് അംഗീകാരമെന്നോണം താരത്തിനായി ഒരു ക്ഷേത്രം ഉയരുകയാണ്. തെലങ്കാനയിലെ ഡബ്ബ താന ഗ്രാമത്തിലാണ് കോവിഡ് കാലത്ത് സോനു ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടി ഈ ക്ഷേത്രം പണിയുന്നത്. അതേസമയം, ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയില്‍ കട്ട വില്ലനായി തിളങ്ങുന്ന സോനു സുദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവം മനുഷ്യന്‍. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ മനസലിയുന്ന, അവരുടെ വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തി. അതിനേറ്റവും മികച്ച ഉദാഹരണങ്ങളാണ് കോവിഡ് കാലത്തെ താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് കാലത്ത് താരം ജനങ്ങള്‍ക്കായി ചെയ്ത സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ്. ഇതിനായി അദ്ദേഹം പണം സ്വരൂപിച്ചത് മുംബൈയിലുള്ള തന്റെ എട്ട് കെട്ടിടങ്ങള്‍ പണയം വെച്ചാണ്. ഇതില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് അദ്ദേഹം അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ…
Read More » -
പ്രിയങ്കയുടെ ‘വൈറ്റ് ടൈഗര്‍’; ട്രെയിലര്‍ പുറത്ത്
പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി എത്തുന്ന വെറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാമിണ്‍ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രം അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ്. പ്രിയങ്കയെ കൂടാതെ രാജ്കുമാര്‍ റാവു, പുതുമുഖമായ ആദര്‍ശ് ഗൗരവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
Read More » -
എലീന പടിക്കല്‍ വിവാഹിതയാകുന്നു
നടിയും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്.
Read More » -
കാമുകന്റെ പേര് വെളിപ്പെടുത്തി യുവനടി
വിമാനം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. താരത്തിന്റേതായി പുറത്ത് വരുന്ന സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ ആരാധകര്‍ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ കാമുകന്റെ പേരെന്താണെന്നുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത് കാമുകനായ അര്‍ജുന്‍ രവീന്ദ്രനുമൊത്ത് നില്‍ക്കുന്ന സ്റ്റാറ്റസായി ഇട്ടാണ്. അര്‍ജുനുമായി കഴിഞ്ഞ നാല് വര്‍ഷമായി ദുര്‍ഗ പ്രണയത്തിലാണെന്നും താരം പറയുന്നു. സിനിമ നിര്‍മ്മാതാവാണ് അര്‍ജുന്‍ രവീന്ദ്രന്‍. മുമ്പും സമൂഹമാധ്യമങ്ങളില്‍ അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ ദുര്‍ഗ പങ്ക് പങ്കുവെച്ചിട്ടുണ്ട്.
Read More » -
“നാളേയ്ക്കായ് ” ; ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു
സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായ് ” സിനിമയുടെ ഓഡിയോ പ്രകാശിതമായി. തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ, ഓഡിയോ സീഡിയുടെ പ്രകാശനം, കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ.സി ആർ പ്രസാദ് നിർവ്വഹിച്ചു. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ സീഡി ഏറ്റുവാങ്ങി. സംവിധായകൻ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ച ചടങ്ങിൽ, നിർമ്മാതാവ് ആഷാഡം ഷാഹുൽ , ഗാനരചയിതാവും കേരള സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവ്വീസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി എസ് ജയദാസ് , സംഗീത സംവിധായകൻ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവർ വേദിയലങ്കരിച്ചു. കലാ-സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരും ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ആങ്കർ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ് തുണ്ടത്തിലുമായിരുന്നു. മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്.
Read More » -
പ്രചാരണചൂട്; തമിഴ്‌നാട്ടില്‍ ‘അന്‍പേ വാ’ വീണ്ടും റിലീസ്
തമിഴ്‌നാട്ടില്‍ നിയസഭ പ്രചരണചൂടിന്റെ ഭാഗമായി അര നൂറ്റാണ്ടിന് മുമ്പ് ഇറങ്ങിയ എംജിആര്‍ ചിത്രം അന്‍പേ വാ നഗരത്തിലെ പ്രമുഖ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്ന് മാസമേറെയായിട്ടും ജനം കയറുന്നില്ല. കോവിഡ് പേടിയും പുതിയ റിലീസുകളും ഇല്ലാത്തുമാണ് പ്രധാന കാരണം. എന്നാല്‍ ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനായി പാര്‍ട്ടികള്‍ എംജിആറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. 1966 പുറത്തിറങ്ങിയ ഈ ചിത്രം നഗരത്തിലെ പ്രമുഖ തിയറ്ററുകളായ കില്‍പോക് ഈഗ, വടപളനി പിവിആര്‍ പലാസ്സോ, ടിനഗര്‍ എജിഎസ് തുടങ്ങിയ ഇടങ്ങളില്‍ ഓരോ ഷോ വീതമാണു കളിക്കുന്നത്. കോവിഡ് നിബന്ധന പ്രകാരം തിയറ്ററുകളില്‍ 50% പേര്‍ക്കാണു പ്രവേശനാനുമതി. എന്നാല്‍, പരമാവധി 20-30% പേര്‍ മാത്രമാണ് എത്തുന്നത്. ചില ഷോകള്‍ കാണികളില്ലാത്തതു കാരണം റദ്ദാക്കേണ്ട സ്ഥിതിയുമുണ്ട്. എംജിആര്‍ ചിത്രത്തിനു മോശമല്ലാത്ത ടിക്കറ്റ് ബുക്കിങ്ങുണ്ടെന്നു ഉടമകള്‍ പറയുന്നു. എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് അന്‍പേ വാ. തമിഴിലെ ആദ്യകാല കളര്‍ ചിത്രങ്ങളിലൊന്നായ സിനിമയുടെ ബജറ്റ് 30 ലക്ഷമായിരുന്നു.…
Read More »
