LIFE

  • യുദ്ധത്തിനിടെ വോഗിന്റെ കവറിൽ യുക്രൈൻ പ്രസിഡന്റും ഭാര്യയും, അഭിനന്ദിച്ചും പ്രതിഷേധിച്ചും ഇന്റര്‍നെറ്റ്

    കൈവ്: വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയിൽ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയുമാണ്. റഷ്യ – യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദമ്പതികളുടെ വോഗിലെ കവറിന് എന്നാൽ സമ്മിശ്ര പ്രതികരണമാണ്. കൈവിൽ വച്ച് ഇരുവരും വോഗിന് അഭിമുഖം നൽകി. 150 ദിവസത്തിലേറെയായി യുക്രൈനിൽ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന് പേരിട്ട് സെലൻസ്കയുടെ ചിത്രവും വോഗ് നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഓഫീസിനുള്ളിൽ ഇരിക്കുന്ന ചിത്രവും ഒപ്പം തകര്‍ന്ന കപ്പലിന് മുന്നിൽ പട്ടാള വനിതകൾക്കൊപ്പം നിൽക്കുന്ന ചിത്രവും വോഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യുദ്ധഘട്ടത്തിൽ ഒലേന സെലൻസ്ക നയതന്ത്രത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്ന് വോഗ് കുറിച്ചു. എന്നാൽ ചിത്രങ്ങൾക്ക് സമ്മിശ്ര പതികരണമാണ് ലഭിക്കുന്നത്. ചില‍ര്‍ ഇതിനെ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിച്ചു. എന്നാൽ ചിലര്‍ വിമര്‍ശനവുമായെത്തി. രാജ്യം യുദ്ധം നയിക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.…

    Read More »
  • “ടു മെൻ ” ക്യാരക്ടർ പോസ്റ്റർ

      നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ടു മെന്‍ ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. എം എ നിഷാദ് അവതരിപ്പിക്കുന്ന അബൂക്ക എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ആഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ,സാദ്ദിഖ്, സുധീർ കരമന,സോഹൻ സീനുലാൽ, ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡാർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. എഡിറ്റർ-വി സാജൻ.   അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ…

    Read More »
  • തെലുങ്ക് സിനിമയിലും പ്രതിസന്ധി: വരുമാനം ഇടിഞ്ഞു, ചെലവ് വര്‍ധിച്ചു; ഓഗസ്റ്റ് 1 മുതല്‍ ചിത്രീകരണം നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍

    കൊവിഡ് കാലം ദോഷകരമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ബോളിവുഡിന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി നഷ്ടപ്പെട്ട കാലത്ത് ആ സ്ഥാനത്തേക്ക് കുതിച്ചത് തെലുങ്ക് സിനിമയായിരുന്നു. എന്നാല്‍ അവിടെയും കാര്യങ്ങള്‍ ശുഭകരമല്ലെന്നാണ് പുതിയ വിവരം. കൊവിഡ് കാലത്തിനു ശേഷം തങ്ങളുടെ വരുമാനം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് തെലുങ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് സിനിമയിലെ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് സൂചന. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 1 മുതല്‍ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അവര്‍. ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് എന്ന സംഘടന വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഈ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യവസായത്തെ കൂടുതല്‍ ആരോഗ്യകരമായ സാഹചര്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഫലപ്രദമായ വഴികള്‍ കണ്ടെത്തുംവരെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ…

    Read More »
  • ചാക്കോച്ചന്റെ തനി നാടന്‍ അഡാര്‍ ഐറ്റം ഡാന്‍സുമായി ദേവദൂതര്‍ വീണ്ടുമെത്തി; രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി യൂ ട്യൂബില്‍ സൂപ്പര്‍ഹിറ്റ്

    കുഞ്ചാക്കോ ബോബനും ദേവദൂതരും ചേര്‍ന്ന് കാഴ്ചക്കാരെ അടക്കിഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സോടെ ആയിരുന്നു ഗാനം പുറത്തിറങ്ങിയത്. രണ്ടാം വരവിലും ദേവദൂതര്‍ സൂപ്പര്‍ഹിറ്റാണെന്നാണ് യൂട്യൂബില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചാക്കോച്ചന്‍െ്‌റ കിടിലന്‍ ഡാന്‍സിനൊപ്പമെത്തിയ പാട്ടിപ്പോള്‍ ഇപ്പോള്‍ രണ്ട് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്‌കോ ഡാന്‍സ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. എല്ലാ ഉത്സവ പറമ്പുകളിലും നമുക്ക് കാണാന്‍ കഴിയുന്നൊരു കഥാപാത്രത്തെ അതിമനോഹരമായി ചാക്കോച്ചന്‍ അവതരിപ്പിച്ചെന്നാണ് കാഴ്ചക്കാര്‍ ഒന്നടങ്കം…

    Read More »
  • പിതൃക്കള്‍ക്ക് മോക്ഷം, മനസിന് ശാന്തി; കര്‍ക്കിടക ബലിതര്‍പ്പണത്തിന് പോകാം തിരുനെല്ലിയിലേക്ക്

    മാനന്തവാടി: മരിച്ചുപോയ പ്രിയപ്പെട്ടവര്‍ ഏറ്റവും സന്തോഷത്തോടെയിരിക്കണം, മോക്ഷപ്രാപ്തി നേടണം എന്ന വിശ്വാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ അര്‍പ്പിക്കുന്നതാണ് ബലിതര്‍പ്പണം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായാണ് ഹിന്ദുക്കള്‍ ബലിതര്‍പ്പണത്തെ കാണുന്നത്. അതിന് ഏറ്റവും അനുജോജ്യമായ ദിവസമായി കണക്കാക്കി വരുന്നത് കര്‍ക്കിടക വാവ് ആണ്. കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ അറിയപ്പെടുന്നത്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് കരുതിപ്പോരുന്നു. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. അതിനാല്‍ കൊല്ലത്തില്‍ ഒരു തവണ പിതൃതര്‍പ്പണം നടത്തുന്നത് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മോക്ഷപ്രാപ്തിക്കായി ദിവസവും പ്രാര്‍ഥിക്കുന്നതിനു തുല്യമായി കണക്കാക്കപ്പെടുന്നു. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാല്‍ ഈ ദിവസം പിതൃതര്‍പ്പണത്തിന് അനുയോജ്യമായ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. കേരളത്തില്‍ അത്തരത്തില്‍ പിതൃതര്‍പ്പണത്തിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രം. പിതൃക്കള്‍ക്ക് ഏറ്റവും…

    Read More »
  • ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി ഇലോണ്‍ മസ്‌കിന് ബന്ധം !

    ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായും അസംബന്ധമാണെന്നും ബ്രിന്നും താനും സുഹൃത്തുക്കളാണെന്നും തങ്ങള്‍ രണ്ടുപേരും കഴിഞ്ഞ രാത്രി പോലും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്നും മസ്‌ക് വ്യക്തമാക്കി. മൂന്നുവര്‍ഷത്തിനിടെ ആകെ രണ്ട് തവണ മാത്രമേ ബ്രിന്നിന്റെ ഭാര്യയായ നിക്കോളെയെ കണ്ടിട്ടുള്ളൂ. ഈ രണ്ട് സമയത്തും നിരവധിപേര്‍ ചുറ്റുമുണ്ടായിരുന്നു. ‘റൊമാന്‍റിക്’ ആയി ഒന്നും സംഭവിച്ചിട്ടില്ലെന്നും മസ്‌ക് വാര്‍ത്തയ്ക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. ഗൂഗിള്‍ സഹസ്ഥാപകനും കോടീശ്വരനുമായ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോളെ ഷാനഹാനും ഇലോണ്‍ മസ്‌കും തമ്മില്‍ അടുപ്പത്തിലാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായിരുന്ന മസ്‌കും ബ്രിന്നും സൗഹൃദം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

    Read More »
  • ഒരു നിമിഷം പോലും വിട്ടുനിൽക്കാനാവില്ല; ഭാര്യയുടെ മുഖമുള്ള തലയണയുമായി യുവാവിന്റെ ടൂർ

    വ്യത്യസ്തവും വളരെ രസകരവുമായ ചിത്രങ്ങളും വീഡിയോയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നമുക്ക് അവിശ്വസനീയമായി തോന്നുന്നതോ നമ്മളില്‍ കൗതുകം നിറയ്ക്കുന്നതോ ആയ സംഭവവികാസങ്ങളായിരിക്കും അത്. അത്തരത്തിലുള്ള കുറച്ചു ചിത്രങ്ങളാണ് ഫിലിപ്പൈന്‍സുകാരനായ റെയ്മണ്ട് ഫോര്‍ചുനാഡോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വ്യത്യസ്തമായ രീതിയിലുള്ള വിനോദയാത്രയുടെ ചിത്രമാണ് റെയ്മണ്ട് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ജൊവാന്‍ ഫോര്‍ചുനാഡോയ്‌ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു റേയ്മണ്ട് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. ഫിലിപ്പൈന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ പലവാന്‍ പ്രവിശ്യയിലെ കൊറോണിലേക്കായിരുന്നു യാത്ര. ഇരുവരും ഇതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ മോഡലായ ജൊവാന് അവസാന നിമിഷം ജോലിത്തിരക്ക് മൂലം യാത്രയില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഇതോടെ ഏറെ കാത്തിരുന്ന യാത്രയില്‍ റെയ്മണ്ട് തനിച്ചായി. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതില്‍ യാത്ര ഉപേക്ഷിക്കാനും തോന്നിയില്ല. എന്നാല്‍ ജൊവാന്റെ അസാന്നിധ്യം തന്നെ സങ്കടപ്പെടുത്തുമെന്ന് തോന്നിയതോടെ ഭാര്യയുടെ മുഖം പ്രിന്റ് ചെയ്ത തലയണ റെയ്മണ്ട് കൂടെയെടുത്തു. വെള്ളത്തില്‍ മുങ്ങുമ്പോഴും ഷോപ്പിങ്ങിന് പോകുമ്പോഴുമെല്ലാം റെയ്മണ്ട് തലയണ കൈവിടാതെ പിടിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍വെച്ച് തലയണ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ്…

    Read More »
  • നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

    കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു..!ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത.!! അതും നമ്മുടെ കേരളത്തിലെ അട്ടപ്പാടിയില്‍.ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ ചലച്ചിത്രമേള അരങ്ങേറുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9നാണ് NTFFന് സമാപനം. മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാ൪ മമ്മൂട്ടി നി൪വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് NTFFന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു. ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണ൯, നിർമ്മാതാക്കളായ ഡോ.എൻ.എം ബാദുഷ, എസ്.ജോർജ്, പ്രൊഡക്ഷന്‍ കണ്‍ട്രോള൪ ആരോമ മോഹൻ, പി.ആ൪.ഒ പി.ശിവപ്രസാദ്, ഫെസ്ററിവല്‍ ഡയറക്ട൪ വിജീഷ് മണി തുടങ്ങയവർ പങ്കെടുത്തു.  

    Read More »
  • ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി  തർപ്പണം

    പത്തനംതിട്ട : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28 ന് രാവിലെ 4 മണി മുതൽ നടക്കും കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച്…

    Read More »
  • ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും, ദുരുഹത നിറച്ച് നിണം ട്രയിലർ …..

    മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന –…

    Read More »
Back to top button
error: