LIFETRENDING

വയസ്സന്മാർ 19 വയസുള്ളവരെ നായികമാരാകുന്നത് വയസ്സ് പുറത്തറിയിക്കാതിരിക്കാൻ, തുറന്നടിച്ച് നടി

ബോളിവുഡിലെ പാർശ്വവൽക്കരണത്തിന് എതിരെ എപ്പോഴും ആഞ്ഞടിക്കുന്ന നടിയാണ് ദിയ മിർസ. പുരുഷ കേന്ദ്രീകൃതമാണ് സിനിമ വ്യവസായം എന്നത് എല്ലാവർക്കും അറിയാവുന്നതാണ്.

നരച്ച നടന്മാർ ഡൈ അടിച്ച് നായകരായി അഭിനയിക്കും എങ്കിലും നടിമാരുടെ സ്ഥിതി അതല്ല. വിവാഹം കഴിഞ്ഞു പോവുകയോ മുപ്പതുകളുടെ അവസാനത്തിൽ എത്തുകയോ ചെയ്യുമ്പോൾ പിന്നെ നടിമാർക്ക് നായികാപദവി ലഭിക്കില്ല. ഈ പ്രവണതക്കെതിരെ ആഞ്ഞടിക്കുകയാണ് ദിയ മിർസ.

വയസ്സായ നായകൻമാർ തങ്ങളുടെ വയസ്സ് പുറത്തറിയാതിരിക്കാൻ ആണ് 19കാരിയായ നായികമാരെ തിരഞ്ഞെടുക്കുന്നതെന്ന് ദിയ മിർസ പറയുന്നു. 50 കഴിഞ്ഞവർ പോലും മുപ്പതുകളിലെ കഥാപാത്രമായിട്ടാണ് നായകനൻ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ നായികമാർക്ക് ഈ അവസരം കിട്ടില്ലെന്നും ദിയ മിർസ തുറന്നടിക്കുന്നു.

Back to top button
error: