കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് നടിയായ കീർത്തി സുരേഷിന്റെയും സംഗീതസംവിധായകനായ അനിരുദ്ധന്റെയും വിവാഹ വാർത്തയെക്കുറിച്ചുള്ള ചർച്ചകളാണ്. അനിരുദ്ധും കീർത്തിയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വൈകാതെ തന്നെ വിവാഹം കഴിക്കുമെന്നും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ച. കീര്‍ത്തി സുരേഷ് നായികയായെത്തിയ റെമോ, താനാ സേർന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചത് അനിരുദ്ധാണ്. ഇരുവരും തമ്മില്‍ വർഷങ്ങളായി സൗഹൃദത്തിലുമാണ്. കീർത്തി സുരേഷും അനിരുദ്ധും ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോയാണ് സംശയത്തിന്റെ ചൂടേറ്റിയത്. എന്നാൽ പ്രസ്തുത വിഷയത്തിൽ ഇതുവരെ ഇരുവരും തങ്ങളുടെ അഭിപ്രായം പുറത്തു പറഞ്ഞീട്ടില്ല
ഇപ്പോഴിതാ കീർത്തി-അനിരുദ്ധ് വിവാഹ വാര്‍ത്തയെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷിന്റെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമാണെന്നും ഇത് മൂന്നാം തവണയാണ് ഇത്തരമൊരു വാർത്ത ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴിലും തെലുങ്കിലുമായി നിറയെ ചിത്രങ്ങൾ കയ്യിലുള്ള താരമാണ് കീർത്തി സുരേഷ്. രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തയിലും കീർത്തി സുരേഷ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കീർത്തി സുരേഷ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
രണ്ടായിരത്തിൽ സുരേഷ് ഗോപി നായകനായ പൈലറ്റ്സ് എന്ന ചിത്രത്തിൽ ബാലതാരമായാണ് കീർത്തി സുരേഷ് സിനിമയിലേക്കെത്തുന്നത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് നായികയായി കീർത്തി സുരേഷ് ഉയർത്തപ്പെടുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അവർക്ക് സാധിച്ചു. പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷിനെ തേടിയെത്തി.