LIFE

  • തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പ്; 4 സ്വർണ മെഡൽ ഉൾപ്പടെ നേടി അജിത്തിന്റെ വിജയ​ഗാഥ

    ചെന്നൈ: തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി നടൻ അജിത്ത് കുമാർ. 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് മെ‍ഡലുകളാണ് താരം നേടിയത്. നാല് സ്വർണവും രണ്ട് വെങ്കലവും നേടിക്കൊണ്ടാണ് അജിത്ത് വിജയ​ഗാഥ തീർത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിലും ആറ് സ്വർണ മെഡലുകൾ നടൻ നേടിയിരുന്നു. ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. https://twitter.com/rameshlaus/status/1553215361415122950?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1553215361415122950%7Ctwgr%5Eebfb4e29be168b523b46fed5dc7c5a2c459ddee7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1553215361415122950%3Fref_src%3Dtwsrc5Etfw 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് അജിത്ത് ഈ നേട്ടം കൈവരിച്ചത്. അഭിനയത്തിന് പുറമെ ഫോട്ടോ​ഗ്രഫി, റേസിം​ഗ് തുടങ്ങിയവയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് അജിത്ത്. അതേസമയം, എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകർ. ‘വലിമൈ’യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ്…

    Read More »
  • രണ്‍ബീര്‍ കപൂറിന്റെ ലൗ രഞ്ജന്‍ സെറ്റില്‍ വന്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

    മുംബൈ: രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം, ഒരാള്‍ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് വൈകിട്ട് 4.30 നായിരുന്നു അപകടം. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. Mumbai | Level 2 fire reported in Andheri West area, near star Bazar on link road around 4.30 pm. 10 fire-fighting vehicles rushed to spot. Fire is reportedly at a shop of 1000 sq ft area. No injured persons reported yet: Mumbai fire brigade pic.twitter.com/brO73Up61f — ANI (@ANI) July 29, 2022 അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. ഒരു…

    Read More »
  • ബോളിവുഡില്‍ ഇത് ഗര്‍ഭകാലം; സോനം കപൂറിനും ആലിയ ഭട്ടിനും പിന്നാലെ ബിപാഷ ബസുവും ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ട്

    ബോളിവുഡ് നടിമാരായ ആലിയ ഭട്ടും സോനം കപൂറും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി അമ്മയാകാനുള്ള ഒരുക്കത്തിലാണ്. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡിലെത്തിയ ബിപാഷ ബസുവാണ് ആ താരം, ബിപാഷയ്ക്കും ഭര്‍ത്താവായ കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് ജനിക്കാന്‍ പോകുകയാണെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സന്തോഷവാര്‍ത്ത അടുത്ത ദിവസം തന്നെ ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.  2015-ലായിരുന്നു ബിപാഷയും കരണും പരിചയപ്പെടുന്നത്. ‘എലോണ്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വളരെ ലൂസായ വസ്ത്രമായിരുന്നു അത്. താരം തന്റെ വയര്‍…

    Read More »
  • മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ ‘സൈമൺ ഡാനിയേൽ’ ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ എത്തുന്നു

      വിനീത്കുമാർ,ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്ന ചിത്രമാണിത്. മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുര്യാക്കോസ് രചനയും നിർമ്മാണവും നിർവഹിക്കുന്നു. സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സാജൻ ആന്റണിയാണ്. ചിത്രത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. ‘ജോയിൻ ദി ഹണ്ട് ‘എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസ്റ്റിൻ ജോസ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വരുൺകൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആൻ അമിയും സച്ചിൻ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനർ രംഗനാഥ്‌ രവി. കലാ സംവിധാനം ഇന്ദുലാൽ കാവീട്. സൗണ്ട് മിക്സിങ് ഫസൽ ബക്കർ. കളറിങ് ലിജു പ്രഭാകർ. കോസ്റ്റ്യൂo & ഹെയർ സ്റ്റൈലിങ് അഖിൽ-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷൻ കൊറിയോഗ്രഫി റോബിൻ ടോം. ഓപ്പറേറ്റീവ് ക്യാമറമാൻ നിള ഉത്തമൻ. അസോസിയേറ്റ് ഡയറക്ടേഴ്സ് ജീസ് ജോസ്, ഡോൺ ജോസ്. ഡിസൈൻസ്…

    Read More »
  • മഴക്കാലത്തെ ജലദോഷത്തിന് ചിലവില്ലാതെ വീട്ടില്‍തന്നെ പരിഹാരം

    മഴക്കാലമെത്തുന്നതോടെ സീസണലായ രോഗങ്ങളുടെ ഘോഷയാത്രയായി. ചുമ, ജലദോഷം, തുമ്മല്‍, പനി പോലുള്ള പ്രശ്നങ്ങളാണ് അധികവും മഴക്കാലത്ത് നമ്മെ വലയ്ക്കാറ്. ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ ഈ കാലത്ത് മഴക്കാലരോഗങ്ങളെ തിരിച്ചറിയാനും നമുക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ രോഗ പ്രതിരോധശേഷിയെ ഒന്ന് മെച്ചപ്പെടുത്തുന്നതിലൂടെ വലിയൊരു പരിധി വരെ സീസണലായ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ മഴക്കാലത്ത് പിടിപെടുന്ന അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമായൊരു പാനീയത്തെയും പൊടിയെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്പൈസുകള്‍ കൊണ്ടാണ് ഈ പാനീയവും പൊടിയും തയ്യാറാക്കുന്നത്. നമ്മുടെ വീട്ടില്‍ വച്ചുതന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണിവ. ആദ്യം പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. തക്കോലം (2 എണ്ണം), കറുവപ്പട്ട ( അരയിഞ്ച് വലിപ്പത്തിലൊരു കഷ്ണം), ഗ്രാമ്പൂ ( 4-5 ), കുരുമുളക് ഃ 6-7 എണ്ണം) എന്നിവയാണ് ഇതിനാവശ്യമായിട്ടുള്ളത്. ഇവയെല്ലാം ഒന്നിച്ച് രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത്, വെള്ളം നല്ലതുപോലെ തിളപ്പിക്കുക. തിളപ്പിച്ച് രണ്ട് കപ്പ് വെള്ളമെന്നത് ഒരു കപ്പിലേക്ക് എത്തണം.…

    Read More »
  • സ്വപ്‌ന സാഫല്യമെന്ന് സണ്ണി ലിയോണ്‍; അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി അവസരം!

    മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തില്‍ നടി സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വപ്നസാഫല്യം എന്ന് വിശേഷിപ്പിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുരാഗ് കശ്യപിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അനുരാഗ് കശ്യപ് ബോളിവുഡ് താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടയാളാണ്. അനുരാഗിന്റെ ചിത്രങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട് ആരാധകര്‍ക്കിടയില്‍. അനുരാഗിനൊപ്പം സണ്ണി ലിയോണ്‍ കൂടി എത്തുന്ന ചിത്രം ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം അവര്‍ കുറിച്ചു.   View this post on Instagram   A post shared by Sunny Leone (@sunnyleone) അനുരാഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തില്‍…

    Read More »
  • മാര്‍ ബസേലിയോസ് ദയറായ്ക്ക് അനുഗ്രഹനിമിഷം; സഭാ ചരിത്രത്തില്‍ അദ്യമായി ഒരേ ആശ്രമത്തില്‍നിന്ന് മൂന്നുപേര്‍ ഒരുമിച്ച് മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ചു

    കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ അഭിഷേകം ചെയ്യപ്പെട്ട ഏഴുപേരില്‍ മൂന്നുപേരും കോട്ടയം ഭദ്രാസനത്തില്‍നിന്ന് പഠിച്ചിറങ്ങിയവര്‍. സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരാണ് കോട്ടയം ഭദ്രാസനത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയത്. ഇവര്‍ മൂന്നു പേരും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായിലെ അംഗങ്ങളും കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ ശിഷ്യന്‍മാരുമായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഒരു ആശ്രമത്തില്‍നിന്ന് ഒന്നിലധികം പേര്‍ ഒരുമിച്ച് മെത്രാന്‍മാരാകുന്നത് ആദ്യമാണ്. ആലപ്പുഴ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ് തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കോട്ടയം െവെദിക സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് പൂര്‍ണ ശെമ്മാശപട്ടവും സ്വീകരിച്ചത്. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍ കിഴക്കേമണ്ണില്‍ വീട്ടില്‍…

    Read More »
  • മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി

    കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി. ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), തോമസ് മാര്‍ ഇവാനിയോസ് (ഫാ.പി. സി തോമസ്), ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് (ഫാ വര്‍ഗീസ് ജോഷ്വാ). ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, (ഫാ. വിനോദ് ജോര്‍ജ്) ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് (കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (ഫാ. റെജി ഗീവര്‍ഗീസ്),സഖറിയാ മാര്‍ സേവേറിയോസ് ( ഫാ. സഖറിയാ െനെനാന്‍) എന്നിവരാണ് അഭിഷിക്തരായത്. വിശുദ്ധ കുര്‍ബ്ബാന മധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. രണ്ടു ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പട്ടത്വ പ്രഖ്യാപനം…

    Read More »
  • വാട്‌സ്ആപ്പ് സക്കര്‍ബര്‍ഗിന്റെ അറുക്കപ്പെടാനുള്ള കുഞ്ഞാടോ ?

    പണം ലഭിക്കുന്നില്ല എന്നതാണല്ലോ വാട്ട്സ്ആപ്പില്‍ സക്കര്‍ബര്‍ഗിന് താല്‍പ്പര്യം കുറയാനുള്ള പ്രധാനകാരണം. എന്നാല്‍ സന്ദേശ കൈമാറ്റ ആപ്പില്‍ നിന്നും പണം കണ്ടെത്താന്‍ അത്രയും ബുദ്ധിമുട്ടാണോ?. ചൈനക്കാര്‍ അത് പറയില്ല. ടെൻസെന്‍റ് നടത്തുന്ന ചൈനയിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വീചാറ്റ്.   2022 ജൂണിൽ മാത്രം 500 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഈ ആപ്പ് ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്‍റെ കണക്കുകള്‍ അനുസരിച്ചാണ് ഇത്.  പേയ്‌മെന്റുകൾ, പരസ്യം ചെയ്യൽ, ഗെയിം ഗേറ്റ് വേ എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ആപ്പ് പണം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയ്ക്ക് പുറത്ത് വളരെക്കുറച്ച് സ്വാദീനമുള്ള വീചാറ്റ് ഇത്രയും തുകയുണ്ടാക്കുന്നുണ്ടെങ്കില്‍ ലോക വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് അത് സാധിക്കേണ്ടതല്ലെ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതിനുള്ള ഉത്തരം എന്തിനാണ് സക്കര്‍ബര്‍ഗ് വാട്ട്സ്ആപ്പ് വാങ്ങിയത് എന്നതിലാണ് കിടക്കുന്നത്. വാട്ട്സ്ആപ്പ് ഏറ്റെടുക്കല്‍ 2014 മുതല്‍ ഒരു നിയമപ്രശ്നമായി അമേരിക്കയിലെ…

    Read More »
  • കാറിലെ എ.സി. വിശ്രമം, അപകടമോ ?

    പുറത്തെ ചൂട് അല്‍പ്പം കൂടുമ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ കയറി, എ.സി. ഓണ്‍ ചെയ്ത് വിശ്രമിക്കുന്നവര്‍ ജാഗ്രെതെ… നിങ്ങള്‍ ക്ഷണിച്ചു വരുന്നത് അപകടം. കഴിഞ്ഞ ദിവസം പിതാവിന്റെ ചികിത്സാര്‍ഥം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവാവ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സമാന രീതിയിലുള്ള സംഭവമാണെന്നാണ് സൂചന. ഇതോടെയാണു, വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടു കാലാവസ്ഥയില്‍ എ.സി. ഓണ്‍ ചെയ്ത് കാറില്‍ വിശ്രമിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഇവര്‍ പറയുന്നു. അപൂര്‍വമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എന്‍ജിന്‍ പ്രവര്‍ത്തിച്ചാണ് എ.സിയുടെ പ്രവര്‍ത്തനം. ഇതിനായി ഇന്ധനം പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ െഡെ ഓക്‌െസെഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്പോള്‍ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോ ഓക്‌െസെഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇതാണ് അപകടത്തിലേക്കു നയിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന കാര്‍ബണ്‍ മോണോ ഓക്‌െസെഡ് എക്‌സ്‌ഹോസ്റ്റ് െപെപ്പില്‍ ഘടിപ്പിച്ച ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍ എന്ന സംവിധാനത്തിലൂടെ വിഷം…

    Read More »
Back to top button
error: