LIFESocial Media

വിധിയോട് തോറ്റെങ്കിലും വിജയക്കപ്പോടെ വിമലിന്റെ അന്ത്യയാത്ര!; കബഡി മത്സരത്തിനിടെ മരിച്ച താരത്തിന്റെ മൃതദേഹത്തിനൊപ്പം ട്രോഫിയും അടക്കം ചെയ്ത് സുഹൃത്തുക്കള്‍

സേലം: മത്സരത്തിനിടെ മരിച്ച യുവ കബഡിതാരത്തിന് വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി സഹതാരങ്ങള്‍. തമിഴ്‌നാട്ടില്‍ പ്രാദേശിക കബഡി മത്സരത്തിനിടെ മരിച്ച സേലം സ്വദേശി വിമല്‍രാ(22) ജിന് സുഹൃത്തുക്കള്‍ നല്‍കിയ യാത്രാമൊഴിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

യുവതാരത്തിനുണ്ടായ ദാരുണാന്ത്യം രാജ്യത്തിന്റെ മുഴുവന്‍ കണ്ണുകള്‍ നനയിച്ച സംഭവമായിരുന്നു. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. സേലത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാ വിമല്‍രാജ് കുഡല്ലൂര്‍, പന്രുതിയില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരച്ചടങ്ങില്‍, മത്സരത്തില്‍ വിമല്‍ മുമ്പ് നേടിയ കപ്പ് മൃതദേഹത്തിനൊപ്പം അടക്കി സുഹൃത്തുക്കള്‍ വിമലിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്പ്പെടുത്തി. എതിര്‍ ടീമിന് പോയിന്റും ലഭിച്ചു. പെട്ടന്നുതന്നെ വിമല്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ട്ടില്‍ വീഴുകയായിരുന്നു. ഉടനെ പന്രുതി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കഡംപുളിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: