LIFE
-
തന്റെ മരണം സ്വപ്‌നം കണ്ട കനിയോട് അനില്‍ പറഞ്ഞത്…
നടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാട് സിനിമ ലോകത്തിന് തീരാനഷ്ടം തന്നെയാണ്. നാടകരംഗത്ത് നിന്ന് അഭ്രപാളികളില്‍ സജീവമായ താരം ഇനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല സിനിമപ്രവര്‍ത്തകര്‍ക്ക്. അനിലിന്റെ ഓര്‍മ്മകള്‍ കൊണ്ട് നിറയുന്ന സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ നടി കനി കുസൃതി പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ ഈറനണിയിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അനിലുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് കനി പങ്കുവെച്ചിരിക്കുന്നത്. അനില്‍ മരിച്ചുവെന്ന് കനി സ്വപ്‌നം കാണുകയും അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുളളത്. അനിലേട്ടന്‍ ഒകെ ആണോ, ഞാന്‍ ഇന്നലെ സ്വപ്‌നം കണ്ടു കനി പറഞ്ഞു. എന്ത് ഞാന്‍ മരിച്ചു എന്നാണോ? ഒകെ ആണ് പൊന്നു… നീ എവിടാ എറണാകുളം ആണോ? അനില്‍ ചോദിക്കുന്നു. മരിച്ചു എന്ന് കണ്ടു അനിലേട്ടാ, ഞാന്‍ കരഞ്ഞ് ഉണര്‍ന്നു കനി പറഞ്ഞു. https://www.facebook.com/kani.kusruti/posts/10164708208465215 2018 ഫെബ്രുവരി 18ന് അനിലുമായി കനി നടത്തിയ ചാറ്റാണ് ഇത്. പിന്നീട് ഈ പോസ്റ്റ് അനിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ……
Read More » -
നമ്മൾ നായിക നായകൻമാർ ആകുന്നു എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു ഞാൻ:സുരഭി ലക്ഷ്മി
അനിലേട്ടാ “അഭിനയ” യിലെ ഒരു അഭിനയ കാലത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്, ഞങ്ങൾ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയിൽ സിഗരറ്റും വലിച്ചു അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചർച്ചയിൽ ആയിരിക്കും, ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവാവിയിരുന്നു,എന്തൊരു ഹ്യൂമർസെൻസായിരുന്നു. അനിലേട്ടനും ഗോപാലേട്ടനും വേദിയിൽ ഒരുമിച്ച് എത്തുമ്പോൾ പെർഫോമൻസിന്റെ ലെവൽ തന്നെ മാറും അഭിനയത്തിന്റെ മത്സരം അവിടെ നടക്കും, രണ്ടു ചങ്ങാതിമാരുടെ സൗഹൃദം”നിറഞ്ഞാടൽ”… ഇങ്ങള് അഭിനയിക്കുന്നത് കാണാൻ ഞാനും പാർവതി ചേച്ചിയും ചിന്നുവും ഷൈലജ ചേച്ചിയും ഒക്കെ കർട്ടന് പിന്നിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസത്തെ റിഹേഴ്സലിന് ഓരോ കാര്യങ്ങളാണ് നിങ്ങൾ പുതുതായി ചെയ്യുന്നത്, ഇന്ന് ചെയ്തതല്ല നാളെ ചെയ്യുന്നത് എന്നാൽ അത് തന്നെയാണ്താനും, ഈ ഒരു അത്ഭുതം അനിലേട്ടൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് കണ്ടുപഠിക്കാൻ ജ്യോതിഷ് ഏട്ടൻ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരിക്കൽ നാടകം…
Read More » -
കുമ്മാട്ടിക്കഥ പറഞ്ഞ് കോശിയെ വിറപ്പിച്ച സി.ഐ സതീഷ് ഇനിയോര്‍മ്മ…
കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ.? തൃശ്ശൂര് കുമ്മാട്ടിയല്ല മുണ്ടൂര് കുമ്മാട്ടി. ഈ ചോദ്യമായിരിക്കും ഇക്കാലഘട്ടത്തിലെ ആളുകളുടെ മനസിലേക്ക് അനില്‍ നെടുമങ്ങാട് എന്ന് കലാകാരനെ ഒരുപക്ഷേ പ്രതിഷ്ടിച്ചിട്ടുണ്ടാവും. ചിലര്‍ക്ക് കുറച്ചു കൂടെ പിന്നിലേക്ക് പോയി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ മുഴുക്കുടിയനായ അമ്മാവന്‍ കഥാപാത്രമായും. എന്നാല്‍ 2000 ന്റെ തുടക്കത്തില്‍ കൈരളി ചാനലിലെ ജുറാസിക് വേള്‍ഡ് എന്ന ഹാസ്യപരിപാടിയുടെ അവതരാകനായും സൃഷ്ടാവായും അനില്‍ നെടുമങ്ങാട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരുപാട് കഴിവുണ്ടായിരുന്ന കലാകാരനെ സിനിമ ഉപയോഗിച്ച് തുടങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ആഴക്കയത്തിലേക്ക് അനിലെന്ന കലാകാരന്‍ മറഞ്ഞപ്പോള്‍ നഷ്ടമായത് അരങ്ങില്‍ അവിസ്മരണിയമാവേണ്ട ഒരുപാട് കഥാപാത്രങ്ങളായിരുന്നു എല്ലാവര്‍ക്കും സ്വീകാര്യനായ അലസാനായ കലാകാരനെന്ന് അനില്‍ നെടുമങ്ങാടിനെ വിശേഷിപ്പിക്കാം. നാടകപ്രവര്‍ത്തകനായും, ടെലിവിഷന്‍ അവതാരകനായുമൊക്കെ അനില്‍ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. അനിലിന്റെ വിയോഗത്തില്‍ നിശ്ബദാരാവാനെ സിനിമാ ലോകത്തെ പലര്‍ക്കും സാധിക്കുന്നുള്ളു. അനില്‍ ഇല്ലാതാവുമ്പോള്‍ പലരുടെയും ജീവന്റെ നല്ലൊരു പങ്ക് കൂടിയാണ് ഇല്ലാതാവുന്നത്. അര്‍ണോള്‍ഡിനെ ആര്യനാട് ശിവശങ്കരനായും ജുറാസിക് പാര്‍ക്കിലെ അതിഗംഭീര…
Read More » -
അഭിനയത്തിൽ ‘ട്രൂത്ത്ഫുൾ’ ആകണം എന്ന് നീ പറഞ്ഞു കൊണ്ടേ ഇരുന്നു: മാലാ പാര്‍വ്വതി
അകാലത്തില്‍ പൊലിഞ്ഞ നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മ്മയില്‍ നടി മാലാ പാര്‍വ്വതി. ജ്യോതിഷുമായി അനിൽ സംസാരിച്ചത് ഓർത്ത് പോകുന്നു. അഭിനയത്തിൽ ‘ട്രൂത്ത്ഫുൾ’ ആകണം എന്ന് നീ പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ അത് എനിക്ക് അഭിനയത്തിൽ എത്ര സാധിച്ചു എന്നറിയില്ല. അനിൽ വീണ്ടും പറഞ്ഞു.. പക്ഷേ “ഞാൻ ജീവിതത്തിൽ ട്രൂത്ത്ഫുൾ ആയി. ഇപ്പൊ എനിക്ക് തന്നെ എൻ്റെ ‘ട്രൂത്ത്ഫുൾ’ താങ്ങാൻ പറ്റുന്നില്ല” ജ്യോതിഷ് ആണെങ്കിൽ അവൻ്റെ മനസ്സിലെ നടനെ അനിലിലൂടെ ഉണ്ടാക്കി കൊണ്ടിരുന്നു. സുരഭിയിലൂടെ, ഗോപാലനിലൂടെ, അനിലിലൂടെ ഒക്കെ ആണ് ജ്യോതിഷ് ജീവിക്കുന്നത്. 40 ശതമാനവും നീയാണ് എന്നിലൂടെ വരുന്നത് എന്നാണ് അനിൽ പറയുമായിരുന്നത്. അനിൽ, ജ്യോതിഷിന്, അയച്ച ഒരു മെസേജ് ഇവിടെ എഴുതാം.”പിന്നെ എനിക്കുറപ്പുണ്ട് .. എന്റെ ജീവിതകാലത്ത് എറ്റവും മഹത്തരമായ എന്തെങ്കിലും ചെയ്യുന്നത് നിന്റെ സിനിമയിലാവും ..അതും കഴിഞ്ഞിട്ടേ ലിവർ അതിന്റെ ബാക്കി പണി ചെയ്യു. അടുത്തവരെ സ്നേഹിക്കുമ്പോ നീ ഇപ്പഴും പഴയപോലെയാണ് .എല്ലാവരിലും ജ്യോതിഷില്ല .ഞാനും .”…
Read More » -
”നീ കുമ്മാട്ടി കണ്ടിട്ടുണ്ടോ… തൃശ്ശൂരെ കുമ്മാട്ടിയല്ല, മുണ്ടൂരെ കുമ്മാട്ടി?”
അനിൽ നെടുമങ്ങാടിൻ്റെ വിയോഗം മലയാളിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന് വില്ലനായും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ അനിലിൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് ജിതേഷ് മംഗലത്ത് തയ്യാറാക്കിയ കുറിപ്പ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സംഘർഷം മുറ്റിനിൽക്കുന്ന ഒരു രംഗത്ത്, അനിൽ നെടുമങ്ങാടിന്റെ സി.ഐ.സതീഷ് എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കോശിയോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. അതു വരെയും കോശിയുടെ മസ്കുലാനിറ്റിയിൽ അയാൾക്കോ കാണികൾക്കോ സംശയമില്ല. ഒരു ദ്വന്ദ്വയുദ്ധത്തിൽ കോശിയേ ജയിക്കൂ എന്ന് സമകാലിക മലയാള സിനിമയുടെ നടപ്പു ശീലങ്ങൾ വെച്ച് കാണികൾ ചിന്തിച്ചുവെങ്കിൽ അവരെ കുറ്റം പറയാനും വയ്യ. അത്രയും വിഷമം പിടിച്ച ഒരു ഘട്ടത്തിലാണ് കോശിക്കൊരിക്കലും അയ്യപ്പൻ നായരെ അയാളുദ്ദേശിക്കുന്ന രീതിയിൽ ജയിക്കാൻ പറ്റില്ലെന്ന ഉറച്ച ബോധ്യം ആ സി.ഐയ്ക്ക് കാണികളിൽ ഉണ്ടാക്കേണ്ടത്. ആ ഒരൊറ്റ ഡയലോഗ് കൊണ്ടാണ് കോശിയിൽ ആദ്യമായി ഭീതി അതിന്റെ സമസ്ത ഭാവത്തോടെയും ജനിക്കുന്നത്. ആ അർത്ഥത്തിൽ, ചിത്രത്തിലെ ഏറ്റവും വലിയ…
Read More » -
” മോമോ ഇന്‍ ദുബായ് ” ടൈറ്റിൽ പോസ്റ്റര്‍ റിലീസ്
” ഹലാല്‍ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന “മോമോ ഇന്‍ ദുബായ് ” എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രകാശനം ചെയ്തു. അനീഷ് ജി മേനോന്‍,അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇന്‍ ദുബായ് “ഉടന്‍ ചിത്രീകരണം ആരംഭിക്കും. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ്…
Read More » -
രണ്ടുപേരും അവിടെ ഇരുന്ന് ചിയേർസ് പറയുക ആകും, പൃഥ്വിരാജിന്റെ കുറിപ്പ്
സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ വിയോഗം. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സി ഐ സതീഷ് എന്ന കഥാപാത്രം. “അയ്യപ്പനും കോശിയും ” എന്ന സിനിമയിലാണ് ഈ കഥാപാത്രം. ആ സിനിമയുടെ സംവിധായകൻ സച്ചിയുടെ ജന്മദിനമായിരുന്നു അനിൽ മുങ്ങിമരിച്ച ദിവസം. “അയ്യപ്പനും കോശിയും” എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ഒരു ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് തന്റെ വേദന കുറിച്ചത്. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) “സന്തോഷ ജന്മദിനം സഹോദരാ. ഇപ്പോൾ താങ്കൾക്ക് അവിടെ ഒരു കൂട്ട് കിട്ടി.രണ്ടുപേരും ഒരുമിച്ചിരുന്ന് ചിയേർസ് പറയുകയായിരിക്കും. ചിയേഴ്സ്. ഐ മിസ് യു സച്ചി. “ഇതായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi)
Read More » -
മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർസാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം, അനിൽ നെടുമങ്ങാടിന്റെ മരണത്തിന്റെ നേർസാക്ഷിയായ മാധ്യമ പ്രവർത്തകൻ
മാധ്യമ പ്രവർത്തകൻ സോജൻ സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് – മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർസാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിൻ്റെ പ്രിയ നടൻ അനിൽ നെടുമങ്ങാടിൻ്റെ മരണം യാദൃച്ഛികമായി കൺമുന്നിൽ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകൾക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല. ഉച്ചക്കഴിഞ്ഞ് 4.30 ഓടെയാണ് ഞങ്ങൾ നാലുപേരും കൂടി പി.ആർ പ്രശാന്ത് (മംഗളം), അഫ്സൽ ഇബ്രാഹിം (മാധ്യമം), അഖിൽ സഹായി (കേരളകൗമുദി) യും ഞാനും കൂടി മലങ്കര ജലാശയം കാണാൻ തൊടുപുഴയിൽ നിന്നും യാത്ര തിരിക്കുന്നത്. ക്രിസ്മസ് ദിനമായതിനാൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പാർക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പിൽ പോയി മടങ്ങി വരുമ്പോൾ കൃത്യം ആറു മണി. സമയം കഴിഞ്ഞതിനാൽ ഡ്യൂട്ടിയിലുള്ള പോലീസുകാരൻ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാൻ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരൻ അവിടേയ്ക്കുള്ള പ്രവേശന കവാടം അടക്കുന്നു. ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വയ്ക്കുമ്പോഴേയ്ക്കും…
Read More » -
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകും. മുടവൻമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറാണ് ആര്യ. 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തത് ഇന്നു ചേർന്ന തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആണ്. ബിരുദ വിദ്യാർത്ഥിനി ആണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് ആര്യ.
Read More » -
കുരുവിക്കൂട്ടിൽ വിരിഞ്ഞത് എമണ്ടൻ കുയിലിൻ കുഞ്ഞ്, അന്തംവിട്ട് അമ്മക്കുരുവി-ദൃശ്യങ്ങൾ
പ്രകൃതി നമുക്കു വേണ്ടി എന്തൊക്കെ കരുതി വെച്ചിരിക്കുന്നു. ഒരു പാവം ചെറിയ കുരുവി അടയിരുന്നു വിരിയിച്ചത് ഒരു കുയിലിൻ കുഞ്ഞിനെ. മറ്റു കൂടുകളിൽ മുട്ടയിട്ട് പറന്നുപോകുന്ന കുയിലുകളുടെ സ്വഭാവമാണ് പാവം അമ്മക്കുരുവിയെ വെട്ടിലാക്കിയത്. അമ്മക്കുരുവി അടയിരുന്നു വിരിയിച്ചതോ എമണ്ടൻ കുയിലിൻ കുഞ്ഞും. സ്വന്തം മുട്ടയെന്ന് കരുതിയാണ് അമ്മക്കുരുവി അടയിരുന്നു വിരിയിച്ചത്. സ്വന്തം കുഞ്ഞാണ് എന്ന് കരുതി അമ്മക്കുരുവി ഈ കുഞ്ഞിനെ തീറ്റിപ്പോറ്റുന്നുമുണ്ട്. എന്തായാലും അമ്മയേക്കാൾ വലിയ കുഞ്ഞിന്റെ ദൃശ്യം പങ്കുവെച്ചത് ഐ എഫ് എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വനാണ്. One of the amazing thing in nature. The smaller bird considers other as her kid. Bigger one is a cuckoo, which are brooding parasites. They lay their eggs in other’s nests & run. The host bird raise kid as his own. Sometime cuckoo destroy…
Read More »