LIFETRENDING

ജോജു ജോര്‍ജ്ജിന്റെ “ഒരു താത്വിക അവലോകന “ത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍

കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശെെലജ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്” ഒരു താത്വിക അവലോകനം ” ജോജു ജോർജ്ജ്, അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ജേഷ്ഠ്യന്‍ സജി വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്നു.

ഷമ്മി തിലകൻ,സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍
പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ” ഒരു താത്വിക അവലോകം “എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button