തൃശൂര്‍: 20121ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍. കവി അന്‍വര്‍ അലിക്ക് കവിതാ വിഭാഗത്തിൽ പുരസ്‌കാരം. ‘മെഹ്ബൂബ് എക്‌സ്പ്രസ്’ എന്ന കൃതിക്കാണ് പുരസ്കാരം. പ്രൊഫ. ടി ജെ ജോസഫും പുരസ്കാരത്തിന് അർഹനായി. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും അവാർഡിന് അർഹനായി. വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
കവിത – അന്‍വര്‍ അലി -മെഹബൂബ് എക്‌സ്പ്രസ്നോവല്‍ – ഡോ. ആര്‍ രാജശ്രീ – കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതനോവല്‍ – വിനോയ് തോമസ് – പുറ്റ്ചെറുകഥ – ദേവദാസ് വിഎം – വഴി കണ്ടുപിടിക്കുന്നവര്‍നാടകം – പ്രദീപ് മണ്ടൂര്‍ – നമുക്ക് ജീവിതം പറയാംസാഹിത്യ വിമര്‍ശനം – എന്‍ അജയകുമാര്‍ – വാക്കിലെ നേരങ്ങള്‍വൈജ്ഞാനിക സാഹിത്യം – ഡോ. ഗോപകുമാര്‍ ചോലയില്‍ – കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും.
ജീവചരിത്രം/ആത്മകഥ – പ്രൊഫ. ടിജെ ജോസഫ് – അറ്റുപോകാത്ത ഓര്‍മ്മകള്‍ജീവചരിത്രം/ആത്മകഥ – എം കുഞ്ഞാമന്‍ – എതിര്യാത്രാവിവരണം – വേണു – നഗ്നരും നരഭോജികളുംവിവര്‍ത്തനം – അയ്മനം ജോണ്‍ – കായേന്‍ (ഷൂസെ സരമാഗൂ)ബാലസാഹിത്യം – രഘുനാഥ് പലേരി – അവര്‍ മൂവരും ഒരു മഴവില്ലുംഹാസസാഹിത്യം – ആന്‍ പാലി – അ ഫോര്‍ അന്നമ്മ