Health

ചർമ്മകാന്തിയും സൗന്ദര്യവും വർദ്ധിപ്പിക്കാൻ വഴിതേടി അലഞ്ഞവർക്ക് ഒരു സന്തോഷ വാർത്ത, ഇതാ ഒരത്ഭുത പഴം

ഡോ. വേണു തോന്നക്കൽ

മെച്ചപ്പെട്ട ചർമ്മകാന്തിയും സൗന്ദര്യവും സ്വായത്തമാക്കി പ്രായത്തെ അതിജീവിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരത്ഭുത ഫോർമുല. അതാണ് പെർസിമൺ ( Persimmon) പഴം. പ്രായത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന ചില ജൈവ തന്മാത്രകൾ ഈ പഴത്തിലുണ്ട്. തന്മൂലം ചർമം തിളക്കമുള്ളതും സുന്ദരവും ആയിരിക്കും. ഇത് ചർമ്മരോഗങ്ങളെ അകറ്റി ചർമാരോഗ്യം നില നിർത്തുന്നു.
മാത്രമല്ല, ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ക്യാൻസർ, ഹൃദ്രോ ഗങ്ങൾ എന്നിവയെ ചെറുത്തു തോൽപ്പി ക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പൂർവാധികം ഭംഗി യോടെ നിലനിർത്താൻ സഹായിക്കുന്നു.
ഇക്കാലത്ത് പടർന്നേറുന്ന പകർച്ചവ്യാധിക ൾ നമ്മുടെ രോഗപ്രതിരോധശേഷിക്കുറവി നെയാണ് സൂചിപ്പിക്കുന്നത്.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായി ക്കുകയും ശ്വാസകോശം, വൃക്കകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വർദ്ധിത കൊളസ്ട്രോൾ, പ്ര‌മേഹം, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നത് ഉത്തമം.
പെർസിമൺ പഴം ആന്റി ഓക്സിഡന്റു കളുടെ ഒരു കലവറയാണ്. കൂടാതെ ജീവ കം എ, ജീവകം സി, ബീറ്റാകരോട്ടിൻ, നാരു ഘടകങ്ങൾ തുടങ്ങിയവ ഇതിൽ ധാരാളമാ യി അടങ്ങിയിരിക്കുന്നു.
ഗുണം ഏറെയുണ്ട് എന്നു വച്ച് പഴം അ മിതമായി കഴിക്കരുത്. പ്രതിദിനം ഒരു മുഴു ത്ത പഴം ധാരാളം. ഈ പഴം അത്യപൂർവമാ യി ചിലരിൽ അലർജി ഉണ്ടാക്കുന്നു.
ഏറെ രുചികരമായ ഒരു പഴമാണിത്. ഏതാണ്ട് തക്കാളിയുടെ നിറവും ആകൃതിയും വലിപ്പവുമാണ്. പെർസിമൺ മരം ഏതാണ്ട് 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. Diospyros kaki എന്നാണ് ശാസ്ത്രനാമം. എബനേസീ (Ebenaceae) ആണ് കുടുംബം.
ചൈനയാണ് ജന്മദേശം. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ചൈനയിൽ ഈ പഴം കൃഷി ചെയ്തിരുന്നു. പഴം മാത്രമല്ല ഇലയും ചൈനീസ് മെഡിസിനിൽ വിവിധ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു.

Back to top button
error: