LIFE
-
കാറിലെ എ.സി. വിശ്രമം, അപകടമോ ?
പുറത്തെ ചൂട് അല്‍പ്പം കൂടുമ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ കയറി, എ.സി. ഓണ്‍ ചെയ്ത് വിശ്രമിക്കുന്നവര്‍ ജാഗ്രെതെ… നിങ്ങള്‍ ക്ഷണിച്ചു വരുന്നത് അപകടം. കഴിഞ്ഞ ദിവസം പിതാവിന്റെ ചികിത്സാര്‍ഥം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവാവ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സമാന രീതിയിലുള്ള സംഭവമാണെന്നാണ് സൂചന. ഇതോടെയാണു, വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടു കാലാവസ്ഥയില്‍ എ.സി. ഓണ്‍ ചെയ്ത് കാറില്‍ വിശ്രമിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഇവര്‍ പറയുന്നു. അപൂര്‍വമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എന്‍ജിന്‍ പ്രവര്‍ത്തിച്ചാണ് എ.സിയുടെ പ്രവര്‍ത്തനം. ഇതിനായി ഇന്ധനം പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ െഡെ ഓക്‌െസെഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്പോള്‍ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോ ഓക്‌െസെഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇതാണ് അപകടത്തിലേക്കു നയിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന കാര്‍ബണ്‍ മോണോ ഓക്‌െസെഡ് എക്‌സ്‌ഹോസ്റ്റ് െപെപ്പില്‍ ഘടിപ്പിച്ച ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍ എന്ന സംവിധാനത്തിലൂടെ വിഷം…
Read More » -
മഴക്കാലത്ത് അടുക്കളയില്‍ എപ്പോഴും സൂക്ഷിക്കേണ്ട അഞ്ച് ചേരുവകള്‍
മഴക്കാലമെന്നാല്‍ മിക്കവര്‍ക്കും ഏറെ സന്തോഷമുള്ള സമയമാണ്. മഴയും തണുത്ത കാലാവസ്ഥയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ഒരുപാടാണ്. എന്നാല്‍ മഴക്കാലത്തിന്‍റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഈ കാലാവസ്ഥയില്‍ പിടിപെടുന്ന രോഗങ്ങളാണ്. കൊതുകുജന്യ രോഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അധികവും അണുബാധകളാണ് മഴക്കാലത്ത് വ്യാപകമാകാറ്. ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയെല്ലാം ഇത്തരത്തില്‍ പിടിപെടാറുണ്ട്. മഴക്കാലത്തെ ഇത്തരം സാധാരണ അണുബാധകള്‍ ഒഴിവാക്കുന്നതിന് നമ്മള്‍ രോഗപ്രതിരോധ ശേഷി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യമാണ്. ഇനി, മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അണുബാധകളൊഴിവാക്കുന്നതിനും അടുക്കളയില്‍ എല്ലായ്പോഴും സൂക്ഷിക്കേണ്ട അഞ്ച് ചേരുവകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. മിക്ക വീടുകളില്‍ തുളസിച്ചെടി വളര്‍ത്താറുണ്ട്. ഒരു ഔഷധമെന്ന നിലയിലാണ് നാം തുളസിയെ കാണുന്നത്. സ്ട്രെസ് അകറ്റാനും, ഉന്മേഷം വര്‍ധിപ്പിക്കാനുമെല്ലാം തുളസി സഹായിക്കും. ഇത് ചായയിലോ വെള്ളത്തിലോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. അടുത്തതായി വേണ്ടത് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍, പാരഡോള്‍സ് തുടങ്ങി ഒരുപിടി ഘടകങ്ങള്‍ക്ക് അണുബാധകളെ ചെറുക്കുന്നതിന് സാധിക്കും. ഇതിന് പുറമെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങളെ…
Read More » -
കൊവിഡ് ഭേദമായ ശേഷം എപ്പോഴും ക്ഷീണമാണോ ?
കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നാമോരോരുത്തരും. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അതിശക്തമായ രീതിയിലാണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം വന്നെത്തിയിരുന്നത്. ‘ഡെല്‍റ്റ’ എന്ന വകഭേദമായിരുന്നു ഇതിന് കാരണമായത്. ‘ഡെല്‍റ്റ’യക്ക് ശേഷം ‘ഒമിക്രോണ്‍’ എന്ന വകഭേദമാണ് രാജ്യത്ത് അടുത്ത തരംഗം സൃഷ്ടിച്ചത്. എന്നാല്‍ രണ്ടാമത്തേത് തന്നെയായിരുന്നു ഏറ്റവും ശക്തമായത്. വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളിലും നേരിയ വ്യത്യാസങ്ങള്‍ കണ്ടുവന്നു. ഇപ്പോഴും ഈ വ്യതിയാനങ്ങള്‍ കാണാം. എന്നാല്‍ ഒരു കൂട്ടം ലക്ഷണങ്ങള്‍ പൊതുവില്‍ സുസ്ഥിരമായി കൊവിഡില്‍ കാണാം. പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. പലരെയും കൊവിഡിന് ശേഷവും കൊവിഡ് അനുബന്ധമായി വന്ന പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. ഇതിനെയാണ് ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നത്. കൊവിഡിന്റെ ഭാഗമായി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍/ ലക്ഷണങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡി’ല്‍ കാണുക. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലോംഗ് കൊവിഡിന്‍റെ ഭാഗമായി വരാം. പ്രധാനമായും…
Read More » -
കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍
കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍ ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ മൂലം കാഴ്ചാതകരാറുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണ് ബാധിക്കപ്പെടുമെന്ന് നാം പൊതുവില്‍ പറയുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണിനെ അങ്ങനെ കാര്യമായി ബാധിക്കുന്നതായിരിക്കില്ല. അതേസമയം മറ്റ് പലതും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനുമുണ്ടായിരിക്കും. അങ്ങനെ കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. വ്യായാമം കണ്ണുകള്‍ക്ക് വ്യായാമമുണ്ട്. ഇത് പലരും പതിവായി ചെയ്യാറുമുണ്ട്. കാഴ്ചശക്തിക്ക് ( Eye Sight )മങ്ങലേല്‍ക്കാതിരിക്കാനാണ് വ്യായാമമെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് കാഴ്ചശക്തിയെ ഒരുരീതിയിലും സ്വാധീനിക്കില്ല. കണ്ണുകള്‍ ജോലിഭാരം മൂലം നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാൻ വ്യായാമം സഹായിക്കും. നേരിയ വെളിച്ചത്തില്‍ വായിക്കുന്നത് ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കണ്ടാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ വഴക്ക് പറയാറില്ലേ? ഇത് ക്രമേണ കാഴ്ച ഇല്ലാതാക്കുമെന്ന്. യഥാര്‍ത്ഥത്തില്‍ ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കൊണ്ട് കണ്ണിന് പ്രശ്നങ്ങളൊന്നും സംഭവിക്കില്ല.…
Read More » -
കുഞ്ഞുങ്ങളിലെ പനി; അമ്മമാര്‍ ശ്രദ്ധിക്കേണ്ടവ
കുഞ്ഞുങ്ങളിൽ വളരെ പെട്ടെന്ന് പിടിപ്പെടുന്ന ഒന്നാണ് പനി. പല കാരണങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങളിൽ പനി പിടിപ്പെടുന്നത്. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളിലെ പനി കുറയ്ക്കാന്‍ സാധിക്കും. കുഞ്ഞുങ്ങളിൽ പനി ഉണ്ടാകുന്ന അവസരത്തിൽ ധാരാളം വെള്ളം നൽകണം. കുഞ്ഞുങ്ങൾക്ക് ചെറുചൂടുവെള്ളം തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ പനി പെട്ടെന്ന് കുറയാൻ സഹായിക്കും. കടുത്ത പനിയുള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. നല്ല പനി ഉണ്ടെങ്കിൽ ഇടവിട്ട് തുടച്ചെടുക്കണം. പനി പിടിപ്പെടുമ്പോൾ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വർധിക്കാനിടയാക്കും. കുഞ്ഞുങ്ങളിലെ പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്… 1. പനിയുള്ളപ്പോൾ കുഞ്ഞിന്റെ വായ,…
Read More » -
ഓര്‍ത്തഡോക്‌സ് സഭയില്‍ ഏഴ് മെത്രാപ്പോലീത്തമാര്‍ ഇന്ന് അഭിഷിക്തരാകും
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഇന്ന് ഏഴ് മെത്രാപ്പോലീത്താമാര്‍ അഭിഷിക്തരാകും. മലങ്കര സുറിയാനി അസോസിയേഷന്‍ തെരഞ്ഞെടുത്തവരെയാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തപ്പെടുന്നത്. രാവിലെ ആറിന് ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വിശുദ്ധ കുര്‍ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും. രണ്ട് ഭാഗങ്ങളായിട്ടുള്ള ശുശ്രൂഷയില്‍ ആദ്യ ഭാഗത്ത് സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രധാന ഭാഗമായ രണ്ടാം ശുശ്രൂഷ ആരംഭിക്കും. ഈ ശുശ്രൂഷയില്‍ പ്രധാനമായിട്ടുള്ളത് പരിശുദ്ധാത്മ ദാനത്തിനായിട്ടുള്ള പ്രാര്‍ത്ഥനയാണ്. മെത്രാഭിഭിഷേക സമയത്താണ് ഓരോരുത്തരും സ്വീകരിക്കുന്ന പുതിയ പേരുകള്‍ പ്രഖ്യാപിക്കുന്നത്. അതു കഴിഞ്ഞാല്‍ അവരെ മെത്രാപ്പോലീത്തായ്ക്കടുത്ത സ്ഥാനവസ്ത്രങ്ങള്‍(അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകരണത്തോടെ ധരിപ്പിക്കും. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം…
Read More » -
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,പ്രൊഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്ക് പുരസ്കാരം
തൃശൂര്‍: 20121ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍. കവി അന്‍വര്‍ അലിക്ക് കവിതാ വിഭാഗത്തിൽ പുരസ്‌കാരം. ‘മെഹ്ബൂബ് എക്‌സ്പ്രസ്’ എന്ന കൃതിക്കാണ് പുരസ്കാരം. പ്രൊഫ. ടി ജെ ജോസഫും പുരസ്കാരത്തിന് അർഹനായി. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും അവാർഡിന് അർഹനായി. വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കവിത – അന്‍വര്‍ അലി -മെഹബൂബ് എക്‌സ്പ്രസ്നോവല്‍ – ഡോ. ആര്‍ രാജശ്രീ – കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതനോവല്‍ – വിനോയ് തോമസ് – പുറ്റ്ചെറുകഥ – ദേവദാസ് വിഎം – വഴി കണ്ടുപിടിക്കുന്നവര്‍നാടകം – പ്രദീപ് മണ്ടൂര്‍ – നമുക്ക് ജീവിതം പറയാംസാഹിത്യ വിമര്‍ശനം – എന്‍…
Read More » -
ഒടിടി റിലീസ് ഇടവേള നീട്ടണമെന്ന ആവശ്യം ഫിലിം ചേംബർ ചർച്ച ചെയ്യും
കൊച്ചി: തീയേറ്ററർ റിലീസ് ചെയ്യുന്ന സിനിമകളുടെ ഒടിടി റിലീസ് നീട്ടണമെന്ന തീയേറ്റർ ഉടമകളുടെ ആവശ്യം ചർച്ച ചെയ്യാൻ ഫിലിം ചേംബർ തീരുമാനിച്ചു. ഒടിടി റിലിസിനുള്ള ഇടവേള 56 ദിവസമാക്കി ഉയർത്തണം എന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം. ഇക്കാര്യം ആഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് ഫിലിം ചേംബറിൻ്റെ തീരുമാനം. ഒടിടി സേവനദാതാക്കളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള ചർച്ച നടത്താനാണ് ചേംബർ ആലോചിക്കുന്നത്. തീയേറ്ററിൽ റിലീസ് ആകുന്ന ചിത്രങ്ങൾ OTT പ്ലാറ്റ് ഫോമുകൾ റിലീസ് ചെയ്യാൻ നൽകുന്ന കാലാവധി വർധിപ്പിക്കണം എന്നാവശ്യപ്പെട്ടു നേരത്തെ തീയേറ്റർ ഉടമകൾ ഫിലിം ചേംബറിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായത്. പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴിഞ്ഞാൽ ഒ ടി ടിയിൽ എത്തുന്ന സ്ഥിതിയാണ്.…
Read More »

