LIFE

  • കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; രോഗബാധിതരെ കണ്ടെത്താൻ അശ്വമേധം കാമ്പയിനു തുടക്കം

    തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും…

    Read More »
  • ഇനി പടയണിക്കാലം; കോട്ടാങ്ങല്‍ പടയണിക്കു തുടക്കം കുറിച്ച് ചൂട്ടുവയ്പ്പ് 21ന്

    പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്‌പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്. ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര്‍ ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും. എല്ലാദിവസവും പടയണി ചടങ്ങുകള്‍ക്ക് മുന്‍പായി വിവിധ കലാപരിപാടികള്‍ കുളത്തൂര്‍ കോട്ടാങ്ങല്‍ കരക്കാരുടെ സ്‌റ്റേജുകളില്‍ നടക്കും. വലിയ പടയണി നാളുകളില്‍ തിരുമുഖദര്‍ശനം സാധ്യമാണ്. പുലര്‍ച്ചെ നാലിന് നടക്കുന്ന കാലന്‍ കോലം മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യം എന്ന്…

    Read More »
  • നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി

    നടന്‍ മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്‍റ് സെന്‍ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന്‍ ആണ് മിഥുന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി. കല്യാണിയുടെയും തന്‍റെ അനുജന്‍ മിഥുന്‍റെയും പ്രണയത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൃദുല കുറിച്ചിരുന്നു. ഒരു പതിറ്റാണ്ട് നീളുന്ന അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷി മേനോനുമൊത്തുള്ള എന്‍റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണമായത് കല്യാണിക്കും മിഥുനുമാണ്. തന്‍റെ ചേച്ചിയുമൊത്ത് വീട്ടിലേക്ക് ഒരുമിച്ചിരുന്ന് പഠിക്കാന്‍ വരുന്ന എന്നെ വെറുത്തിരുന്ന ആ ടീനേജര്‍ക്ക് ഇനി എല്ലാ ദിവസവും എന്‍റെ മുഖം കാണേണ്ടിവരും. അല്ലാതെ മറ്റ് വഴികളില്ല, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.   View this post on Instagram   A post…

    Read More »
  • കെ.ജി.എഫ് മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; നിരാശയോടെ യഷ് ആരാധകര്‍

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് കെ.ജി.എഫ്. യഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി എത്തിയ ലോകമെമ്പാടു ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ്. രണ്ടാം ഭാഗം അവസാനിച്ചത് മൂന്നാം ഭാഗത്തിനുള്ള സൂചന മുന്നോട്ട് വച്ചായിരുന്നു. രണ്ടാം ഭാഗം വന്‍ വിജയമായതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന് ആകെ അഞ്ച് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. സിനിമയുടെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. ഇ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, കെ.ജി.എഫ് മൂന്നില്‍ ‘റോക്കി ഭായ്’ യഷ് പൂര്‍ണ്ണ വേഷത്തിലുണ്ടാകില്ല. സീന്‍ കോണറിയെയും ഡാനിയല്‍ ക്രെയ്ഗിനെയും ജെയിംസ് ബോണ്ട് നായകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് പോലെ യഷ് ‘കെ.ജി.എഫ്’ താരമായി മാത്രം മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.…

    Read More »
  • ചക്കയാണോ ? അതോ പൈനാപ്പിളോ? ഇതാണ് പൈനാപ്പിൾ ചക്ക അഥവാ സീഡ്‌ലെസ് ജാക്ക് !

    പണ്ടൊക്കെ നാടൻ പ്ലാവിനങ്ങളായിരുന്നു നമ്മുടെ നാട്ടിൽ കൂടുതൽ. എന്നാൽ ഇന്ന് സ്വദേശിയും വിദേശിയും ആയ നൂറുകണക്കിന് പ്ലാവ് ഇനങ്ങൾ പ്രചാരത്തിലുണ്ട്. ചക്കയ്ക്ക് പ്രിയവും പ്രചാരവും ഏറിയതോടെ പ്ലാവ് നടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. പെട്ടെന്ന് കായ്ച്ച് ഫലം തരുന്ന ഹൈബ്രിഡ് തൈകൾക്കാണ് ആളുകൾ ഏറെയുള്ളത്. അധികം പൊക്കം വയ്ക്കാത്ത ഇത്തരം മരങ്ങളിലെ ചക്ക പറിച്ചെടുക്കാനും എളുപ്പമാണ്. ചക്ക പോലെ തന്നെ ഇപ്പോൾ നാട്ടിൽ പ്രചരിക്കുന്ന പുതിയ ഇനം പഴമാണ് പൈനാപ്പിൾ ജാക്ക് അഥവാ സീഡ്‌ലെസ് ജാക്ക്. സാധാരണ ചക്കയെപ്പോലെ കുരുവും ചുളകളുമുണ്ടാകില്ല, രുചിയിലും വ്യത്യാസമുണ്ട്. തായ്‌ലന്‍ഡില്‍ നിന്നു തന്നെയാണ് ഈയിനവും നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്. വ്യത്യസ്തമായ ചക്ക സാധാരണ ചക്കയില്‍ നിന്ന് വ്യത്യസ്തമാണ് ഈയിനം. കുരുവോ ചുളകളോ ഉണ്ടാവില്ല, ചക്കയുടെ പുറമെ ഉള്ള തൊലി പൈനാപ്പിള്‍ ചെത്തുന്നത് പോലെ ചെത്തി കളഞ്ഞു കഷ്ണങ്ങളാക്കി കഴിക്കാം, അതുകൊണ്ട് തന്നെ 80 ശതമാനത്തോളം ഭക്ഷ്യയോഗ്യമാണ്. സാധാരണ ചക്കയില്‍ കാണുന്നതു പോലെയുള്ള പശയും മടലുമെല്ലാം വളരെ കുറവാണ്. ഇതിനാല്‍…

    Read More »
  • ചർമ്മകാന്തിയും സൗന്ദര്യവും വർദ്ധിപ്പിക്കാൻ വഴിതേടി അലഞ്ഞവർക്ക് ഒരു സന്തോഷ വാർത്ത, ഇതാ ഒരത്ഭുത പഴം

    ഡോ. വേണു തോന്നക്കൽ മെച്ചപ്പെട്ട ചർമ്മകാന്തിയും സൗന്ദര്യവും സ്വായത്തമാക്കി പ്രായത്തെ അതിജീവിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരത്ഭുത ഫോർമുല. അതാണ് പെർസിമൺ ( Persimmon) പഴം. പ്രായത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന ചില ജൈവ തന്മാത്രകൾ ഈ പഴത്തിലുണ്ട്. തന്മൂലം ചർമം തിളക്കമുള്ളതും സുന്ദരവും ആയിരിക്കും. ഇത് ചർമ്മരോഗങ്ങളെ അകറ്റി ചർമാരോഗ്യം നില നിർത്തുന്നു. മാത്രമല്ല, ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ക്യാൻസർ, ഹൃദ്രോ ഗങ്ങൾ എന്നിവയെ ചെറുത്തു തോൽപ്പി ക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പൂർവാധികം ഭംഗി യോടെ നിലനിർത്താൻ സഹായിക്കുന്നു. ഇക്കാലത്ത് പടർന്നേറുന്ന പകർച്ചവ്യാധിക ൾ നമ്മുടെ രോഗപ്രതിരോധശേഷിക്കുറവി നെയാണ് സൂചിപ്പിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായി ക്കുകയും ശ്വാസകോശം, വൃക്കകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വർദ്ധിത കൊളസ്ട്രോൾ, പ്ര‌മേഹം, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നത് ഉത്തമം. പെർസിമൺ പഴം ആന്റി ഓക്സിഡന്റു കളുടെ ഒരു കലവറയാണ്. കൂടാതെ ജീവ കം എ, ജീവകം…

    Read More »
  • സ്‌ട്രോക്ക്: ഉടൻ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ രോഗിയെ രക്ഷിച്ചെടുക്കാം, രോഗം വരുന്നത് തടയാനും ചില മാർഗങ്ങളുണ്ട്; സ്‌ട്രോക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

       സ്‌ട്രോക്ക് ഇന്ന് ചെറുപ്പക്കാരെ പോലും  ബാധിയ്ക്കുന്നു. തലച്ചോറിനുള്ളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതും ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതുമാണ് സ്‌ട്രോക്ക്. ഇങ്ങനെ വന്നാല്‍ നാഡികള്‍ നശിക്കും. നശിക്കുന്ന നാഡികള്‍ ശരീരത്തിലെ ഏതു ഭാഗത്തേയാണ് നിയന്ത്രിയ്ക്കുന്നതെന്നാല്‍ ആ ഭാഗത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ചിലപ്പോള്‍ സംസാരത്തെയും കാഴ്ചയെയും  സ്‌ട്രോക്ക് ബാധിയ്ക്കും. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും സ്‌ട്രോക്ക് അംഗവൈകല്യമുണ്ടാക്കുന്നു. 10 പേര്‍ക്ക് സ്‌ട്രോക്ക് വന്നാല്‍ ഇതില്‍ 3 പേര്‍ മരിക്കും. ബാക്കി നാലു പേര്‍ കിടപ്പാകും. ഇനിയുള്ള മൂന്നു പേര്‍ വലിയ പ്രശ്‌നമില്ലാതെ പോകും. എന്നാല്‍ വീണ്ടും സ്‌ട്രോക്ക്, അറ്റാക്ക്, ഡിമന്‍ഷ്യ സാധ്യതകള്‍ ഇവര്‍ക്ക് കൂടുതലാണ്. ഇതു പോലെ പ്രായം ചെന്നവരിലെ അപസ്മാരം ഒരു കാര്യമാണ്. സ്‌ട്രോക്ക് സാധ്യത ലോകത്ത് ഇന്ന് അറ്റാക്ക് കഴിഞ്ഞാൽ കൂടുതല്‍ പേര്‍ മരിക്കുന്ന രോഗമാണ് സ്‌ട്രോക്ക്. അതിനാല്‍ തന്നെ മാരകമാണ് ഇത്. അതു കൊണ്ടു തന്നെ ഇത് തടയാന്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നാലില്‍ ഒരാള്‍ക്ക്…

    Read More »
  • നരച്ച മുടി കറുപ്പിക്കാൻ കിടിലൻ വിദ്യകൾ വീട്ടിൽത്തന്നെ തയ്യാറാക്കാം: പിന്നെന്തിന് കൃത്രിമ ഡൈ ഉപയോഗിച്ച് അതിവേഗം മൊട്ടത്തലയനാകണം

    മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. കൂടാതെ സ്‌ട്രെസ്, പോഷകങ്ങളുടെ അഭാവം, ചില മരുന്നുകള്‍ എന്നിവയും മുടി നരയ്ക്കാൻ കാരണമാണ് മുടി കറുപ്പിയ്ക്കാന്‍ കൃത്രിമ ഡൈ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഹെയര്‍ ഡൈകൾ പലതുണ്ട്. ഉണക്ക നെല്ലിക്ക കൊണ്ട് ഹെയർ ഡൈ ഇതിനായി വേണ്ടത് ഒരു ഇരുമ്പ് ചീനച്ചട്ടിയും ഉണക്ക നെല്ലിക്ക, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുമാണ്. ഉണക്ക നെല്ലിക്ക വീട്ടില്‍ തന്നെ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ വാങ്ങാം. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പ് പകരാനുമെല്ലാം ഇത് ഉത്തമമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത്. പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. തയ്യാറാക്കുന്ന വിധം ഒരു പിടി ഉണങ്ങിയ നെല്ലിക്ക ചീനച്ചട്ടിയില്‍ ഇടുക.…

    Read More »
  • പടുകുഴിയിൽനിന്ന് ബോളിവുഡിനെ കരകയറ്റുമോ ‘പഠാൻ’? ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു

    ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാവുന്ന പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന കിംഗ് ഖാൻ ചിത്രം എന്നത് ഒട്ടൊന്നുമല്ല ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് വർധിപ്പിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഓപണിംഗ് കളക്ഷനിൽ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ജനുവരി 25 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ഈ മാസം 10 ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് എന്ന് ആരംഭിക്കും എന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറെ ദിവസങ്ങളായി ഉയർത്തിയിരുന്ന ചോദ്യമാണ് ഇത്. ഇതിനുള്ള ഉത്തരമാണ് പുറത്തെത്തിയിരിക്കുന്നത്. റിലീസിന് നാല് ദിവസങ്ങൾക്ക് മുൻപ് 20 ന് ചിത്രത്തിൻറെ ഇന്ത്യയിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. #Pathaan Advance booking to commence from 20th January…

    Read More »
  • വിമർശകർക്ക് മറുപടിയായി മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം ‘പഠാൻ’ കണ്ട് ഷാരൂഖ് ഖാൻ

    ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാംതന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങളും ഉയർന്നിരുന്നു. ഷാരൂഖ് തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാൻ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആർകെയും കുടുംബവും തിയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.   View this…

    Read More »
Back to top button
error: