LIFETRENDING

മാസ്റ്ററിലെ പുതിയ ഗാനം പുറത്തിറങ്ങി

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച അന്ത കണ്ണ് പാത്തക്കാ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ജനുവരി 13 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങളിലും 50% ഒക്കുപെന്‍സിയിലും ചിത്രം ഇതിനോടകം തന്നെ 200 കോടി രൂപയോളം നേടിക്കഴിഞ്ഞതായി എന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

വിജയിക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, നാസര്‍, ആന്‍ഡ്രിയ, ഗൗരി, ശാന്തനു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും തീയേറ്ററുകളില്‍ ഇപ്പോഴും ചിത്രം കാണാന്‍ ധാരാളം പ്രകേഷകരെത്തുന്നുണ്ട്.

Back to top button
error: