HealthLIFE

കാറിലെ എ.സി. വിശ്രമം, അപകടമോ ?

പുറത്തെ ചൂട് അല്‍പ്പം കൂടുമ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ കയറി, എ.സി. ഓണ്‍ ചെയ്ത് വിശ്രമിക്കുന്നവര്‍ ജാഗ്രെതെ… നിങ്ങള്‍ ക്ഷണിച്ചു വരുന്നത് അപകടം. കഴിഞ്ഞ ദിവസം പിതാവിന്റെ ചികിത്സാര്‍ഥം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവാവ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സമാന രീതിയിലുള്ള സംഭവമാണെന്നാണ് സൂചന. ഇതോടെയാണു, വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൂടു കാലാവസ്ഥയില്‍ എ.സി. ഓണ്‍ ചെയ്ത് കാറില്‍ വിശ്രമിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഇവര്‍ പറയുന്നു. അപൂര്‍വമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എന്‍ജിന്‍ പ്രവര്‍ത്തിച്ചാണ് എ.സിയുടെ പ്രവര്‍ത്തനം. ഇതിനായി ഇന്ധനം പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ െഡെ ഓക്‌െസെഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്പോള്‍ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോ ഓക്‌െസെഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇതാണ് അപകടത്തിലേക്കു നയിക്കുന്നത്.

Signature-ad

ഇത്തരത്തിലുണ്ടാകുന്ന കാര്‍ബണ്‍ മോണോ ഓക്‌െസെഡ് എക്‌സ്‌ഹോസ്റ്റ് െപെപ്പില്‍ ഘടിപ്പിച്ച ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍ എന്ന സംവിധാനത്തിലൂടെ വിഷം അല്ലാത്ത കാര്‍ബര്‍ െഡെ ഓക്‌െസെഡ് ആക്കി മറ്റും.സാധാരണ ഗതിയില്‍ കാറുകളില്‍ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല. എന്നാല്‍ തുരുമ്പിച്ചോ, മറ്റു കാരണങ്ങള്‍ കൊണ്ട് ദ്രവിച്ചോ െപെപ്പില്‍ ദ്വാരങ്ങള്‍ വീണാല്‍ ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടറില്‍ എത്തുന്നതിനും മുന്‍പേ കാര്‍ബണ്‍ മോണോക്‌െസെഡ് പുറത്തേക്കു വരാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതില്‍ നല്ലൊരു ഭാഗം ലയിച്ചു പോകും. എന്നാല്‍ നിര്‍ത്തിയ വാഹനത്തില്‍ ഇത് ദ്വാരങ്ങളില്‍ കൂടി അകത്തേയ്ക്ക് കടന്ന് അപകടം സംഭവിക്കാം.

വിശ്രമിക്കുമ്പോള്‍ എ.സി.ഓണ്‍ ചെയ്യുന്നതിന് പകരം ാസുകളോ വാതിലുകളോ തുറന്നിടുകയാണെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്നു വിദഗ്ധര്‍ പറയുന്നു. വാഹനം 25,000-30,000 കിലോമീറ്ററുകളില്‍ എ.സി സര്‍വീസ് ചെയ്യുന്നതും അപകടം ഒഴിവാക്കും. വാഹനത്തിനുള്ള പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടരുതെന്നും വാഹന വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

Back to top button
error: