LIFE

  • സ്‌ട്രോക്ക്: ഉടൻ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ രോഗിയെ രക്ഷിച്ചെടുക്കാം, രോഗം വരുന്നത് തടയാനും ചില മാർഗങ്ങളുണ്ട്; സ്‌ട്രോക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

       സ്‌ട്രോക്ക് ഇന്ന് ചെറുപ്പക്കാരെ പോലും  ബാധിയ്ക്കുന്നു. തലച്ചോറിനുള്ളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതും ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതുമാണ് സ്‌ട്രോക്ക്. ഇങ്ങനെ വന്നാല്‍ നാഡികള്‍ നശിക്കും. നശിക്കുന്ന നാഡികള്‍ ശരീരത്തിലെ ഏതു ഭാഗത്തേയാണ് നിയന്ത്രിയ്ക്കുന്നതെന്നാല്‍ ആ ഭാഗത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ചിലപ്പോള്‍ സംസാരത്തെയും കാഴ്ചയെയും  സ്‌ട്രോക്ക് ബാധിയ്ക്കും. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും സ്‌ട്രോക്ക് അംഗവൈകല്യമുണ്ടാക്കുന്നു. 10 പേര്‍ക്ക് സ്‌ട്രോക്ക് വന്നാല്‍ ഇതില്‍ 3 പേര്‍ മരിക്കും. ബാക്കി നാലു പേര്‍ കിടപ്പാകും. ഇനിയുള്ള മൂന്നു പേര്‍ വലിയ പ്രശ്‌നമില്ലാതെ പോകും. എന്നാല്‍ വീണ്ടും സ്‌ട്രോക്ക്, അറ്റാക്ക്, ഡിമന്‍ഷ്യ സാധ്യതകള്‍ ഇവര്‍ക്ക് കൂടുതലാണ്. ഇതു പോലെ പ്രായം ചെന്നവരിലെ അപസ്മാരം ഒരു കാര്യമാണ്. സ്‌ട്രോക്ക് സാധ്യത ലോകത്ത് ഇന്ന് അറ്റാക്ക് കഴിഞ്ഞാൽ കൂടുതല്‍ പേര്‍ മരിക്കുന്ന രോഗമാണ് സ്‌ട്രോക്ക്. അതിനാല്‍ തന്നെ മാരകമാണ് ഇത്. അതു കൊണ്ടു തന്നെ ഇത് തടയാന്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നാലില്‍ ഒരാള്‍ക്ക്…

    Read More »
  • നരച്ച മുടി കറുപ്പിക്കാൻ കിടിലൻ വിദ്യകൾ വീട്ടിൽത്തന്നെ തയ്യാറാക്കാം: പിന്നെന്തിന് കൃത്രിമ ഡൈ ഉപയോഗിച്ച് അതിവേഗം മൊട്ടത്തലയനാകണം

    മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. കൂടാതെ സ്‌ട്രെസ്, പോഷകങ്ങളുടെ അഭാവം, ചില മരുന്നുകള്‍ എന്നിവയും മുടി നരയ്ക്കാൻ കാരണമാണ് മുടി കറുപ്പിയ്ക്കാന്‍ കൃത്രിമ ഡൈ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഹെയര്‍ ഡൈകൾ പലതുണ്ട്. ഉണക്ക നെല്ലിക്ക കൊണ്ട് ഹെയർ ഡൈ ഇതിനായി വേണ്ടത് ഒരു ഇരുമ്പ് ചീനച്ചട്ടിയും ഉണക്ക നെല്ലിക്ക, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുമാണ്. ഉണക്ക നെല്ലിക്ക വീട്ടില്‍ തന്നെ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ വാങ്ങാം. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പ് പകരാനുമെല്ലാം ഇത് ഉത്തമമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത്. പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. തയ്യാറാക്കുന്ന വിധം ഒരു പിടി ഉണങ്ങിയ നെല്ലിക്ക ചീനച്ചട്ടിയില്‍ ഇടുക.…

    Read More »
  • പടുകുഴിയിൽനിന്ന് ബോളിവുഡിനെ കരകയറ്റുമോ ‘പഠാൻ’? ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് തീയതി പ്രഖ്യാപിച്ചു

    ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാവുന്ന പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന കിംഗ് ഖാൻ ചിത്രം എന്നത് ഒട്ടൊന്നുമല്ല ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് വർധിപ്പിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഓപണിംഗ് കളക്ഷനിൽ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ജനുവരി 25 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ഈ മാസം 10 ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് എന്ന് ആരംഭിക്കും എന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറെ ദിവസങ്ങളായി ഉയർത്തിയിരുന്ന ചോദ്യമാണ് ഇത്. ഇതിനുള്ള ഉത്തരമാണ് പുറത്തെത്തിയിരിക്കുന്നത്. റിലീസിന് നാല് ദിവസങ്ങൾക്ക് മുൻപ് 20 ന് ചിത്രത്തിൻറെ ഇന്ത്യയിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. #Pathaan Advance booking to commence from 20th January…

    Read More »
  • വിമർശകർക്ക് മറുപടിയായി മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം ‘പഠാൻ’ കണ്ട് ഷാരൂഖ് ഖാൻ

    ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാംതന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങളും ഉയർന്നിരുന്നു. ഷാരൂഖ് തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാൻ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആർകെയും കുടുംബവും തിയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.   View this…

    Read More »
  • രക്തസമ്മര്‍ദം കുറയ്ക്കും, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയും, മുടി വളരാൻ സഹായിക്കും: മുന്തിരി ഔഷധ സമ്പുഷ്ടം

    ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ധര്‍. 1600ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞന്‍ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോള്‍ എന്ന സംയുക്തം അണുക്കള്‍ക്കെതിരെ പോരാടി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയുടെ വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയുടെ മറ്റു ഘടകങ്ങള്‍ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാനും സഹായിക്കുന്നു. മുന്തിരിയിലെ പ്രകൃതിദത്ത രാസവസ്തുക്കള്‍ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. മുന്തിരിയില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലമൂത്ര വിസര്‍ജനം എളുപ്പമാക്കുന്നു. മുന്തിരിയുടെ തോലില്‍ ഉറക്കം മെച്ചപ്പെടുത്തുന്ന മെലറ്റോണിന്‍ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുന്തിരിയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വായ, ശ്വാസകോശം, തൊണ്ട,…

    Read More »
  • ”എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ; കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത കഥകള്‍ പ്രചരിപ്പിച്ചു”

    മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കല്‍പന വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കല്‍പനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരില്‍ നിന്നും ഞൊടിയിടയില്‍ കവര്‍ന്നെടുത്തത്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കല്‍പന എന്ന പ്രതിഭ അവിസ്മരണീയമാക്കി. സിനിമ ജീവിതം കല്‍പനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012 ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു. ആ ബന്ധത്തില്‍ ശ്രീമയി എന്നൊരു മകളും കല്‍പ്പനയ്ക്കുണ്ട്. കല്‍പ്പനയുടെ കുടുംബ ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ സാധിക്കു. കല്‍പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറും സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല. കല്‍പ്പനയുടെ മരണ…

    Read More »
  • 128-ാമത് മാരാമൺ കൺവൻഷൻ 2023 ഫെബ്രുവരി 12 മുതൽ 19 വരെ

    മാരാമൺ കൺവൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ…

    Read More »
  • മോഹൻലാൽ ജോധ്പൂരിൽ എത്തി; ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം നാളെ മുതൽ

    മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം ഇന്നലെയാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ…

    Read More »
  • അധികമായാൽ അമൃതും വിഷം; നിരന്തരമുള്ള ലൈംഗിക ബന്ധം വിവാഹം തകര്‍ക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണമെന്ന് ആരാധകര്‍ക്ക് നടിയുടെ ഉപദേശം

    ആരാധകർക്ക് ഉപദേശങ്ങൾ നൽകാൻ ഒരു മടിയും കാട്ടാത്തയാളാണ് പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സല്‍മ ഹയേക് പിനോള്‍ട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹിതര്‍ക്ക് ഒരുഗ്രൻ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് സൽമയുടെ ഉപദേശം. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ ഉലയ്ക്കാനാണ് സാധ്യതയെന്ന് സല്‍മ പറയുന്നു. ‘സെക്‌സ് എന്നത് സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോലല്ല, മാത്രമല്ല നിരന്തരം നിങ്ങള്‍ സെക്‌സിലേര്‍പ്പെടുകയാണെങ്കില്‍ അതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. ഇത് എല്ലാ ദിവസവും ആണെങ്കില്‍ അതിന്റെ ആകര്‍ഷണം നഷ്ടപ്പെടും. നിങ്ങള്‍ പരസ്പരമുള്ള നിങ്ങളുടെ കെമിസ്ട്രി നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. സന്തോഷിക്കണം, പരസ്പരം പ്രണയിക്കാന്‍ പഠിക്കണം, ഒന്നിച്ച് യാത്രകള്‍ പോകണം അങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കണം. അതല്ലാതെ ഇതില്‍ മാത്രം മുഴുകിയാല്‍ സന്തോഷം കണ്ടെത്താനാകില്ലെന്നും സൽമ കൂട്ടിച്ചേര്‍ത്തു. തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍…

    Read More »
  • നല്ല കിടിലന്‍ മണവും രുചിയും നല്‍കും ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കാം

    സാമ്പാര്‍ മസാല, ചിക്കന്‍ മസാല, ബിരിയാണി മസാല, ഫിഷ് മസാല തുടങ്ങി നിരവധി മസാലപ്പൊടികള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം പുറമേ നിന്ന് വാങ്ങി പാക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ എന്തൊക്കെ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ചിലപ്പോള്‍ അതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഹാനീകരമായിട്ടുള്ളതുമായിരിക്കും. വിവിധ മസാലകള്‍ വിപണിയില്‍ നമ്മുടെ ആവശ്യാനുസരണം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. നമുക്ക് നല്ല അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചിക്കന്‍ മസാല തയ്യാറാക്കി നോക്കാം. ഈ ചിക്കന്‍ മസാല നിങ്ങളുടെ വീട്ടില്‍ നല്ല നാടന്‍ രീതിയില്‍ വറുത്ത് പൊടിക്കുന്നതാണ്. ചിക്കന്‍ വിഭവങ്ങള്‍ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന്‍ കറികള്‍ക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടില്‍ തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകള്‍…

    Read More »
Back to top button
error: